Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
300 വര്‍ഷങ്ങള്‍ക്ക് ശേഷം ഗണേശ ചതുര്‍ത്ഥിയില്‍ അപൂര്‍വ യോഗം; ഭാഗ്യം തിളങ്ങുന്ന 3 രാശി
സനാതന ധര്‍മ്മത്തില്‍, വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഗണേശോത്സവം. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിയതിയിലാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഗണേശ ചതുര്‍ത്ഥി ദിനം മുതല്‍ അടുത്ത 10 ദിവസം വരെ ഭക്തരുടെ വീടുകളില്‍ ഗണപതി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് ആരാധിക്കുകയും ചെയ്യുന്നു.
ജ്യോതിഷ പ്രകാരം, ഈ വര്‍ഷം ഗണേശ ചതുര്‍ത്ഥിയില്‍ ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അത്ഭുതകരമായ യാദൃശ്ചികത സംഭവിക്കുന്നു. ഇത്തവണ ഗണേശ ചതുര്‍ത്ഥി നാളില്‍ ബ്രഹ്മയോഗം, ശുക്ലയോഗം തുടങ്ങിയ ചില ഐശ്വര്യ യോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ മൂന്ന് രാശിയിലുള്ള ആളുകള്‍ക്ക് ഭാഗ്യം ഉദിക്കാന്‍ പോകുന്നു. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

300 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ യോഗം
ഗണേശ ചതുര്‍ത്ഥി ആഘോഷം സനാതന ധര്‍മ്മത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമായി കണക്കാക്കുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 19നാണ് ഗണേശ ചതുര്‍ത്ഥി ആരംഭിക്കുന്നത്. ജ്യോതിഷ കണക്കനുസരിച്ച് 10 ദിവസം ആഘോഷിക്കുന്ന ഈ ഉത്സവം വളരെ ശുഭകരമാണ്. ജ്യോതിഷ പ്രകാരം, ഈ വര്‍ഷം ഗണേശ ചതുര്‍ത്ഥിയില്‍, 300 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അത്ഭുതകരമായ യാദൃശ്ചികത നടക്കുന്നു. അതുകാരണം പല രാശിചിഹ്നങ്ങളിലുമുള്ള ആളുകള്‍ക്ക് സമ്പന്നരാകാന്‍ കഴിയും. ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി ഇവര്‍ക്ക് കൂടുതല്‍ സവിശേഷമാണ്. ജ്യോതിഷ പ്രകാരം, ഈ ഗണേശ ചതുര്‍ത്ഥി ചില രാശിക്കാര്‍ക്ക് വളരെ പ്രത്യേകതയുള്ളതാണ്.
ഗണേശ ചതുര്‍ത്ഥി 2023 ശുഭയോഗങ്ങള്‍
ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ രണ്ട് ശുഭകരമായ യോഗങ്ങള്‍ രൂപംകൊള്ളുന്നു. വൈധൃതിയോഗം ഈ ദിവസം രൂപപ്പെടുന്നു, ചോതി നക്ഷത്രം ഉച്ചയ്ക്ക് 1:48 വരെ ആയിരിക്കും. ഈ രണ്ട് യോഗങ്ങള്‍ക്കുശേഷം വിശാഖ നക്ഷത്രം ആരംഭിക്കും. അത് രാത്രി വൈകി വരെ നീണ്ടുനില്‍ക്കും. ഈ യോഗങ്ങളെല്ലാം ജ്യോതിഷത്തില്‍ വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഈ യോഗങ്ങളില്‍ ഗണേശനെ പൂജിക്കുന്നത് ഭക്തര്‍ക്ക് ഇരട്ടി ഫലം നല്കുന്നു.

മേടം
ഗണേശ ചതുര്‍ത്ഥി നാളില്‍ മേടം രാശിക്കാരുടെ ജീവിതത്തില്‍ പല തരത്തിലുള്ള സന്തോഷങ്ങള്‍ വന്നുചേരും. നിങ്ങള്‍ക്ക് ഈ സമയം നല്ല വാര്‍ത്തകള്‍ ലഭിക്കും. വസ്തുവകകളില്‍ നിക്ഷേപിക്കാന്‍ വളരെ അനുകൂലമായ സമയമായിരിക്കും ഇത്. നിങ്ങളുടെ ബിസിനസ്സില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും.
മിഥുനം
മിഥുനം രാശിക്കാര്‍ക്കും ഈ ഗണേശ ചതുര്‍ത്ഥി ശുഭകരമായിരിക്കാന്‍ പോകുന്നു. നിങ്ങളുടെ ഭാഗ്യം ഈ സമയം മാറിമറിയും. നിങ്ങള്‍ക്ക് വലിയ സമ്പത്ത് സമ്പാദിക്കാന്‍ കഴിയും. ജോലിയിലും ബിസിനസ്സിലും വളര്‍ച്ച ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. പങ്കാളിയുമായുള്ള സ്നേഹം വര്‍ധിക്കും.

മകരം
ഈ ഗണേശ ചതുര്‍ത്ഥി മകരം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. മകരം രാശിക്കാരുടെ ബഹുമാനവും സ്ഥാനമാനങ്ങളും വര്‍ദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങള്‍ക്കായി സൃഷ്ടിക്കപ്പെടും, ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും.
ഗണേശോത്സവത്തിന്റെ പ്രാധാന്യം
ഗണേശോത്സവം 10 ദിവസമായി ആഘോഷിക്കാന്‍ ഒരു കാരണമുണ്ട്. പുരാണങ്ങള്‍ അനുസരിച്ച്, ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് ഗണേശന് ജനിച്ചത്. ഒരു ഐതിഹ്യമനുസരിച്ച്, മഹര്‍ഷി വേദവ്യാസന് മഹാഭാരതം രചിക്കാന്‍ ഗണേശനെ ക്ഷണിക്കുകയും മഹാഭാരതം എഴുതാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ വ്യാസന് ശ്ലോകങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയെന്നും ഗണപതി മഹാഭാരതം എഴുതാന്‍ തുടങ്ങിയെന്നും വിശ്വസിക്കപ്പെടുന്നു. ഗണേശന് 10 ദിവസം നിര്‍ത്താതെ എഴുത്ത് തുടര്‍ന്നു.
ഈ 10 ദിവസം കൊണ്ട് ഗണേശന്റെ മേല്‍ അഴുക്ക് പടര്‍ന്നു. അത് വൃത്തിയാക്കാനായി പത്താം ദിവസം ഗണപതി, സരസ്വതി നദിയില്‍ കുളിച്ചു. ഈ ദിവസം അനന്ത ചതുര്ദശി ആയിരുന്നു. ഈ കഥയുടെ അടിസ്ഥാനത്തിലാണ് ഗണേശപ്രതിഷ്ഠയും നിമജ്ജനവും നടത്തുന്നത്.



Click it and Unblock the Notifications

