Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഐശ്വര്യ യോഗത്താല്‍ പരമേശ്വര കൃപ ഈ 5 രാശിക്ക് സ്വന്തം; ശ്രാവണ തിങ്കളാഴ്ച ശുഭദിനം
ഹിന്ദു വിശ്വാസപ്രകാരം, ശ്രാവണ മാസം ശിവശങ്കര ഭഗവാന്റെ പ്രിയപ്പെട്ട മാസമാണ്. തിങ്കളാഴ്ച ദിവസം ഭോലേനാഥിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ്. ഇന്ന് ശ്രാവണ മാസത്തിലെ തിങ്കളാഴ്ചയാണ്. അതിനാല്‍ ഈ ദിവസം ആരാധനയ്ക്ക് വളരെ പ്രാധാന്യമുള്ള ദിനമാണ്. ഇന്നത്തെ തിങ്കളാഴ്ച വളരെ മംഗളകരമായ ചില ശുഭയോഗങ്ങളും കൂടിച്ചേര്‍ന്നു.
രവിയോഗവും ശിവയോഗവും ഈ ദിനം വരുന്നു. രുദ്രാഭിഷേകത്തിന് ഇന്ന് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ശുഭയോഗങ്ങള്‍ നിറഞ്ഞ ഈ ശ്രാവണ തിങ്കളാഴ്ച ദിവസം ചില രാശിക്കാര്‍ക്ക് ഭഗവാന്റെ പ്രത്യേക കൃപ ലഭിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും നേട്ടങ്ങളും കൈവരും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ മാധുര്യം വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായുള്ള ജീവിതം സന്തോഷമായിരിക്കും. ജോലിസ്ഥലത്തും മനസ്സ് സന്തോഷിക്കും. ആരോഗ്യം നന്നായിരിക്കും. രോഗങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും.
ഇടവം
ഇന്ന് ഇടവം രാശിക്കാര്‍ക്ക് പരമേശ്വരന്റെ പ്രത്യേക കൃപ ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ്സിലും നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ വിട്ടൊഴിയും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഉല്ലസിക്കാന്‍ അവസരം ലഭിക്കും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്ന് സന്തോഷം ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് കരിയറില്‍ വിജയം ലഭിക്കും. ജോലിയിലെ പുരോഗതി നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. നവദമ്പതികള്‍ക്ക് ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും. വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ആദരവ് വര്‍ദ്ധിക്കും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യ ദിനമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. വീട്ടില്‍ ചില ബന്ധുക്കള്‍ വന്നേക്കാം. മനസ്സ് സന്തോഷിക്കും. ഓഫീസില്‍ മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ കഴിവിനെ പ്രശംസിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്ന് ശുഭകരമായ ദിവസമായിരിക്കും. ഒരു പ്രത്യേക വ്യക്തിയുടെ വരവോടെ, വീടിന്റെ അന്തരീക്ഷം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും. ബിസിനസുകാര്‍ക്കും ഇന്നത്തെ ദിവസം ഗുണകരമായിരിക്കും. ധനു രാശിക്കാരായ ബിസിനസുകാര്‍ക്ക് ഇന്ന് പെട്ടെന്ന് ധനം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി തേടുന്നവര്‍ക്ക് നല്ല ജോലി ലഭിക്കും.
ശ്രാവണ മാസത്തിലെ തിങ്കളാഴ്ച
ശ്രാവണ മാസത്തില്‍ ഭക്തര്‍ ഭഗവാന് ശങ്കരനെ പൂജിക്കുന്നു. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളും ഏറെ പ്രധാനപ്പെട്ടതാണ്. ശ്രാവണ തിങ്കളാഴ്ചകളില്‍ ശിവനെ ആരാധിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്ന വ്യക്തികളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം.

ആരാധനാ രീതി
ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളില്‍ സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക. രവിയോഗത്തില്‍ സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുന്നത് ആരോഗ്യം നല്കുന്നു. ഇതിനുശേഷം ഗംഗാഗലം കയ്യിലെടുത്ത് ഉപവാസ പ്രതിജ്ഞയെടുക്കുക. ആദ്യം ഗണപതിയെ പ്രാര്‍ത്ഥിക്കുക. ഇതിനുശേഷം ശിവന് ജലാഭിഷേകം നടത്തുക. സാധ്യമെങ്കില്‍ ശ്രാവണ തിങ്കളാഴ്ചയില് മണ് ശിവലിംഗം ഉണ്ടാക്കി രുദ്രാഭിഷേകം നടത്തുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.
ശിവന്റെ പഞ്ചാക്ഷരമന്ത്രം ജപിച്ച് പാര്‍വതി ദേവിയെയും ആരാധിക്കുക. കൂടാതെ പാല്, തൈര്, നെയ്യ്, പഞ്ചസാര, പഞ്ചാമൃതം, അരി, കൂവളം, ഉമ്മം, ഭസ്മം, ചന്ദനം, രുദ്രാക്ഷം മുതലായവ സമര്‍പ്പിക്കുക. ഇതിനുശേഷം ശിവ ചാലിസ ചൊല്ലുകയും നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ആരതി നടത്തുകയും ചെയ്യുക.
പ്രതിവിധി
സമ്പത്ത് വര്‍ധിപ്പിക്കാന്‍, സ്രാവണ മാസത്തിലെ തിങ്കളാഴ്ചകളില്‍ രാത്രി 9 മുതല്‍ 10 വരെ ശിവലിംഗത്തിന് സമീപം നെയ്യ് വിളക്ക് കത്തിക്കുക. ഇത് ചെയ്യുന്നത് നിങ്ങള്‍ക്ക് സമ്പത്തും ഐശ്വര്യവും കൈവരുത്തുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍, ശ്രാവണ മാസത്തില്‍ കിഴക്കോട്ട് ദര്‍ശനമായി ഒരു ചെറിയ ശംഖ്, ഏഴ് പയറുകള്‍ എന്നിവ സൂക്ഷിക്കുക. എന്നിട്ട് ഗണപതിയെ ധ്യാനിക്കുക. അങ്ങനെ ചെയ്യുന്നത് സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications
