Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
59 വര്‍ഷത്തിനുശേഷം അപൂര്‍വ ഗ്രഹവിന്യാസം; സമ്പന്നതയിലേക്ക് ചുവടുവച്ച് കയറുന്ന 5 രാശി
എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥിയിലാണ് ധന്തേരാസ് ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം, ധന്വന്തരിയോടൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. ഈ ദിവസം സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ വര്‍ഷത്തെ ധന്തേരാസ് വളരെ പ്രത്യേകതയുള്ളതാണ്. 59 വര്‍ഷങ്ങള്‍ക്ക് ശേഷം ധന്തേരാസില് ഗ്രഹങ്ങളുടെ അപൂര്‍വ്വമായ സംയോജനം നടക്കുന്നു.
ഇത്തവണ ധന്തേരാസില്, ശനി 30 വര്‍ഷത്തിന് ശേഷം അതിന്റെ സ്വരാശിയായ കുംഭത്തില്‍ നേര്‍രേഖയില്‍ വരുന്നു. ശുക്രന് കന്നിരാശിയിലും വ്യാഴം മേടത്തിലും സൂര്യന് തുലാം രാശിയിലും നില്ക്കും. 59 വര്‍ഷത്തിന് ശേഷമാണ് ഗ്രഹങ്ങളുടെ ഇത്തരമൊരു സ്ഥാനം ഉണ്ടായിരിക്കുന്നത്. ഈ സമയത്ത് വ്യാഴം മേടരാശിയിലിരുന്ന് ഏഴാം ദര്‍ശനത്തോടെ സൂര്യനെ നോക്കുന്നു. ശനി അതിന്റെ മൂല ത്രികോണ രാശിയില്‍ ഇരുന്നുകൊണ്ട് ശശരാജയോഗം സൃഷ്ടിക്കുന്നു. ശുക്രന് അതിന്റെ സൗഹൃദ രാശിയായ കന്നിരാശിയില്‍ തുടരുന്നു. അതിനാല്‍ ധന്തേരാസ് നാളില്‍ 5 രാശിക്കാര്‍ക്ക് ഭാഗ്യം പ്രകാശിക്കും. സമ്പന്നതയിലേക്ക് ചുവടുവച്ച് ഇവര്‍ കയറും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ഗ്രഹങ്ങളുടെ ശുഭകരമായ സംയോജനം മേടം രാശിക്കാരായ ആളുകള്‍ക്ക് വളരെ അനുകൂലമാണെന്ന് തെളിയും. ഈ സമയത്ത്, നിങ്ങളുടെ കരിയറില്‍ ധാരാളം അവസരങ്ങള്‍ ലഭിക്കാന്‍ പോകുന്നു. അതെല്ലാം നിങ്ങള്‍ക്ക് വളരെ ഫലപ്രദമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ എന്ത് നിക്ഷേപം നടത്തിയാലും ഭാവിയില്‍ നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. കുടുംബത്തിലും സമാധാനാന്തരീക്ഷം ഉണ്ടാകും. നിങ്ങള്‍ വളരെക്കാലമായി ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.
മിഥുനം
ധന്തേരാസിലെ ഗ്രഹങ്ങളുടെ ശുഭകരമായ സംയോജനം മിഥുന രാശിക്കാര്‍ക്ക് വളരെയയേറെ ഗുണം ചെയ്യും. കുറച്ചു കാലമായി നിങ്ങള്‍ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുമായി മല്ലിടുകയായിരുന്നുവെങ്കില്, ഇപ്പോള്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. പ്രണയ ബന്ധങ്ങളുടെ കാര്യത്തിലും ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ നിരവധി സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. അതുമൂലം നിങ്ങളുടെ സാമൂഹിക അന്തസ്സും ജനപ്രീതിയും വര്‍ദ്ധിക്കും. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയില്‍ നേട്ടങ്ങളും കൈവരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം വളരെ അനുകൂലമാണെന്ന് തെളിയിക്കുന്നതാണ് ധന്തേരസിലെ ഗ്രഹങ്ങളുടെ വിന്യാസം. ഈ മാസം നിങ്ങള്‍ വ്യത്യസ്തമായ ഒരു ഉത്സാഹം നിങ്ങളില്‍ കാണും. അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് വിവാഹത്തിന് അവസരമുണ്ടാകും. കുടുംബ സന്തോഷത്തിന്റെ കാര്യത്തില്‍ ഗ്രഹങ്ങളുടെ സംയോജനവും വളരെ ശുഭകരമാണെന്ന് തെളിയും. സന്താനങ്ങളെ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് ഈ സമയത്ത് അവരുടെ ആഗ്രഹം സഫലമായേക്കാം. സാമ്പത്തികമായി സമയം വളരെ അനുകൂലമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സ്വത്തില്‍ നിന്ന് നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാര്‍ക്കും ഈ മാസം വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ പഴയ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും പ്രയത്നത്തിന്റെയും പൂര്‍ണമായ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാകും. നിങ്ങളുടെ മാനസികാവസ്ഥയും വളരെ മികച്ചതായിരിക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് നല്ല ബന്ധം വന്നേക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ ലഭിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക്, ഈ സമയം മാനസിക സമാധാനം ലഭിക്കും. നിങ്ങളുടെ ഏതെങ്കിലും ജോലി തടസ്സപ്പെട്ടിട്ടുണ്ടെങ്കില് അതെല്ലാം പൂര്‍ത്തിയാകും. നിങ്ങളുടെ കുടുംബജീവിതം വളരെ ശാന്തമായിരിക്കും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് വളരെ നല്ലൊരു ഡീല്‍ ലഭിക്കും. അതുവഴി നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം വളരെ ഉയര്‍ന്നതായിരിക്കും. നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications