Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
500 വര്‍ഷങ്ങള്‍ക്ക് ശേഷം ദീപാവലിയില്‍ അത്ഭുതയോഗം; അപാരമായ സമ്പത്ത് നേടുന്ന 3 രാശി
ദീപാവലി ആഘോഷത്തിലാണ് രാജ്യം. ഈ ദിവസം ഭക്തര്‍ ലക്ഷ്മി ദേവിയെയും ഗണപതിയെയുമെല്ലാം ആരാധിക്കുന്നു. വീട് മുഴുവന്‍ വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുന്നു. ജ്യോതിഷ പ്രകാരം ഈ വര്‍ഷത്തെ ദീപാവലി വളരെ സവിശേഷമാണ്. കാരണം ഈ ദിവസം നിരവധി ശുഭകരമായ യോഗങ്ങള്‍ രൂപം കൊള്ളുന്നുണ്ട്. ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തില്‍ സ്ഥിതിചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ശശ രാജയോഗം രൂപപ്പെടുന്നു. ഇതോടൊപ്പം സൂര്യനും ചന്ദ്രനും തുലാം രാശിയിലാണ് ഉള്ളത്. ഇതുകൂടാതെ ഈ ദിവസം ആയുഷ്മാന്‍ യോഗം, സൗഭാഗ്യ യോഗം എന്നിവയും രൂപീകരിക്കുന്നു.
അതുപോലെ തന്നെ നവംബര്‍ 16, 17 തീയതികളില്‍ രുചക് യോഗം, യുക്ത യോഗം എന്നിവയും രൂപീകരിക്കുന്നുണ്ട്. ദീപാവലി വേളയില്‍ ഈ ശുഭയോഗങ്ങള്‍ എല്ലാ രാശിക്കാരുടെയും ജീവിതത്തെയും സ്വാധീനിക്കും. ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത സംഭവിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ശുഭകരമായ യോഗങ്ങളുടെ രൂപീകരണം ചില രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ദീപാവലി ഐശ്വര്യഫലങ്ങള്‍ കൊണ്ടുവരുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ദീപാവലിയില്‍ ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുന്നതിനാല്‍ മേടം രാശിക്കാര്‍ക്ക് ഈ സമയം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിയില്‍ വ്യാഴവും നിലകൊള്ളുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ വരും. ഇതോടൊപ്പം പണം ലാഭിക്കുന്നതിലും നിങ്ങള്‍ വിജയിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയാല്‍ സകല മേഖലയിലും വിജയം കൈവരിക്കാനാകും.
നിങ്ങള്‍ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ കാലയളവ് വളരെ പ്രയോജനകരമാണെന്ന് തെളിയും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. നിങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഇതില്‍ നിന്ന് പ്രയോജനം നേടാനാകും. വിവാഹ ജീവിതവും പ്രണയ ജീവിതവും നല്ലതായിരിക്കും. ഈ സമയം നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാനാകും.
ധനു
ധനു രാശിക്കാര്‍ക്കും ഈ സമയം നേട്ടങ്ങള്‍ മാത്രമേ ലഭിക്കൂ. ദീപാവലിയിലെ അത്ഭുതകരമായ ശുഭയോഗങ്ങളുടെ രൂപീകരണം ധനു രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം നല്‍കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങള്‍ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ കാലയളവ് വളരെ പ്രയോജനകരമാണെന്ന് തെളിയും.
നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. വാഹനം, വസ്തു, വീട് തുടങ്ങിയവ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സാമ്പത്തിക സ്ഥിതിയും ശക്തമാകും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ കഴിയും. ജോലിക്കാര്‍ക്ക് കരിയറില്‍ പുരോഗതിയും ധനനേട്ടവും ലഭിച്ചേക്കാം. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി ഓഫറുകള്‍ ലഭിക്കും.
മകരം
ഈ സമയം ശനി കുംഭ രാശിയില്‍ നില്ക്കുന്നു. ദീപാവലി വേളയില്‍ നിരവധി ശുഭയോഗങ്ങള്‍ രൂപം കൊള്ളുന്നതുമൂലം മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു വലിയ തീരുമാനം എടുക്കാനാകും. നിങ്ങള്‍ക്ക് ചില അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരിക്കാനാകും. കരിയറിന്റെ കാര്യത്തില്‍ ഈ സമയം ഫലങ്ങള്‍ വളരെ മികച്ചതായിരിക്കും. നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ കഠിനാധ്വാനത്താല്‍ നിങ്ങള്‍ക്ക് ജോലിയില്‍ ഉയര്‍ച്ചകള്‍ കീഴടക്കാന്‍ സാധിക്കും.
ദീപാവലി 2023
ഇന്ത്യന്‍ സംസ്കാരത്തിന്റെ അഭിമാനകരമായ ഉത്സവമാണ് ദീപാവലി. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി ഈ ഉത്സവം രാജ്യമെങ്ങും ആഘോഷിക്കുന്നു. കാര്‍ത്തിക മാസത്തിലെ അമാവാസിയുടെ അര്‍ദ്ധരാത്രിയില്‍, ശുദ്ധിയും സമാധാനവും വെളിച്ചവുമുള്ള ആളുകളുടെ ഭവനങ്ങളിലേക്ക് ലക്ഷ്മിദേവി എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ വീട് വൃത്തിയാക്കി അലങ്കരിച്ച് ദീപം തെളിയിച്ച് വിശ്വാസികള്‍ ദീപാവലി ആഘോഷിക്കുന്നു.
ഈ വര്‍ഷം കാര്‍ത്തിക മാസത്തിലെ അമാവാസി തിഥി നവംബര്‍ 12-ന് ഉച്ചയ്ക്ക് 02:44-ന് ആരംഭിക്കുകയും കാര്‍ത്തിക അമാവാസി തിഥി നവംബര്‍ 13-ന് ഉച്ചയ്ക്ക് 02:56-ന് അവസാനിക്കുകയും ചെയ്യും. ഹിന്ദു മതത്തില്‍, ഉദയതിഥിയെ മുന്‍നിര്‍ത്തിയാണ് ഉത്സവം ആഘോഷിക്കുന്നത്. എന്നാല്‍ ദീപാവലിയില്‍ ലക്ഷ്മി പൂജ നടത്തുന്നത് പ്രദോഷ കാലത്താണ്, അതിനാല്‍ ഇത്തവണ ദീപാവലി നവംബര്‍ 12 ന് ആഘോഷിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
