Latest Updates
-
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും!
കയ്യിലെത്തുന്ന സൗഭാഗ്യം കണ്ട് കണ്ണുതള്ളും, ഇന്ന് ഹനുമാന് സ്വാമി അനുഗ്രഹിക്കുന്ന 5 രാശി
ഫെബ്രുവരി 13 ചൊവ്വാഴ്ച മീനരാശിയില്‍ ചന്ദ്രന് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയാണ്. ഈ ദിവസം വിനായക ഗണേശ ചതുര്‍ത്ഥി വ്രതം എന്നറിയപ്പെടുന്നു. ഗണേശ ചതുര്‍ത്ഥി നാളില്‍ സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം, സധ്യയോഗം, ശുഭയോഗം, ഉത്രട്ടാതി നക്ഷത്രം എന്നിവയുടെ ഐശ്വര്യ സംയോജനവും നടക്കുന്നതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു.
ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭകരമായ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാരുടെ ജീവിതത്തില്‍ നടക്കുന്ന എല്ലാ തടസ്സങ്ങളും നീങ്ങുകയും കുടുംബാംഗങ്ങളുമായുള്ള ബന്ധം നല്ല രീതിയില്‍ നിലനില്ക്കുകയും ചെയ്യും. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുകയും ഹനുമാന് സ്വാമിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഫെബ്രുവരി 13 ന് ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഫെബ്രുവരി 13 ഇടവ രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇടവ രാശിക്കാര്‍ക്ക് ഇന്ന് ഹനുമാന് സ്വാമിയുടെ അനുഗ്രഹത്താല്‍ സന്തോഷം വര്‍ദ്ധിക്കുകയും സമ്പത്ത് നേടാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യും. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിച്ചേക്കാം. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. സാമൂഹിക അന്തസ്സും വര്‍ദ്ധിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നടക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അവയില്‍ നിന്ന് ആശ്വാസം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും നല്ല ലാഭം ലഭിക്കും. ജോലിയില്‍ പുരോഗതി ഉണ്ടാകും.
ദോഷപരിഹാരം: മംഗളകരമായ ഫലങ്ങള്‍ ലഭിക്കുന്നതിന് ചുവന്ന വസ്ത്രം ധരിക്കുക. കൂടാതെ ഹനുമാന് സ്വാമിക്ക് ശര്‍ക്കരയും പയറും സമര്‍പ്പിക്കുക.
കര്‍ക്കടകം
ഫെബ്രുവരി 13 കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. കര്‍ക്കടക രാശിയിലുള്ള ആളുകള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതില്‍ വിജയിക്കും. പുതുതായി വിവാഹിതരായ ആളുകള്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ നാളെ വളരെ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് സഹപ്രവര്‍ത്തകരുമായും ഓഫീസര്‍മാരുമായും നല്ല ബന്ധം ഉണ്ടാകും, അതിനാല്‍ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിയും. ബിസിനസുകാര്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ നാളെ ലഭിക്കും. ബിസിനസ്സ് വളര്‍ച്ചയ്ക്കായി പുതിയ പദ്ധതികളും തയ്യാറാക്കും.
പ്രതിവിധി: പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ 11 അലിലകള് വൃത്തിയാക്കി അതില്‍ ചന്ദനം കൊണ്ട് ശ്രീരാം എന്ന് എഴുതി ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക.
കന്നി
ഫെബ്രുവരി 13 കന്നിരാശിക്കാര്‍ക്ക് ഗുണകരമാണ്. കന്നി രാശിക്കാര്‍ ഏറെ നാളായി കാത്തിരുന്ന ഒരു സന്തോഷവാര്‍ത്ത ലഭിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായി കുറച്ച് പണം നിക്ഷേപിക്കാനാകും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ മനസ്സില്‍ വരുന്ന ആശയങ്ങള്‍ നടപ്പാക്കും. നിങ്ങളില്‍ ചിലര്‍ക്ക് പുതിയ ജോലി അവസരങ്ങള്‍ ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും.
പരിഹാരം: ശത്രുക്കളും തടസ്സങ്ങളും അകറ്റാന്‍, ചൊവ്വാഴ്ച വ്രതമെടുത്ത് ഹനുമാന് ക്ഷേത്രത്തില്‍ 21 ദിവസം ബജ്റംഗ് ബാന്‍ ചൊല്ലുക.
ധനു
ഫെബ്രുവരി 13 ധനു രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ്. ധനു രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമാകയാല്‍ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടും. കരിയറിലെ വ്യാപ്തി വികസിപ്പിക്കുന്നതില്‍ വിജയിക്കും. നിങ്ങള്‍ ബിസിനസ്സില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് അവയില്‍ നിന്ന് ആശ്വാസം ലഭിക്കും. സാമ്പത്തിക അഭിവൃദ്ധി കൈവരും. തൊഴില്‍ തേടുന്ന ധനു രാശിക്കാര്‍ക്ക് ഇന്ന് അവരുടെ ആഗ്രഹം സഫലമാകും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.
ദോഷപരിഹാരം: ധനസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഹനുമാന് സ്വാമിക്ക് സിന്ദൂരം, ജാസ്മിന് എണ്ണ എന്നിവ സമര്‍പ്പിച്ച് സുന്ദരകാണ്ഡം പാരായണം ചെയ്യുക.
കുംഭം
ഫെബ്രുവരി 13 കുംഭം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. കുംഭം രാശിക്കാര്‍ക്ക് ഉയര്‍ന്ന ഊര്‍ജ്ജവും ആത്മവിശ്വാസവും ഉണ്ടാകും, കൂടാതെ ബിസിനസ്സ് രംഗത്ത് നിരവധി നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കും. പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഇന്ന് ഒരു നല്ല ദിവസമായിരിക്കും. ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാം. നിങ്ങള്‍ക്ക് ആരോടെങ്കിലും പഴയ നീരസമുണ്ടെങ്കില്‍, അത് നീക്കം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഒരു സുഹൃത്തിന്റെ സഹായത്തോടെ നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. നിങ്ങളുടെ സഹോദരീസഹോദരന്മാരുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും, എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് അവരുടെ സഹായം ലഭിക്കും.
ദോഷപരിഹാരം: ബിസിനസ്സ് പുരോഗതിക്കായി, ചൊവ്വാഴ്ച ചൊവ്വയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യുക, പശുവിന് പച്ചപ്പുല്ല് നല്‍കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications