For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുത്രഭാഗ്യവും സ്വര്‍ഗ്ഗവാസവും ഫലം; ശ്രാവണ പുത്രദ ഏകാദശി വ്രതം

|

ഹിന്ദു വിശ്വാസപ്രകാരം ഏറെ പുണ്യം നല്‍കുന്ന ദിനമാണ് ഏകാദശി ദിനം. ഈ ദിനം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനായാണ്. വര്‍ഷത്തില്‍ പല ഏകാദശികളും വരുന്നുണ്ട്. അതെല്ലാം ഓരോ പേരുകളിലും അറിയപ്പെടുന്നുണ്ട്. അത്തരത്തില്‍ ശ്രാവണ മാസത്തില്‍ വരുന്ന ഒരു ഏകാദശിയാണ് ശ്രാവണ പുത്രദ ഏകാദശി. പവിത്ര ഏകാദശി, പവിത്രോപണ ഏകാദശി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഒരു ശുഭകരമായ ദിനമാണിത്.

Most read: രക്ഷാബന്ധന്‍ 2022: സഹോദര-സഹോദരീ സ്നേഹ ബന്ധത്തിന്റെ പവിത്രതMost read: രക്ഷാബന്ധന്‍ 2022: സഹോദര-സഹോദരീ സ്നേഹ ബന്ധത്തിന്റെ പവിത്രത

ഈ വര്‍ഷം ശ്രാവണ മാസത്തിലെ പുത്രദ ഏകാദശി ഓഗസ്റ്റ് 08 നാണ്. ഈ ദിവസം ശ്രാവണ സോമവാര വ്രതമുണ്ട്. ശ്രാവണ പുത്രദ ഏകാദശി നാളില്‍ വ്രതം അനുഷ്ഠിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുന്നു. വിഷ്ണുവിന്റെ അനുയായികളായ വൈഷ്ണവര്‍ ഈ ഏകാദശി പ്രധോനമായും ആഘോഷിക്കുന്നു. ഇത്തവണ ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥി ഓഗസ്റ്റ് 07 ഞായറാഴ്ച രാത്രി 11.50 ന് ആരംഭിച്ച് ഓഗസ്റ്റ് 08 തിങ്കളാഴ്ച രാത്രി 09 മണിക്ക് അവസാനിക്കുന്നു. ഏകാദശി ദിനത്തില്‍ രാവിലെ 05:46 മുതല്‍ ഉച്ചയ്ക്ക് 02:37 വരെ രവിയോഗം ആരംഭിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രവിയോഗത്തില്‍ മഹാവിഷ്ണുവിനെ പൂജിച്ചാല്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാനാകുമെന്ന് വിശ്വസിക്കുന്നു. ജോലിയില്‍ വിജയം നല്‍കുന്ന യോഗമാണ് രവിയോഗം. പുത്രദ ഏകാദശിയുടെ വ്രതാനുഷ്ഠാനവും പൂജാ രീതിയും എന്തെന്ന് ഇവിടെ വായിച്ചറിയാം.

ശ്രാവണ പുത്രദ ഏകാദശി 2022

ശ്രാവണ പുത്രദ ഏകാദശി 2022

നിങ്ങള്‍ ശ്രാവണ പുത്രാദ ഏകാദശിയില്‍ വ്രതം ആചരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഭക്തനാണെങ്കില്‍ അതിന്റെ കൃത്യമായ സമയം നിങ്ങള്‍ ഉറപ്പാക്കണം. ശുഭ മുഹൂര്‍ത്തം അനുസരിച്ച് വ്രതം അനുഷ്ഠിച്ചില്ലെങ്കില്‍ വ്രതത്തിന്റെ ഗുണം കുറയുമെന്ന് വിശ്വസിക്കപ്പെടുന്നു. 2022 ലെ ശ്രാവണ പുത്രദ ഏകാദശിയുടെ സമയത്തെയും തീയതിയെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതാ

ഏകാദശി തീയതി - 8 ഓഗസ്റ്റ് 2022 തിങ്കള്‍

ഏകാദശി തിഥി ആരംഭം - 2022 ഓഗസ്റ്റ് 7ന് 11:50 PM

ഏകാദശി അവസാനം - 2022 ഓഗസ്റ്റ് 8ന് 09:00 PM

വ്രതം അവസാനിക്കുന്ന സമയം - 2022 ഓഗസ്റ്റ് 9ന് 05: 47 AM മുതല്‍ 08: 27 AM വരെ

ശ്രാവണ പുത്രദ ഏകാദശിയുടെ പ്രാധാന്യം

ശ്രാവണ പുത്രദ ഏകാദശിയുടെ പ്രാധാന്യം

ഹിന്ദു കലണ്ടര്‍ അനുസരിച്ച് പുത്രദ ഏകാദശി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് തവണ വരുന്നു. ഒരു തവണ പൗഷ ശുക്ല പക്ഷവും ഒരിക്കല്‍ ശ്രാവണ ശുക്ല പക്ഷവും. ശ്രാവണ ശുക്ല പക്ഷത്തിലെ പുത്രാദ ഏകാദശി ശ്രാവണ പുത്രദ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ പൗഷ മാസത്തില്‍ വരുന്ന പുത്രദ ഏകാദശിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. മറുവശത്ത്, ശ്രാവണ മാസത്തില്‍ വരുന്ന പുത്രദ ഏകാദശിക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

നവംബറിലോ ഡിസംബര്‍ മാസത്തിലോ ആണ് പൗഷമാസത്തിലെ പുത്രദ ഏകാദശി വരുന്നത്. ശ്രാവണ മാസത്തിലെ പുത്രദ ഏകാദശി ജൂലൈ അല്ലെങ്കില്‍ ആഗസ്റ്റ് മാസങ്ങളില്‍ വരുന്നു.

Most read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതിMost read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി

ശ്രാവണ പുത്രദ ഏകാദശിയുടെ ഗുണങ്ങള്‍

ശ്രാവണ പുത്രദ ഏകാദശിയുടെ ഗുണങ്ങള്‍

ഹിന്ദുമതത്തില്‍, ജനനസമയത്തും മരണസമയത്തും ധാരാളം ആചാരങ്ങള്‍ അനുഷ്ഠിക്കപ്പെടുന്നു. മരണശേഷം മകന്‍ അനുഷ്ഠിക്കേണ്ട ചില ആചാരങ്ങളുണ്ട്. ഈ ചടങ്ങുകള്‍ പുത്രന്‍ നിര്‍വഹിക്കണമെന്ന് പലപ്പോഴും വിശ്വസിക്കപ്പെടുന്നു. എങ്കില്‍ മാത്രമേ മരിച്ച വ്യക്തിയുടെ ആത്മാവിന് മോചനം ലഭിക്കൂ. ആണ്‍കുഞ്ഞില്ലാത്തത് മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന ദമ്പതികള്‍ക്ക് ഒരു ദുരിതമാണ്. ആണ്‍കുട്ടികളില്ലാത്ത ദമ്പതികള്‍ ശ്രാവണ പുത്രദ ഏകാദശിയില്‍ വ്രതം അനുഷ്ഠിക്കണമെന്ന് പലപ്പോഴും പറയപ്പെടുന്നു. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിനായി ഭക്തര്‍ ഈ ദിവസം 24 മണിക്കൂര്‍ വ്രതം ആചരിക്കുന്നു. പുത്രാദ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ എല്ലാ പാപങ്ങളില്‍നിന്നും മോചനം നേടുകയും മരണശേഷം സ്വര്‍ഗത്തില്‍ സ്ഥാനം നേടുകയും ചെയ്യുന്നു.

ശ്രാവണ പുത്രദ ഏകാദശി വ്രതവും പൂജാരീതിയും

ശ്രാവണ പുത്രദ ഏകാദശി വ്രതവും പൂജാരീതിയും

പുത്രദ ഏകാദശി വ്രതം ആചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 7 മുതല്‍ സാത്വിക ഭക്ഷണം കഴിക്കണം. വ്രതാനുഷ്ഠാന ദിവസം കുളിയും മറ്റും കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കണം. അതിനുശേഷം പുത്രാദ ഏകാദശി വ്രതവും വിഷ്ണുപൂജയും തുടങ്ങുക. ഇതിനുശേഷം വിഷ്ണുവിന്റെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. തുടര്‍ന്ന് മഹാവിഷ്ണുവിനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക. അതിനുശേഷം വസ്ത്രം, ചന്ദനം, അക്ഷതം മുതലായവ സമര്‍പ്പിക്കുക. തുടര്‍ന്ന് മഞ്ഞപ്പൂക്കള്‍, വാഴപ്പഴം, തുളസിയില, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, പായസം, മഞ്ഞപ്പൂമാല, ചന്ദനത്തിരി, വിളക്ക് മുതലായവ വിഷ്ണു ഭഗവാന്‍ സമര്‍പ്പിക്കുക. അതിനുശേഷം വിഷ്ണു ചാലിസയും ശ്രാവണ പുത്രദ ഏകാദശി വ്രതവും പാരായണം ചെയ്യുക.

ശ്രാവണ പുത്രദ ഏകാദശി പൂജാരീതി

ശ്രാവണ പുത്രദ ഏകാദശി പൂജാരീതി

ഇതിനുശേഷം നെയ്യ് വിളക്ക് ഉപയോഗിച്ച് വിഷ്ണുവിന് ആരതി നടത്തുക. സന്താനം ലഭിക്കാന്‍ ശ്രീഹരിയെ പ്രാര്‍ത്ഥിക്കുക. അതിനുശേഷം വൈകുന്നേരം സന്ധ്യാ ആരതി നടത്തുക. രാത്രിയില്‍ ഉണര്‍ന്നിരിക്കുക. പിറ്റേന്ന് രാവിലെ കുളികഴിഞ്ഞ് പൂജ ചെയ്യുക. എന്നിട്ട് ഒരു ബ്രാഹ്‌മണര്‍ക്ക് വസ്ത്രം, ഭക്ഷണം മുതലായവ ദാനം ചെയ്യുകയും ദക്ഷിണ നല്‍കുകയും ചെയ്യുക. തുടര്‍ന്ന് പുലര്‍ച്ചെ 05:47 മുതല്‍ 08:27 വരെ എപ്പോള്‍ വേണമെങ്കിലും വ്രതം മുറിച്ച് പുത്രദ ഏകാദശി വ്രതം പൂര്‍ത്തിയാക്കുക.

English summary

Shravana Putrada Ekadashi 2022 Date, Vrat, Puja Vidhi And Significance in Malayalam

Shravana Putrada Ekadashi 2022 is an auspicious Hindu tithi known by many other names such as Pavitra Ekadashi and Pavitropana Ekadashi. Know the date, vrat, puja vidhi and significance of Shravana Putrada Ekadashi 2022.
Story first published: Monday, August 8, 2022, 9:31 [IST]
X
Desktop Bottom Promotion