For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രാവണ മാസത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ ജീവിതം സന്തോഷപൂര്‍ണം

|

ഭഗവാന്‍ പരമേശ്വരന് സമര്‍പ്പിച്ചിരിക്കുന്നതാണ് ശ്രാവണ മാസം. ഈ പുണ്യ മാസത്തില്‍ ശിവനെ ആരാധിക്കുന്നതിലൂടെയും തിങ്കളാഴ്ചകളില്‍ വ്രതമെടുക്കുകയും ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുന്നു. ശ്രാവണ മാസത്തില്‍ ശിവനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാത്തരം മോഹങ്ങളും നിറവേറപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read: ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

ഈ മാസം പരമശിവന്‍ വളരെ സന്തോഷകരമായ ഭാവത്തില്‍ ജീവിക്കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു. ശ്രാവണ മാസത്തില്‍ ശിവനെ പ്രസാദിപ്പിച്ച് നിങ്ങളുടെ ജീവിതം സന്തോഷപൂര്‍വ്വമാക്കാന്‍ വാസ്തുപ്രകാരം ചില ലളിതമായ വഴികള്‍ സ്വീകരിക്കാവുന്നതാണ്. അത്തരം ചില വാസ്തു നുറുങ്ങുകള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഈ ദിശയില്‍ ജലസ്രോതസ്സ് സ്ഥാപിക്കുക

ഈ ദിശയില്‍ ജലസ്രോതസ്സ് സ്ഥാപിക്കുക

പരമശിവന്‍ ജലത്തെ വളരെയധികം ഇഷ്ടപ്പെടുന്നു. ഇത് പ്രകാരം, ശ്രാവണ മാസത്തില്‍ വീടിന്റെ വടക്കേ ദിശയില്‍ ഒരു ജലസ്രോതസ്സ് സ്ഥാപിക്കുന്നത് നിങ്ങള്‍ക്ക് വളരെ ശുഭമായിരിക്കും. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും പണംവരവ് ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്യും. വടക്ക് ദിശയില്‍ അത് സാധ്യമല്ലെങ്കില്‍, നിങ്ങള്‍ക്ക് കിഴക്ക് ദിശയിലും ഒരു കൃത്രിമ ജലധാര സ്ഥാപിക്കാം. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എളുപ്പത്തില്‍ എടുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഈ ദിശയില്‍ മണി പ്ലാന്റ് വയ്ക്കുക

ഈ ദിശയില്‍ മണി പ്ലാന്റ് വയ്ക്കുക

ശ്രാവണ മാസം മഴയുടെ കാലംകൂടിയാണ്. മണി പ്ലാന്റിന്റെ വളര്‍ച്ചയ്ക്ക് ഈ മാസം ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ശ്രാവണ മാസത്തില്‍ വീടിന്റെ വടക്കേ ദിശയില്‍ ഒരു മണി പ്ലാന്റ് നട്ടുപിടിപ്പിച്ചാല്‍ വീട്ടിന് സന്തോഷവും സമൃദ്ധിയും ലഭിക്കും. ശ്രാവണ മാസമാണ് വീട്ടില്‍ മണി പ്ലാന്റ് നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. മണി പ്ലാന്റ് വളരുന്നതിനനുസരിച്ച് നിങ്ങളുടെ വീട്ടിലെ സമ്പത്തും വളരുന്നുവെന്ന് പറയപ്പെടുന്നു.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

ദൈവത്തിന്റെ ഒരു വിഗ്രഹം സൂക്ഷിക്കുക

ദൈവത്തിന്റെ ഒരു വിഗ്രഹം സൂക്ഷിക്കുക

ശ്രാവണ മാസത്തിലെ ശിവനെ അര്‍ദ്ധനാരീശ്വരനായി ആരാധിക്കുന്നത് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. വീടിന്റെ കിഴക്കന്‍ ദിശയില്‍ ഒരു അര്‍ദ്ധനാരീശ്വര വിഗ്രഹം വച്ച് ആരാധിക്കുന്നത് ശ്രാവണ മാസത്തില്‍ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ശ്രാവണ മാസത്തില്‍ അര്‍ദ്ധനാരീശ്വരന്റെ വിഗ്രഹം ഈ ദിശയില്‍ സ്ഥാപിക്കുന്നത് നിങ്ങള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കുന്നു. ഇത് ചെയ്യുന്നതിലൂടെ, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹം വര്‍ദ്ധിക്കുകയും സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യുന്നു.

തുളസിച്ചെടി

തുളസിച്ചെടി

തുളസി വീട്ടില്‍ ഉണ്ടായിരിക്കുന്നത് സന്തോഷത്തിന്റെയും ഭാഗ്യത്തിന്റെയും അടയാളമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീട്ടില്‍ തുളസി ഇല്ലെങ്കില്‍, ശ്രാവണ മാസത്തില്‍ ഒരു തുളസി ചെടി നടുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കും. വീടിന്റെ വടക്കന്‍ ദിശയില്‍ തുളസി ചെടി നടുന്നതാണ് നല്ലത്. അവിവാഹിതരായ പെണ്‍കുട്ടികള്‍ ശ്രാവണ മാസത്തില്‍ ഒരു തുളസി ചെടി നട്ടുപിടിപ്പിക്കുകയാണെങ്കില്‍, അവരുടെ വിവാഹത്തിനുള്ള സാധ്യത വര്‍ധിക്കും.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

ദിവസവും ഇത് ചെയ്യുക

ദിവസവും ഇത് ചെയ്യുക

ഭഗവാന്‍ ശിവന്റെ പ്രിയപ്പെട്ട മാസമാണ് ശ്രാവണ മാസം എന്നതിനാല്‍ വീടിന്റെ കിഴക്കന്‍ ഭാഗത്തിന് പ്രാധാന്യം നല്‍കണം. ശ്രാവണ വേളയില്‍ വീടിന്റെ കിഴക്ക് ഭാഗത്ത് ഒരു കഷ്ണം വെളുത്ത മാര്‍ബിളില്‍ അര്‍ദ്ധനാരീശ്വറിന്റെ പ്രതിമ സ്ഥാപിക്കുക. ദിവസവും ഈ പ്രതിമയെ ആരാധിക്കുന്നത് നിങ്ങളുടെ ബന്ധങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്നു.

രുദ്രാക്ഷം

രുദ്രാക്ഷം

പരമശിവന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് രുദ്രാക്ഷം. ശിവന്റെ കണ്ണുനീരില്‍ നിന്ന് നിര്‍മ്മിച്ചതാണ് ഇതെന്ന് പറയപ്പെടുന്നു. ശ്രാവണ മാസത്തില്‍ ഒരു രുദ്രാക്ഷം ധരിക്കുന്നത് നല്ലൊരു ശുഭസൂചനയായി കണക്കാക്കപ്പെടുന്നു. കാരണം, ഇത് ഒരാളുടെ ജാതകത്തിലെ ഗ്രഹദോഷഫലങ്ങള്‍ക്കെതിരായ ഒരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയപ്പെടുന്നു. കൂടാതെ, രുദ്രാക്ഷം നിങ്ങള്‍ക്ക് മനസുഖവും സമാധാനവും നല്‍കുന്നു.

Most read:ഓഗസ്റ്റ് 2021; ഈ മാസം ഭാഗ്യം കൂടെയുള്ള 5 രാശിക്കാര്‍Most read:ഓഗസ്റ്റ് 2021; ഈ മാസം ഭാഗ്യം കൂടെയുള്ള 5 രാശിക്കാര്‍

ഗംഗാജലം തളിക്കുക

ഗംഗാജലം തളിക്കുക

വളരെയേറെ ഊര്‍ജ്ജം നിറഞ്ഞതാണ് ഗംഗാജലമെന്ന് വിശ്വസിക്കുന്നു. അതിനാല്‍, ശ്രാവണ മാസത്തില്‍ വീടിന്റെ എല്ലാ കോണിലും ഗംഗാജലം തളിച്ചാല്‍ അത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ വീട്ടിലെ എല്ലാത്തരം വാസ്തുദോഷങ്ങളും ഇല്ലാതാകും. അതിനാല്‍, ശ്രാവണ മാസത്തില്‍, എല്ലാ ദിവസവും രാവിലെ കുളിച്ച് വീട്ടിലുടനീളം ഗംഗാജലം തളിക്കുക. ഇത് വീട്ടിലെ മുഴുവന്‍ നെഗറ്റീവ് എനര്‍ജിയും പുറംതള്ളുന്നു.

English summary

Shravana Month: Vastu Tips For Prosperous And Wealthy Life in Malayalam

An individual can reap spiritual rewards by following Vastu Shastra guidelines at home during Shravan Month. Take a look.
X
Desktop Bottom Promotion