For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Shravana Amavasya 2021കാളസര്‍പ്പദോഷവും പിതൃദോഷവും നീക്കാന്‍ ശ്രാവണ അമാവാസി പൂജ

|

ഹിന്ദുമതത്തില്‍ ശ്രാവണ അമാവാസിയുടെ മതപരമായ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഏറെ മഹത്വമുള്ള മാസമാണ് ശ്രാവണ മാസം. ഈ മാസം മുഴുവന്‍ ആരാധനയ്ക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഭഗവാന്‍ പരമേശ്വരനായി സമര്‍പ്പിച്ചിരിക്കുന്ന മാസമാണിത്. ഈ മാസം മുഴുവന്‍ ശിവനെ ആരാധിക്കുന്നത് ഭക്തര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യവും സന്തോഷവും നല്‍കും.

Most read: ശ്രാവണ മാസത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ ജീവിതം സന്തോഷപൂര്‍ണംMost read: ശ്രാവണ മാസത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ ജീവിതം സന്തോഷപൂര്‍ണം

ശ്രാവണ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അമാവാസി ദിവസം ശ്രാവണ അമാവാസി എന്നാണ് അറിയപ്പെടുന്നത്. ഇതിനെ ഹരിയാലി അമാവാസി അല്ലെങ്കില്‍ ആദി അമാവാസി എന്നും വിളിക്കുന്നു. ശ്രാവണ അമാവാസി ദിനത്തില്‍ നിരവധി മതപരമായ ചടങ്ങുകള്‍ നടത്തപ്പെടുന്നുണ്ട്. പൂര്‍വ്വികരെ പ്രീതിപ്പെടുത്തുന്നതിനായി ശ്രാദ്ധ ചടങ്ങുകള്‍ നടത്താന്‍ എല്ലാ അമാവാസി ദിനങ്ങളും ഉചിതമാണ്. കാളസര്‍പ്പ ദോഷ പൂജ നടത്താനും അമാവാസി ദിനം ഉത്തമമാണ്. ശ്രാവണ അമാവാസി ദിനത്തിന്റെ പ്രാധാന്യവും ഈ വര്‍ഷത്തെ ആഘോഷവും എങ്ങനെയെന്ന് വായിച്ചറിയാം.

ശ്രാവണ അമാവാസി 2021

ശ്രാവണ അമാവാസി 2021

ഹിന്ദുമത വിശ്വാസപ്രകാരം ശ്രാവണ മാസത്തില്‍ വരുന്ന എല്ലാ ഉത്സവങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ മാസവും അമാവാസി ദിനത്തില്‍ പൂര്‍വ്വികരുടെ ആത്മാവിന്റെ ശാന്തിക്കായി പലരും വ്രതമെടുക്കുന്നു. ഇക്കാര്യങ്ങള്‍ക്ക് ശ്രാവണ അവാവാസി വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം ശ്രാവണ അമാവാസി ഓഗസ്റ്റ് 8 ഞായറാഴ്ചയാണ്. വിശ്വാസമനുസരിച്ച്, ഈ ദിവസം പുണ്യനദിയില്‍ കുളിച്ചതിനുശേഷം, പിതൃതര്‍പ്പണവും പിണ്ഡസമര്‍പ്പണവും ചെയ്യുന്നു. അമാവാസി തീയതി 2021 ഓഗസ്റ്റ് 07 ന് രാത്രി 7.13 മുതല്‍ ആരംഭിക്കും. ഇത് ഓഗസ്റ്റ് 08 ന് രാത്രി 7.21 ന് അവസാനിക്കും.

ശ്രാവണ അമാവാസിയുടെ പ്രാധാന്യം

ശ്രാവണ അമാവാസിയുടെ പ്രാധാന്യം

ശ്രാവണ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ പിറ്റേന്നാണ് അമാവാസി ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം രാവിലെ പുണ്യനദിയില്‍ കുളിക്കുന്നതിനും ദാനം ചെയ്യുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. പൂര്‍വ്വികരുടെ ആത്മാക്കളുടെ ശാന്തിക്കായി ദാനം, ആരാധന, ശ്രദ്ധ കര്‍മ്മ മുതലായവ ചെയ്യണം. വിശ്വാസമനുസരിച്ച് ഈ ദിവസം മരങ്ങളെയും ചെടികളയും പ്രത്യേകം ആരാധിക്കുന്നു. അതുകൊണ്ടാണ് ഇതിനെ ഹരിയാലി അമാവാസി എന്ന് വിളിക്കുന്നത്. ആല്‍, തുളസി എന്നിവയെ ഈ ദിവസം ആരാധിക്കുന്നു. പുരാണങ്ങള്‍ അനുസരിച്ച്, ആല്‍മരത്തില്‍ ത്രിമൂര്‍ത്തികള്‍ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഒരു വൃക്ഷത്തൈ നടുന്നത് ശുഭകരമായ ഫലങ്ങള്‍ നല്‍കുകയും ജീവിതത്തിലെ എല്ലാ കുഴപ്പങ്ങളും ഇല്ലാതാക്കുകയും ചെയ്യും.

Most read:ദുഷ്ടശക്തികള്‍ നീങ്ങും സമ്പത്തും കൈവരും; ഗംഗാജലം വീട്ടില്‍ സൂക്ഷിച്ചാലുള്ള നേട്ടംMost read:ദുഷ്ടശക്തികള്‍ നീങ്ങും സമ്പത്തും കൈവരും; ഗംഗാജലം വീട്ടില്‍ സൂക്ഷിച്ചാലുള്ള നേട്ടം

ഹരിയാലി അമാവാസി പൂജ

ഹരിയാലി അമാവാസി പൂജ

പഞ്ചാംഗ പ്രകാരം, 2021 ഓഗസ്റ്റ് 08ന് ഞായറാഴ്ച ഹരിയാലി അമാവാസി വ്രതം ആചരിക്കും. പിതൃതര്‍പ്പണവും ഈ ദിവസം നല്ലതായി കണക്കാക്കപ്പെടുന്നു. നമ്മുടെ ജീവിതത്തില്‍ മരങ്ങളുടെയും ചെടികളുടെയും പ്രാധാന്യവും ഈ ദിവസം കണക്കിലെടുക്കുന്നു. ഈ ദിവസം വൃക്ഷതൈകള്‍ നടുന്നതും ശുഭമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം നിങ്ങളുടെ രാശിചിഹ്നമനുസരിച്ച് നിങ്ങള്‍ക്ക് തൈകള്‍ നടാം.

രാശിപ്രകാരം വൃക്ഷത്തൈ നടാം

രാശിപ്രകാരം വൃക്ഷത്തൈ നടാം

മേടം - നെല്ലിക്ക

ഇടവം - ഞാവല്‍

മിഥുനം - ചെമ്പകം

കര്‍ക്കടകം - ആല്‍

ചിങ്ങം - ആല്‍മരം അല്ലെങ്കില്‍ അശോകം

കന്നി - കൂവളം

തുലാം - ചിലുമ്പിക്ക

വൃശ്ചികം - വേപ്പ്

ധനു - അരളിച്ചെടി

മകരം - തൊട്ടാവാടി

കുംഭം - മാവ്

മീനം - പ്ലം

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

English summary

Shravana Amavasya 2021 Date, History, Puja Vidhi, Significance, And How Is It Observed in Malayalam

Shravana Amavasya is considered highly auspicious day for Pitru Puja. Read on the Date, History, Puja Vidhi, Significance of Shravana Amavasya 2021.
X
Desktop Bottom Promotion