Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ശ്രാവണത്തിലെ തിങ്കളാഴ്ചകള്‍ക്ക് പ്രാധാന്യം കൂടുതല്‍: ആഗ്രഹസാഫല്യം ഫലം
ഭഗവാന് ശിവന് പ്രിയപ്പെട്ട മാസമാണ് ശ്രാവണ മാസം എന്ന് നമുക്കറിയാം. ശ്രാവണ മാസത്തിന് മാത്രമല്ല ശ്രാവണമാസത്തില്‍ വരുന്ന ഓരോ തിങ്കളാഴ്ചകള്‍ക്കും പ്രത്യേകതയുണ്ട്. ഏറ്റവും ശുഭകരമായ മാസമായത് കൊണ്ട് തന്നെ ഈ മാസത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.ഭഗവാന് ശിവനെ പ്രത്യേകം പൂജിക്കുന്ന ഈ ദിനങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥനക്ക് പൂര്‍ണ ഫലം ലഭിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ശ്രാവണ മാസത്തിലെ തിങ്കളാഴ്ച വളരെയധികം പ്രാധാന്യത്തോടെയാണ് ആഘോഷിക്കപ്പെടുന്നത്. കേരളത്തില്‍ ശ്രാവണ മാസത്തിന് തുടക്കം കുറിക്കുന്നത് ജൂലൈ 23-നാണ്. ഇത് അവസാനിക്കുന്നതാകട്ടെ ജൂലൈ 22-നും. ഈ മാസത്തില്‍ വരുന്ന തിങ്കളാഴ്ചകള്ക്കെല്ലാം അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ലക്ഷക്കണക്കിന് ഭക്തരാണ് ഈ ദിനങ്ങളില്‍ ഉപവാസം അനുഷ്ഠിക്കുന്നത്.

പൂര്‍ണഭക്തിയോടെ ശിവനെ ആരാധിച്ചാല്‍ ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും പ്രാവര്‍ത്തികമാകും എന്നാണ് വിശ്വാസം. സാധാരണ വിവാഹം കഴിയാത്തവരും വിവാഹം കഴിഞ്ഞവും ഇഷ്ടമാംഗല്യത്തിനും ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടി തിങ്കളാഴ്ച വ്രതം എടുക്കുന്നു. എന്നാല്‍ ശ്രാവണ മാസത്തില്‍ അനുഷ്ഠിക്കുന്ന വ്രതത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ഈ സമയത്ത് എടുക്കുന്ന വ്രതം വളരെയധികം ശുഭകരമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ മാസത്തില്‍ വളരെയധികം പ്രത്യേകതകള്‍ ഉള്ളത്. ഈ മാസത്തിലെ വ്രതത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നമുക്ക് നോക്കാം.

തിങ്കളാഴ്ചവ്രതത്തിന്റെ പ്രാധാന്യം
ശ്രാവണ മാസത്തിലെ തിങ്കളാഴ്ച വ്രതം എന്ന് പറയുന്നത് വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് മുന്‍പ് വായിച്ചുവല്ലോ. ശിവനെ ആരാധിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഈ മാസത്തിലെ തിങ്കളാഴ്ചകളില്‍ വ്രതമനുഷ്ഠിക്കുന്നത് നിങ്ങള്‍ക്ക് നിരവധി ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. ജാതകത്തിലെ അശുഭഫലങ്ങള്‍ മൂലം വിവാഹത്തിന്റെ കാര്യത്തില്‍ തടസ്സങ്ങളും ദോഷങ്ങളും വരുമ്പോള്‍ പലപ്പോഴും അതിനെ പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ ആഗ്രഹിച്ചപോലെയുള്ള ഫലങ്ങള്‍ ലഭിക്കുന്നതിനും ഭഗവാന് നിങ്ങളെ അനുഗ്രഹിക്കുന്നു.

തിങ്കളാഴ്ചവ്രതത്തിന്റെ പ്രാധാന്യം
ശ്രാവണ മാസത്തില്‍ നാല് തിങ്കളാഴ്ചകളാണ് വരുന്നത്. ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കാന്‍ ആഗ്രഹിക്കുന്ന അവിവാഹിതരായ സ്ത്രീകള്‍ക്ക് ശ്രാവണ മാസം വളരെ പ്രധാനപ്പെട്ടതാണ്. ശ്രാവണ മാസത്തില്‍ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും, ആരോഗ്യവും, ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും, സ്മ്പത്തും ലഭിക്കുന്നു. എന്നാല്‍ ശ്രാവണ മാസത്തില്‍ വ്രതാനുഷ്ഠാനത്തിന് മുന്‍പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വ്രതമനുഷ്ഠിക്കുമ്പോള്‍ അറിയാന്‍
ശ്രാവണ മാസത്തില്‍ വ്രതം അനുഷ്ഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം ചിട്ടകളിലൂടെ മുന്നോട്ട് പോയാല്‍ മാത്രമേ നമുക്ക് കൃത്യമായ ഫലം ലഭിക്കുകയുള്ളൂ. വ്രതമനുഷ്ഠിക്കുന്ന വ്യക്തി അതിരാവിലെ ഉണരേണ്ടതാണ്. അതിന് ശേഷം കുളിച്ച് ശുദ്ധിയായി വൃത്തിയുള്ള വസ്ത്രം ധരിക്കണം. പിന്നീട് പാര്‍വ്വതി സമേതനായ ശിവന്റെ മുന്നില്‍ വിളക്ക് കൊളുത്തണം. ശേഷം പുഷ്പങ്ങള്‍ കൊണ്ട് പീജിക്കണം.

വ്രതമനുഷ്ഠിക്കുമ്പോള്‍ അറിയാന്‍
ഇത് കൂടാതെ വെള്ളയും ചുവപ്പും നിറത്തിലുള്ള പുഷ്പങ്ങള്‍, വെറ്റില, അടക്ക, മധുരപലഹാരങ്ങള്‍, പഞ്ചാമൃതം, നെയ്യ് എന്നിവ സമര്‍പ്പിക്കണം. പിന്നീട് ശിവനും പാര്‍വ്വതി ദേവിക്കും ആരാധന നടത്തേണ്ടതാണ്. പാര്‍വ്വതി ദേവിക്ക് കുങ്കുമം ചാര്‍ത്തണം. അതോടൊപ്പം ശിവ ചാലിസ പാരായണം ചെയ്യുകയും ശിവ ആരതി ജപിക്കുകയും വേണം. രുദ്രാക്ഷമാല ധരിച്ച് 108 തവണ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കേണ്ടതാണ്. കൂടാതെ ശ്രാവണ മാസത്തിലെ തിങ്കളാഴ്ച ദിനത്തില്‍ ശിവക്ഷേത്ര ദര്‍ശനവും നടത്തുക.

വ്രതമനുഷ്ഠിക്കുമ്പോള്‍ അറിയാന്‍
ശിവലിംഗത്തിന് പഞ്ചാമൃതം അഭിഷേകം നടത്തുന്നതിന് ശ്രദ്ധിക്കുക. ഭഗവാനെ ആരാധിക്കുമ്പോള്‍ ശിവലിംഗത്തില്‍ ധാര നടത്തുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ വിവാഹവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നിരന്തരം അഭിമുഖീകരിക്കുന്നവരെങ്കില് തിങ്കളാഴ്ച ദിവത്തില്‍ പാലില്‍ കുങ്കമം കലര്‍ത്തി ഭഗവാന് നിവേദിക്കണം. ഇത് നിങ്ങളുടെ വിവാഹ തടസ്സത്തെ അകറ്റും എന്നാണ് വിശ്വാസം. അഭിഷേകം ചെയ്യുമ്പോള്‍ ആളുകള്‍ ശിവന് ഗംഗാജലം സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം.

വ്രതമനുഷ്ഠിക്കുമ്പോള്‍ അറിയാന്‍
നിങ്ങള്‍ ശ്രാവണ മാസത്തില്‍ വ്രതം അനുഷ്ഠിക്കുമ്പോള്‍ നിര്‍ബന്ധമായും വര്‍ജ്ജിക്കേണ്ട ചില വസ്തുക്കള്‍ ഉണ്ട്. അതില്‍ ഒന്നാണ് മാംസാഹാരങ്ങള്‍, പിന്നെ വെളുത്തുള്ളി, ഉള്ളി എന്നിവയും ഒഴിവാക്കണം. പുകവലിയും മദ്യപാനവും ഒഴിവാക്കണം. എല്ലാ തരത്തിലുള്ള ദുശീലങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണം. ഈ ദിനത്തില്‍
ഓം ത്രയംബകം ജജാമഹേ
സുഗന്ധിം പുഷ്ടിവര്‍ധനം
ഉര്വരുക്മിവ് ബന്ധനന്‍ മൃത്യോര്‍
മുക്ഷിയ മാമൃതാത്.. എന്ന മന്ത്രം ജപിക്കേണ്ടതാണ്. ഇത് കൂടാതെ ദിനം മുഴുവന്‍ ഓം നമ: ശിവായ എന്ന മന്ത്രവും ജപിക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications