Latest Updates
-
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്! -
മെയ് 4-ലെ രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ പെരുമഴക്കാലം, തൊട്ടതെല്ലാം പൊന്നാകും! -
ചന്ദ്രന്റെ തൃക്കേട്ട മാറ്റം: ഈ നക്ഷത്രക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം കൂടെയുണ്ടോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
മെയ് 3 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഉയർച്ചയും; നിങ്ങളുടെ രാശി ഇതിലുണ്ടോ? -
കത്തുന്ന വെയിലത്ത് തളരരുത്; ഉഷ്ണതരംഗത്തെ നേരിടാൻ വീട്ടിലുള്ള ഈ മാന്ത്രിക വഴികൾ പരീക്ഷിക്കൂ! -
നീറ്റ് 2026: പരീക്ഷാ ഹാളിൽ പരിഭ്രമമാണോ? ഈ ചെറിയ ശീലങ്ങൾ മാറ്റും നിങ്ങളുടെ റിസൾട്ട്! -
ഇനി നിയമക്കുരുക്കില്ല; ബലാത്സംഗ അതിജീവിതർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ
ഭാഗ്യം വരുന്ന വഴിയറിയില്ല, ഇരട്ടി നേട്ടം; ഓണപ്പുലരി പൊന്പുലരിയാകുന്ന 5 രാശിക്കാര്‍
ഓഗസ്റ്റ് 29 ചൊവ്വാഴ്ചയായ ഇന്ന് മലയാളികള്‍ ഓണം ആഘോഷിക്കുന്നു. ജ്യോതിഷപരമായി, ഇന്നത്തെ ദിവസം ചന്ദ്രന് ശനിയുടെ രാശിയായ മകരത്തില്‍ സംക്രമിക്കാന്‍ പോകുന്നു. ഇതോടൊപ്പം ശോഭനയോഗം, രവിയോഗം, ശ്രവണ നക്ഷത്രം എന്നിവയുടെ ഫലവും നിലനില്ക്കും. ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം, ചൊവ്വാഴ്ച ദിവസം അഞ്ച് രാശിക്കാര്‍ക്ക് വളരെ ഗുണകരമായ ഫലങ്ങള്‍ ലഭിക്കുന്നതായി കാണുന്നു. ഈ രാശികളില് ഹനുമാന് സ്വാമിയുടെ പ്രത്യേക അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കും.
ശുഭകരമായ യോഗ ഫലത്തോടെ ജീവിതത്തില്‍ പുരോഗതിയുടെ പാത കൈവരിക്കും. ഈ ദിവസം ചില പ്രത്യേക നടപടികള്‍ ചെയ്യുന്നതിലൂടെ, ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തമാവുകയും നിങ്ങളുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ മാറുകയും ചെയ്യും. രവിയോഗത്തിന്റെയും ശോഭനയോഗത്തിന്റെയും സ്വാധീനത്താല്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ഓണ നാള് ഗുണകരമാകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഓഗസ്റ്റ് 29 ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ശോഭനയോഗത്തിന്റെ സ്വാധീനം മൂലം ഇടവ രാശിക്കാര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. മാതാപിതാക്കളുമായുള്ള ബന്ധം ശക്തമാകും. വസ്തുവും വാഹനങ്ങളും വാങ്ങാനുള്ള പദ്ധതികള്‍ വിജയിക്കും. സുഹൃത്തുക്കളുമായി ഉല്ലസിക്കാന്‍ അവസരമുണ്ടാകും. ശുഭകരമായ യോഗാഫലം മൂലം ഇടവം രാശിക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും.
ദോഷപരിഹാരം: നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഹനുമാന് സ്വാമിയുടെ മുന്നില്‍ ഒരു പാത്രം വെള്ളം വയ്ക്കുക. 21 ദിവസം ഹനുമാന് ബാഹുക് പാരായണം ചെയ്യുക. ഇത് കഴിഞ്ഞ് ദിവസവും വെള്ളം എടുത്തുമാറ്റി പുതിയ വെള്ളം സൂക്ഷിക്കുക.
തുലാം
ഓഗസ്റ്റ് 29 തുലാം രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. രവിയോഗത്തിന്റെ സ്വാധീനത്തില്‍, തുലാം രാശിക്കാര്‍ക്ക് ബുദ്ധി, ആശയവിനിമയ കഴിവുകള്‍ എന്നിവയിലൂടെ പ്രശ്നങ്ങളെ നേരിടാന്‍ കഴിയും. ജോലിക്കാര്‍ക്ക് മേലധികാരികളുമായുള്ള ബന്ധം ശക്തമാകും. വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാര്യത്തില്‍ വിജയം ലഭിക്കും. തുലാം രാശിക്കാരുടെ ചില ദീര്‍ഘകാല ആഗ്രഹങ്ങള്‍ സഫലമാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശുഭ ഫലങ്ങള്‍ ലഭിക്കും.
പ്രതിവിധി: ശത്രുതടസ്സങ്ങള് അകറ്റാന്‍, ചൊവ്വാഴ്ച വ്രതമെടുത്ത് ഹനുമാന് ക്ഷേത്രത്തില്‍ 21 ദിവസം ബജ്റംഗ് ബാന്‍ ചൊല്ലുക.
വൃശ്ചികം
ഓഗസ്റ്റ് 29 വൃശ്ചിക രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് തെളിയും. ശ്രാവണ നക്ഷത്രത്തിന്റെ സ്വാധീനം മൂലം വൃശ്ചിക രാശിക്കാരുടെ സാമൂഹിക നിലയും സുഹൃത്തുക്കളുടെ എണ്ണവും വര്‍ദ്ധിക്കും. ജോലിക്കാര്‍ക്ക് കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് നല്ല ബന്ധത്തിന് അവസരമുണ്ടാകും. കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. അമ്മയുടെ പൂര്‍ണ പിന്തുണയും ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളുമായി ഉല്ലസിക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കും.
പ്രതിവിധി: പ്രശ്നങ്ങള്‍ അകറ്റാന്‍ 11 അലിലകള് വൃത്തിയാക്കി അതില്‍ ശ്രീരാമനാമം ചന്ദനത്തില്‍ എഴുതി ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക.

ധനു
ചൊവ്വാഴ്ച ദിവസം ധനു രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ധനു രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുകയും സമ്പത്ത് സമ്പാദിക്കുന്നതില്‍ വിജയിക്കുകയും ചെയ്യും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ചായ്വ് വര്‍ദ്ധിക്കും. ദാനധര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. ജോലിയും ബിസിനസ്സും ചെയ്യുന്നവര്‍ക്ക് പുരോഗതിയുടെ വഴികള്‍ തുറക്കും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കും. സഹോദരങ്ങളുമായുള്ള ബന്ധം നല്ലതായിരിക്കും. അവരുടെ സഹകരണം ലഭിക്കും.
ദോഷപരിഹാരം: തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ഹനുമാന് സ്വാമിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം തേടുക. 11 തവണ വലംവച്ച ശേഷം ഹനുമാന് ചാലിസ ചൊല്ലുകയും ഹനുമാന് മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
കുംഭം
ഓഗസ്റ്റ് 29 ചൊവ്വ കുംഭം രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. ശുഭകരമായ യോഗാഫലം മൂലം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാകും. സമ്പത്ത് സമ്പാദിക്കുന്നതില്‍ നിങ്ങള്‍ വിജയം ലഭിക്കും. ഒരു സുഹൃത്തിന്റെ സഹായത്തോടെ, കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. മനസ്സ് സന്തോഷിക്കും. സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കും.
വിദേശത്ത് പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ശുഭകരമായ യോഗഫലം മൂലം നല്ല വാര്‍ത്തകള്‍ ലഭിക്കും. കുടുംബത്തിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. എല്ലാവരുടെയും പിന്തുണ ലഭിക്കും.
ദോഷപരിഹാരം: ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്, ചുവന്ന വസ്ത്രം ധരിക്കുക അല്ലെങ്കില്‍ ചുവന്ന തുണി നിങ്ങളുടെ ഒപ്പം സൂക്ഷിക്കുക. ഹനുമാന് സ്വാമിക്ക് ചുവന്ന പൂക്കള്‍ സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications