For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രാവണ മാസത്തില്‍ ശിവപ്രാര്‍ത്ഥനയെങ്കില്‍ ആഗ്രഹസാഫല്യം ഫലം

|

ഇന്ത്യന്‍ ശകവര്‍ഷ പ്രകാരം ശ്രാവണ മാസം ആരംഭിക്കുന്നത് ജൂലൈ 23ന് ആണെങ്കിലും ചാന്ദ്രപക്ഷപ്രകാരം ശ്രാവണ മാസം ആരംഭിക്കുന്നത് 2021 ഓഗസ്റ്റ് 9നാണ്. അതായത് തിങ്കളാഴ്ച. എന്നാല്‍ ഈ മാസത്തില്‍ വളരെയധികം പ്രാധാന്യം നാം നല്‍കേണ്ടതുണ്ട്. മഹാദേവനം മഹാവിഷ്ണുവിനും വളരെയധികം പ്രാധാന്യമുള്ള ഒരു മാസമാണ് ശ്രാവണ മാസം. ഈ പുണ്യ മാസത്തില്‍ ശിവനേയും മഹാവിഷ്ണുവിനേയും ഒരു പോലെ തന്നെ പ്രാര്‍ത്ഥിക്കേണ്ടതാണ.്

Shravan Month 2021: why lord shiva worshipped during this month

ശിവഭഗവാന് പ്രധാനപ്പെട്ട ദിനമാണ് തിങ്കളാഴ്ച. ഈ ദിനത്തില്‍ നമ്മള്‍ വ്രതം അനുഷ്ഠിക്കുന്നതും ശിവനേയും വിഷ്ണുവിനേയും ഭജിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇവരെ ആരാധിക്കുന്നത് ദുതിര മോചനത്തിനും ആഗ്രഹ പൂര്‍ത്തീകരണത്തിനും എല്ലാം സഹായിക്കുന്നുണ്ട്. തിങ്കളാഴ്ചയുള്ള വ്രതം എടുക്കുന്നത് എന്തുകൊണ്ടും ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ആണ് വരുത്തുന്നത്. ഈ മാസത്തില്‍ ശിവഭഗവാനെ ആരാധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

ശ്രാവണ മാസത്തില്‍ ശിവന്റെ പ്രാധാന്യം

ശ്രാവണ മാസത്തില്‍ ശിവന്റെ പ്രാധാന്യം

ശ്രാവണ മാസത്തില്‍ ശിവനെ ആരാധിക്കുന്നത് എന്തുകൊണ്ട് എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. പാലാഴി മഥനത്തിന്റെ സമയത്ത് പാലാഴിയില്‍ നിന്നും പൊങ്ങി വന്ന കാളകൂടവിഷം ശിവന്‍ തന്റെ കൈയ്യില്‍ എടുത്ത് കുടിക്കുകയായിരുന്നു. എന്നാല്‍ ഇത് ശിവന് ജീവഹാനി വരുത്തുമെന്നതിനാല്‍ പാര്‍വ്വതി ദേവി ശിവന്റെ കഴുത്തില്‍ പിടിക്കുകയും ഇത് കൂടാതെ പുറത്തേക്ക് തുപ്പിയാല്‍ അത് പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളേയും നശിപ്പിക്കും എന്നത് കൊണ്ടും വിഷം ശിവന്റെ തൊണ്ടയില്‍ സൂക്ഷിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് ഭഗവാന്‍ നീലകണ്ഠന്‍ എന്ന് വിളിക്കുന്നത്.

ശ്രാവണ മാസത്തില്‍ ശിവന്റെ പ്രാധാന്യം

ശ്രാവണ മാസത്തില്‍ ശിവന്റെ പ്രാധാന്യം

ഈ സമയത്ത് ശിവന്റെ ചന്ദ്രക്കലയിലേക്ക് ദേവന്‍മാരും സന്യാസി വര്യന്‍മാരും എല്ലാം അഭിഷേകം നടത്തുകയുണ്ടായി. ഇത് സംഭവിക്കുന്നത് ശ്രാവണമാസത്തിലാണ് എന്നാണ് പറയുന്നത്. അതിനാല്‍ ഈ മാസത്തില്‍ ശിവന് വിശുദ്ധ ഗംഗാ ജലം നല്‍കുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ഇത് കൂടാതെ ശ്രാവണ മാസത്തില്‍ രുദ്രാക്ഷം ധരിക്കുന്നതും വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ശിവന്റെ പ്രിയപ്പെട്ട ദിവസമാണ് തിങ്കളാഴ്ച. അതുകൊണ്ട് തന്നെ ശ്രാവണ മാസത്തില്‍ വരുന്ന തിങ്കളാഴ്ചകളെ ശ്രാവണ തിങ്കള്‍ എന്നാണ് അറിയപ്പെടുന്നത്. മാത്രമല്ല അവയെല്ലാം കൂടുതല്‍ ശുഭകരവുമാണ്.

ശ്രാവണ മാസത്തില്‍ ചെയ്യേണ്ടത്

ശ്രാവണ മാസത്തില്‍ ചെയ്യേണ്ടത്

ശ്രാവണ മാസത്തില്‍ ശിവന് പാലഭിഷേകം അര്‍പ്പിക്കുന്നത് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ആളുകള്‍ രുദ്രാക്ഷം ധരിക്കുകയും മന്ത്രോച്ചാരണം നടത്തുകയും ചെയ്യുന്നു. ശിവന് സമര്‍പ്പിച്ച് രുദ്രാക്ഷം ധരിക്കുകയാണെങ്കില്‍, അത് കൂടുതല്‍ ഫലപ്രദമായി കണക്കാക്കുന്നുണ്ട്. ശിവലിംഗത്തിന് പഞ്ചാമൃതം (പാല്‍, തൈര്, വെണ്ണ അല്ലെങ്കില്‍ നെയ്യ്, തേന്‍, എന്നിവയുടെ മിശ്രിതം), തുളസി ഇലകള്‍ എന്നിവ അര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ നിങ്ങള്‍് ശിവ ചാലിസ ചൊല്ലുന്നതും ശിവപഞ്ചാക്ഷരി ജപിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ശിവനെ സ്ഥിരമായി ആരതി ഉഴിയുന്നതും ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലുന്നതും എന്തുകൊണ്ടും ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്.

ശ്രാവണ മാസത്തില്‍ ചെയ്യേണ്ടത്

ശ്രാവണ മാസത്തില്‍ ചെയ്യേണ്ടത്

തിങ്കളാഴ്ച വ്രതം എടുക്കുന്നതും നല്ലതാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് എല്ലാ തിങ്കളാഴ്ചയും ഭര്‍ത്താവിന്റെ ആയുസ്സിനും വിവാഹിതരല്ലാത്തവര്‍ അനുയോജ്യരായ വരനെ ലഭിക്കുന്നതിനും വ്രതമെടുക്കുന്നത് നല്ലതാണ്. തിങ്കഴാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ എന്തുകൊണ്ടും പാലിക്കേണ്ടതായ ചില ചിട്ടകള്‍ ഉണ്ട്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ തിങ്കളാഴ്ച വ്രതം എടുക്കുമ്പോള്‍ പാലിക്കേണ്ടതാണ്.

ശ്രാവണ മാസത്തില്‍ ചെയ്യേണ്ടത്

ശ്രാവണ മാസത്തില്‍ ചെയ്യേണ്ടത്

ശിവശക്തി ഭാവത്തില്‍ വേണം വ്രതമെടുക്കുന്നതിന്. ഇത് കൂടാതെ ശ്രാവണ മാസത്തില്‍ എടുക്കുന്ന വ്രതത്തിന് സാധാരണ വ്രതത്തേക്കാള്‍ നാലിരട്ടി ഫലമാണ് ഉണ്ടാവുന്നത്. ഇത് വൈധവ്യ ദോഷത്തെ ഇല്ലാതാക്കുന്നതിനും ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എല്ലാം തിങ്കളാഴ്ച വ്രതം എടുക്കാവുന്നതാണ്. വ്രതമെടുക്കുമ്പോള്‍ ഓം നമ:ശിവായ എന്ന പഞ്ചാക്ഷരി മന്ത്രത്തോടൊപ്പം പാര്‍വ്വതി ദേവിയുടെ മൂലമന്ത്രം ഓം ഹ്രീം ഉമായേ നമ: എന്നും ജപിക്കാവുന്നതാണ്.

വ്രതാനുഷ്ഠാനം ശ്രദ്ധിക്കാന്‍

വ്രതാനുഷ്ഠാനം ശ്രദ്ധിക്കാന്‍

എന്നാല്‍ വ്രതാനുഷ്ഠാനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിന് വേണ്ടി ഞായറാഴ്ച ഉച്ചക്ക് ശേഷം മുതല്‍ മത്സ്യമാംസാദികള്‍ ഒഴിവാക്കി വ്രതാനുഷ്ഠാനം ആരംഭിക്കണം. പിന്നീട് ഗോതമ്പ് കൊണ്ട് ഉള്ള ഭക്ഷണം വേണം കഴിക്കാന്‍. രാവിലെ എഴുന്നേറ്റ് കുളിച്ച് മനശുദ്ധി വരുത്തി നെറ്റിയില്‍ ഭസ്മവും കുങ്കുമവും ചേര്‍ത്ത് തൊട്ട് ശിവനെ പ്രാര്‍ത്ഥിക്കുക. പിന്നീട് ശിവക്ഷേത്ര ദര്‍ശനം നടത്തി പിന്‍വിളക്ക്, ധാര, കൂവള മാല എന്നിവ നടത്തേണ്ടതാണ്. ഒരു നേരം മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പിറ്റേന്ന് കുളിച്ച് തുളസി തീര്‍ത്ഥം സേവിച്ച് പാരണ വീടാവുന്നതാണ്.

Weekly horoscope : ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം; 12 രാശിക്കും ഫലങ്ങള്‍ ഇങ്ങനെWeekly horoscope : ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം; 12 രാശിക്കും ഫലങ്ങള്‍ ഇങ്ങനെ

English summary

Shravan Month 2021: why lord shiva worshipped during this month

Here in this article we are sharing why lord shiva worshipped during shravan month. Read on.
X
Desktop Bottom Promotion