For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവപാര്‍വ്വതിമാര്‍ക്ക് പ്രിയപ്പെട്ട ശ്രാവണ മാസം: ഐശ്വര്യവും സമ്പത്തും കയറിവരും

|

ശ്രാവണ മാസം എന്നത് വളരെയധികം മികച്ച ഒരു മാസമാണ്. ഹിന്ദു വിശ്വാസപ്രകാരം ഐശ്വര്യവും സന്തോഷവും എല്ലാം ഒരുമിച്ച് വരുന്ന മാസമാണ് ശ്രാവണ മാസം. ഹിന്ദു കലണ്ടര്‍ പ്രകാരം അഞ്ചാമത്തെ മാസമാണ് ശ്രാവണ മാസം. പരമശിവനും പാര്‍വ്വതി ദേവിക്കും ശുഭകരമായ മാസമായാണ് ഇതിനെ കണക്കാക്കുന്നത്.

Shravan Month 2022

ഈ മാസത്തില്‍ പരമശിവനേയും പാര്‍വ്വതിദേവിയേയും ആരാധിക്കുന്നു. ഓരോ സംസ്ഥാനത്തും ഓരോ സമയത്താണ് ശ്രാവണ മാസം ആരംഭിക്കുന്നത്. കേരളത്തില്‍ ഇത് ആരംഭിക്കുന്നത് ജൂലൈ 23-നാണ്. അവസാനിക്കുന്നതാകട്ടെ ഓഗസ്റ്റ് 22-നും. ഈ മാസത്തിലെ പ്രത്യേക പൂജയും പൂജാവിധിയും ചടങ്ങുകളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശ്രാവണ മാസത്തിലെ പ്രാധാന്യം

ശ്രാവണ മാസത്തിലെ പ്രാധാന്യം

ശ്രാവണ മാസത്തില്‍ ആളുകള്‍ നോണ്‍ വെജ് ഭക്ഷണങ്ങള്‍ എല്ലാം ഉപേക്ഷിക്കുകയും വളരെയധികം ശുദ്ധിയോടെയും ആത്മസമര്‍പ്പണത്തോടെയും വേണം പൂജകളും ചടങ്ങുകളും ചെയ്യുന്നതിന്. ഈ മാസത്തില്‍ എല്ലാ തിങ്കളാഴ്ചയും വ്രതം അനുഷ്ഠിക്കുന്നു. സ്ത്രീകള്‍ തിങ്കളാഴ്ച വ്രതം എടുക്കുന്നുവെങ്കിലും അതിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഈ മാസത്തിലാണ്. ഇത് കൂടാതെ ചൊവ്വാഴ്ച ആഗ്രഹിച്ച ഭര്‍ത്താവിനെ ലഭിക്കുന്നതിന് വേണ്ടി ഈ മാസത്തില്‍ മംഗള ഗൗരി വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. വിവാഹിതരായവര്‍ക്കും മംഗള ഗൗരി വ്രതം അനുഷ്ഠിക്കാവുന്നതാണ്.

ശ്രാവണ മാസത്തിലെ പ്രാധാന്യം

ശ്രാവണ മാസത്തിലെ പ്രാധാന്യം

ശ്രാവണ മാസത്തില്‍ വരുന്ന എല്ലാ തിങ്കളാഴ്ചകളിലും വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ഇതിനെ പതിനാറ് തിങ്കള്‍ വ്രതം എന്നാണ് പറയുന്നത്. ആഗ്രഹിച്ച പങ്കാളിയെ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ തിങ്കളാഴ്ചകളില്‍ വ്രതം എടുക്കുന്നത്. ഈ ദിനത്തില്‍ ഭക്തിയോടെ പാര്‍വ്വതീ സമേതനായ ശിവനെ ആരാധിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ശുഭമാംഗല്യം നല്‍കി അനുഗ്രഹിക്കുന്നു. ഭഗവാന്റെ അനുഗ്രഹം ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

ഐതിഹ്യം

ഐതിഹ്യം

എന്തുകൊണ്ടാണ് ശ്രാവണ മാസത്തിന് ഇത്രയധികം പ്രധാന്യം നല്‍കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? അതിന് പിന്നിലെ ഐതിഹ്യം ഇതാണ്. പാലാഴി മഥനത്തിന്റെ സമയത്ത് പാലാഴി സമുദ്രത്തില്‍ നിന്ന് രത്‌നങ്ങള്‍, ആഭരണങ്ങള്‍, കാമധേനു പശു, ഐരാവതം എന്ന് പേരുള്ള ഒരു ആന എന്നിവ സമുദ്രത്തില്‍ നിന്ന് കാളകൂട വിഷത്തോടൊപ്പം പുറത്ത് വന്നു ഈ സമയത്ത് കാളകൂട വിഷം ശിവന്‍ ലോകനന്മക്ക് വേണ്ടി കുടിക്കുകയും ശിവനെ രക്ഷിക്കാന്‍ പാര്‍വ്വതി ദേവി കഴുത്തുല്‍ കയറി പിടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ശിവന്റെ കണ്ഠത്തില്‍ നീലനിറം പടരുകയും അതിന് ശേഷം ശിവന്‍ നീല കണ്ഠന്‍ എന്ന് അറിയപ്പെടുകയും ചെയ്തു. ഈ സമയത്ത് ദേവന്‍മാരും അസുരന്‍മാരും ഗംഗാജലം അര്‍പ്പിക്കാന്‍ തുടങ്ങി. അത് ശ്രാവണ മാസത്തിലാണ് എന്നാണ് പറയപ്പെടുന്നത്. അന്നു മുതല്‍ ഈ മാസം വളരെയധികം പ്രധാനപ്പെട്ട മാസമായി കണക്കാക്കുന്നു.

ചടങ്ങുകള്‍ ഇപ്രകാരം

ചടങ്ങുകള്‍ ഇപ്രകാരം

ഈ ദിനത്തില്‍ എന്തൊക്കെ ചടങ്ങുകള്‍ ആണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ശ്രാവണ മാസത്തില്‍ ഭക്തര്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയാവണം. അതിന് ശേഷം വൃത്തിയുള്ള വസ്ത്രം ധരിച്ച് ശിവപാര്‍വ്വതിമാരുടെ മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ഇരിക്കുക. വിളക്ക് കത്തിച്ച് പഴങ്ങളും നിവേദ്യങ്ങളും അര്‍പ്പിക്കുക. ഇതിന് ശേഷം ശിവചാലിസയും ശഅരാവണ കഥയും പാരാണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. അതിന് ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. ശിവന് ജലധാര നടത്തുകയും പാലഭിഷേകവും നടത്തുന്നതിന് ശ്രമിക്കുക.

ചടങ്ങുകള്‍ ഇപ്രകാരം

ചടങ്ങുകള്‍ ഇപ്രകാരം

കൂവളത്തില സമര്‍പ്പിക്കുകയും ചന്ദനവും കുങ്കുമവും അര്‍പ്പിക്കുകയും ചെയ്യുക. ഇത് കൂടാതെ ശിവപാര്‍വ്വതിമാരുടെ ചിത്രത്തിന് മുന്നില്‍ വെളുത്ത നിറത്തിലുള്ള മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്. ശ്രാവണ മാസത്തില്‍ ഇത് ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു. എന്ന് മാത്രമല്ല ജീവിത്തതില്‍ നേട്ടങ്ങള്‍ സന്തോഷം എന്നിവയും നിറക്കുന്നു.

ശ്രാവണ മാസത്തിലെ മന്ത്രം

ശ്രാവണ മാസത്തിലെ മന്ത്രം

ശ്രാവണ മാസത്തില്‍ ഫലപ്രാപ്തിക്ക് വേണ്ടി ഈ മന്ത്രം ജപിക്കാവുന്നതാണ്

ഓം ത്രയംബകം യജാമഹേ

സുഗന്ധിം പുഷ്ടിവര്‍ധനം

ഉര്‍വരുക്മിക് ബന്ധനന്‍

മൃത്യോര്‍ മുക്ഷിയ മാമൃതാത്

ഓം നമഃ ശിവായ

കര്‍പൂര ഗൗരം കരുണാവതാരം

സംസാര സാരം ഭുജഗൈന്ദ്ര

ഹാരം സദാ വസന്തം ഹൃദയാ

അരവിന്ദേ ഭവം ഭവാനി സഹിതം

നമാമി...

ശ്രാവണത്തിലെ തിങ്കളാഴ്ചകള്‍ക്ക് പ്രാധാന്യം കൂടുതല്‍: ആഗ്രഹസാഫല്യം ഫലംശ്രാവണത്തിലെ തിങ്കളാഴ്ചകള്‍ക്ക് പ്രാധാന്യം കൂടുതല്‍: ആഗ്രഹസാഫല്യം ഫലം

most read:ശ്രാവണ മാസത്തില്‍ നോണ്‍വെജ് വേണ്ടെന്നതിന്റെ കാരണം ഇതാണ്

English summary

Shravan Month 2022 Start And End Dates, Muhurta, Puja Vidhi, Significance, & Rituals in Malayalam

Here in this article we are discussing about muhudta, puja vidhi, significance and rituals of shravan month in malayalam. Take a look.
Story first published: Wednesday, July 20, 2022, 16:25 [IST]
X
Desktop Bottom Promotion