Just In
- 3 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 11 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 12 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 13 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- Movies
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
- News
ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
ശിവപ്രീതിക്ക് ശ്രാവണ മാസം ഈ മന്ത്രങ്ങള് ജപിക്കൂ: ഫലം നിശ്ചയം
ശ്രാവണ മാസത്തിന് വളരെയധികം പ്രത്യേകതകള് ഉണ്ട്. ശിവനെ പ്രീതിപ്പെടുത്തുന്നതിന് ഏറ്റവും മികച്ച മാസമാണ് ശ്രാവണ മാസം. ശ്രാവണ മാസത്തില് പരമശിവന് ചെയ്യുന്ന പൂജകള് എന്തുകൊണ്ടും മികച്ച ഫലമാണ് നല്കുന്നത്. ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങള് കൊണ്ട് വരുന്നതിനും അതിലുപരി ജീവിതത്തിലെ പ്രതിസന്ധികളില് നിങ്ങള്ക്ക് ശക്തി പകരുന്നതിനും ശിവന്റെ അനുഗ്രഹം കൂടെയുണ്ടാവുന്നു. ശ്രാവണ മാസക്കാലത്ത് ആചരിക്കുന്ന തിങ്കളാഴ്ച വ്രതത്തിന് പോലും വളരെയധികം പ്രത്യേകതയുണ്ട്. ഈ ദിനങ്ങളില് ഭക്തിപാരവശ്യത്തോടെ ഭഗവാനെ ആരാധിക്കുന്നത് നിങ്ങള്ക്ക് പല നേട്ടങ്ങളും ഉണ്ടാക്കുന്നു.
എന്നാല് ശ്രാവണ മാസത്തില് ശിവനെ ആരാധിക്കുന്നവരെങ്കില് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. പ്രത്യേകിച്ച് തിങ്കളാഴ്ച ദിനത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പക്ഷേ ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ശിവനെ ആരാധിക്കുമ്പോള് നാം അല്പം കാര്യങ്ങള് ശ്രദ്ധിക്കണം. ശിവമന്ത്രങ്ങള് ജപിക്കുകയും ജീവിതത്തില് ശിവനെ ഫലേച്ഛയില്ലാതെ ആരാധിക്കുകയും വേണം. ശ്രാവണ മാസത്തിലെ ശിവന്റെ അനുഗ്രഹത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാം. ശിവബീജ മന്ത്രങ്ങള് ജപിക്കുകയും ആവാം. കൂടുതല് അറിയാന് വായിക്കൂ.

ശിവാരാധാന ഇപ്രകാരം
ശ്രാവണ മാസത്തില് ശിവാരാധന നടത്തേണ്ടത് എപ്രകാരം ആണെന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ഭഗവാന് എപ്പോഴും ജലധാര നടത്തേണ്ടതാണ്. അതിനായി ശിവലിംഗത്തിന് മുകളില് ഒരു പാത്രത്തില് പാലോ പനിനീരോ ജലമോ എപ്പോഴും തൂക്കിയിട്ടിരിക്കും. ഇത് കൂടാതെ ശിവ ഭക്തര് എല്ലാ തിങ്കളാഴ്ചയും കൂവളത്തിന്റെ ഇല സമര്പ്പിക്കേണ്ടതാണ്. അതിന് ശേഷം ഭക്തര് സൂര്യാസ്തമയം വരെ വ്രതമനുഷ്ഠിക്കുകയും ഈ സമയം മുഴുവന് ഭഗവാന് പിന്വിളക്ക് കത്തിക്കുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങള് അനുഭവിച്ചറിയാവുന്നതാണ്.

ഉപവാസം അനുഷ്ഠിക്കുമ്പോള്
ശ്രാവണ മാസത്തില് ഉപവാസം അനുഷ്ഠിക്കുന്നതും നല്ലതാണ്. അതിന് വേണ്ടി ശ്രാവണ മാസത്തിലെ തിങ്കളാഴ്ച ദിനം തിരഞ്ഞെടുക്കാവുന്നതാണ്. ഈ ദിനത്തില് ഉപവാസം അനുഷ്ഠിച്ച് വ്രതമെടുത്താല് ഇഷ്ടപുരുഷനെ ഭര്ത്താവായി ലഭിക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ ഭര്ത്താവിന് ആയുരാരോഗ്യ സൗഖ്യവും സമ്പത്തും ഉണ്ടാവും എന്നും പറയുന്നു. ശ്രാവണ മാസത്തില് ശിവലിംഗത്തില് ഭസ്മം ചാര്ത്തുന്നതും നിങ്ങളുടെ ആഗ്രഹങ്ങളെ പൂര്ത്തീകരിക്കുന്നു.

ത്രിശൂലം സമര്പ്പിക്കാം
ശിവക്ഷേത്രത്തില് ദര്ശനത്തിന് പോവുന്നവര്ക്ക് ഭഗവാന് വേണ്ടി ചെമ്പിലോ വെള്ളിയിലോ തീര്ത്ത ത്രിശൂലം സമര്പ്പിക്കാവുന്നതാണ്. ഈ ത്രിശൂലം ഭഗവാന് സമര്പ്പിച്ച ശേഷം വീട്ടില് കൊണ്ട് വന്ന് പൂജാമുറിയില് സൂക്ഷിക്കാം. ഇത് നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനര്ജിയെ ഇല്ലാതാക്കുന്നതിനും ജീവിതത്തില് ഐശ്വര്യം നിറക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ ഭഗവാന്റെ ഇഷ്ട ആഭരണമായ നാഗത്തിന്റെ ചെമ്പില് തീര്ത്ത രൂപവും രുദ്രാക്ഷവും വീട്ടിലെ പൂജാമുറിയില് സൂക്ഷിക്കാവുന്നതാണ്. ഭഗവാനെ ആരാധിക്കുന്നതിന് വേണ്ടി ഏതൊക്കെ ശിവമന്ത്രങ്ങള് ജപിക്കണം എന്ന് നമുക്ക് നോക്കാം.

ശിവനേയും വിഷ്ണുവിനേയും ആരാധിക്കണം
ശിവനേയും വിഷ്ണുവിനേയും ഈ മാസത്തില് ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ശിവഭക്തര് പൂര്ണ ഭക്തിയോടെ ഭഗവാനെ ആരാധിച്ചാല് ജീവിതത്തില് സന്തോഷവും ഐശ്വര്യവും സ്നേഹവും നിലനില്ക്കും എന്നാണ് വിശ്വാസം. വ്യത്യസ്ത മന്ത്രങ്ങള് ജപിക്കാവുന്നതാണ്. ഏതൊക്കെ മന്ത്രങ്ങളാണ് ശിവനെ ആരാധിക്കുന്നതിന് വേണ്ടി ജപിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ജലധാര സമയത്ത് ജപിക്കേണ്ടത്
നിങ്ങള് ഭഗവാന് ജലധാര നടത്തുമ്പോള് ഈ മന്ത്രം ജപിക്കേണ്ടതാണ്. ഇത് നിങ്ങള് ആഗ്രഹിക്കുന്ന ഫലം നല്കുന്നതിന് സഹായിക്കുന്നു.
ജല ധാരേ-ശിവം ആര്ച്ചേത് കൈലാസ വസതേ-ധുവം |
മുച്യതേ-സര്വ ബാന്ധംയോ-നാത്ര കാര്യ വിചാരാഃ ||
കൂവള ഇല സമര്പ്പിക്കുമ്പോള് മന്ത്രം
ഓം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി
തന്നോ രുദ്രഃ പ്രചോദയാത്॥

ശ്രാവണ മാസത്തിലെ പൂജയ്ക്ക് വേണ്ടിയുള്ള ശിവമന്ത്രം
ശിവന് ജലധാര നടത്തുമ്പോഴും കൂവളത്തിന്റെ ഇലകള് സമര്പ്പിക്കുമ്പോഴും ജപിക്കേണ്ട ചില മന്ത്രം ഉണ്ട്. പ്രപഞ്ച നാഥനായ ഭഗവാനെ ആരാധിക്കുമ്പോള് ഈ മന്ത്രം ജപിക്കണം
ഓം നമഃ ശിവായ, ഓം നമഃ ശിവായ
ഹര ഹര ഭോലേ നമഃ ശിവായ
ജടാധാരായ് ശിവ ജടാധാരായ
ഹര ഹര ഭോലേ നമഃ ശിവായ
ചന്ദ്രധരായ് ശിവ ചന്ദ്രധര
ഹര ഹര ഭോലേ നമഃ ശിവായ
നാഗേന്ദ്രായ് ശിവ നാഗേന്ദ്രായ
ഹര ഹര ഭോലേ നമഃ ശിവായ
സോമേശ്വരായ് ശിവ സോമേശ്വരായ
ഹര ഹര ഭോലേ നമഃ ശിവായ
ഗംഗാധരായ് ശിവ ഗംഗാധരായ
ഹര ഹര ഭോലേ നമഃ ശിവായ
നന്ദീശ്വരായ് ശിവ നന്ദീശ്വരായ
ഹര ഹര ഭോലേ നമഃ ശിവായ
ഓം നമഃ ശിവായ്, ഓം നമഃ ശിവായ
ഹര ഹര ഭോലേ നമഃ ശിവായ

മഹാ മൃതുഞ്ജയ മന്ത്രം
വളരെ നിര്ണായകമായ ജീവിതസാഹചര്യങ്ങളില് നമ്മുടെ ജീവിതത്തില് മാറ്റം കൊണ്ട് വരുന്നതിന് വേണ്ടി നമുക്ക് മഹാ മൃത്യുഞ്ജയ മന്ത്രം ജപിക്കാവുന്നതാണ്. മരണത്തെപ്പോലും കീഴടക്കാനുള്ള ശക്തി മഹാമൃത്യുഞ്ജയ മന്ത്രത്തിനുണ്ട്. ഈ ദിനങ്ങളില് മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടി-വർധനം ǀ
ഉർവരുകം-ഇവ ബന്ധനൻ മൃത്യോർമുഖിയ മാമൃതാത് ǁ
ഈ മന്ത്രം ജപിക്കുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രയാസങ്ങളും പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. അത് മാത്രമല്ല ജീവിതത്തില് നിങ്ങളുടെ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും ഈ മന്ത്രം സഹായിക്കുന്നു.
ശ്രാവണ
മാസത്തിലെ
തിങ്കഴാഴ്ച
വ്രതം
ശിവകുടുംബപ്രീതിക്ക്
വര്ജ്ജിക്കേണ്ടതും
കഴിക്കേണ്ടതും