For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിയില്‍ ഭഗവാന്‍ ശിവന്റെ കൃപാകടാക്ഷം എപ്പോഴും ഈ 3 രാശിക്കൊപ്പം

|

ഭഗവാന്‍ പരമേശ്വരന് പ്രിയപ്പെട്ട മാസമായി ശ്രാവണ മാസത്തെ കണക്കാക്കപ്പെടുന്നു. ഹിന്ദു വിശ്വാസപ്രകാരം ശിവനെയും പാര്‍വതി ദേവിയെയും ഈ മാസത്തില്‍ ആരാധിക്കുന്നു. ഈ വര്‍ഷം ജൂലൈ 23 മുതല്‍ ശ്രാവണ മാസം ആരംഭിച്ചു. ഈ പുണ്യ മാസത്തില്‍ തിങ്കളാഴ്ച വ്രതത്തിലൂടെയും ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തുന്നതിലൂടെയും പരമേശ്വരന്‍ നിങ്ങളില്‍ സംപ്രീതനാകുന്നു. ശ്രാവണ മാസത്തില്‍ ശിവനെ ആരാധിക്കുന്ന ഓരോ ശിവ ഭക്തനും അവന്റെ എല്ലാ ആഗ്രഹങ്ങളും തീര്‍ച്ചയായും നിറവേറപ്പെടുമെന്നു വിശ്വസിക്കപ്പെടുന്നു.

Most read: അതിശ്രേഷ്ഠം ശ്രാവണ മാസത്തിലെ തിങ്കളാഴ്ച; നോമ്പെടുത്താല്‍ കോടിപുണ്യംMost read: അതിശ്രേഷ്ഠം ശ്രാവണ മാസത്തിലെ തിങ്കളാഴ്ച; നോമ്പെടുത്താല്‍ കോടിപുണ്യം

ശിവനെ ആരാധിക്കുന്നത് ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്, കാരണം ശിവ മന്ത്രങ്ങള്‍ ചൊല്ലുന്നതിലൂടെ ജാതകത്തിലെ ദോഷഗ്രഹങ്ങളുടെ സ്വാധീനം കുറയുന്നു. ജ്യോതിഷമനുസരിച്ച്, മൂന്ന് രാശിചിഹ്നങ്ങളില്‍ ശിവന്‍ തന്റെ പ്രത്യേക കൃപ ചൊരിയുന്നു. ഈ രാശിചിഹ്നങ്ങളില്‍ ഭഗവാന്‍ വളരെ എളുപ്പം പ്രസാദിക്കുന്നു. പരമേശ്വരന്റെ അനുഗ്രഹം എല്ലായ്‌പ്പോഴും കൂടെയുള്ള അത്തരം രാശിക്കാര്‍ ഏതൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

മേടം

മേടം

രാശിചക്രത്തിന്റെ ആദ്യ ചിഹ്നമാണ് മേടം. മേടം ഭരിക്കുന്ന ഗ്രഹം ചൊവ്വയാണ്. പരമേശ്വരന് വളരെ പ്രിയപ്പെട്ട രാശിചിഹ്നമാണ് മേടം. ഈ രാശിക്കാരില്‍ ഭഗവാന്‍ ശിവന്റെ അനുഗ്രഹം എപ്പോഴും നിലനില്‍ക്കുന്നു. ശിവന്റെ അനുഗ്രഹം കാരണം, മേടം രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിലനില്‍ക്കുന്നു. ഈ രാശിചക്രത്തിലെ ആളുകള്‍ ശിവനെ പ്രീതിപ്പെടുത്താന്‍ തിങ്കളാഴ്ച ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തണം.

മേടം

മേടം

ശിവന്റെ അനുഗ്രഹം കാരണം മേടം രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും എപ്പോഴും പുരോഗതി ഉണ്ടായിരിക്കും. കഠിനമായ ഏത് ജോലിയായാലും, പരമേശ്വരന്റെ കൃപയാല്‍ മേടം രാശിക്കാര്‍ അതില്‍ വിജയം കാണും. കാരണം അവരില്‍ ഭഗവാന്‍ ശിവന്റെ പ്രത്യേക അനുഗ്രഹമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ശിവനെ കൂടുതല്‍ പ്രസാദിപ്പിക്കാന്‍, ശ്രാവണ മാസത്തില്‍, മേടം രാശിചക്രത്തിലെ ആളുകള്‍ തീര്‍ച്ചയായും ശിവലിംഗത്തില്‍ വെള്ളം അര്‍പ്പിച്ച് 'ഓം നമ ശിവായ' മന്ത്രം ചൊല്ലണം.

Most read:പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂMost read:പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂ

മകരം

മകരം

മകരം രാശിക്കാരുടെ പ്രഭു ശനിദേവനാണ്. ശിവന്റെ പ്രിയപ്പെട്ട രാശിചിഹ്നങ്ങളില്‍ ഒന്നാണ് മകരം. ഈ രാശിചക്രത്തെ ശനിയും ശിവനും അനുഗ്രഹിച്ചിരിക്കുന്നു. ഈ രാശിചക്രത്തിലെ ആളുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വിപത്ത് ഉണ്ടാകുമ്പോഴെല്ലാം, പരമശിവന്റെ കൃപയാല്‍ മുന്നില്‍ വരുന്ന തടസങ്ങള്‍ കുറയ്ക്കുന്നു. ശ്രാവണ മാസത്തില്‍ മകരം രാശിചക്രത്തിലെ ആളുകള്‍ ശിവനെ ആരാധിക്കുന്നത് കൂടുതല്‍ നല്ല ഫലങ്ങള്‍ നല്‍കും.

മകരം

മകരം

മകരം രാശിചക്രത്തിലെ ആളുകള്‍ക്ക് ശിവാരാധന വളരെ പ്രയോജനകരവും ശുഭകരവുമാണ്. ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തുന്നതിനു പുറമേ, മകരം രാശിക്കാര്‍ ശിവന് കൂവള ഇലകളും അര്‍പ്പിക്കണം. ആരാധന നടത്തുമ്പോള്‍ മഹാമൃത്യുഞ്ജയ മന്ത്രവും ചൊല്ലണം. മകരം രാശിക്കാര്‍ക്ക് ഭാഗ്യം വാരിക്കോരി നല്‍കാന്‍ കെല്‍പ്പുള്ള ദേവനാണ് പരമേശ്വരന്‍.

Most read:ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തിMost read:ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തി

കുംഭം

കുംഭം

മകരം, കുംഭം എന്നീ രാശിക്കാരുടെ അധിപനാണ് ശനി. രണ്ട് രാശിചിഹ്നങ്ങളുടെ അധിപനായി ശനിദേവനെ കണക്കാക്കപ്പെടുന്നു. ഈ രാശിചിഹ്നത്തില്‍ ശിവന്റെ കൃപ എപ്പോഴും നിലനില്‍ക്കുന്നു. ശ്രാവണ മാസത്തില്‍ കുംഭം രാശിക്കാരായ ആളുകള്‍ ശിവനെ ആരാധിക്കണം. ഇവരെ സംബന്ധിച്ചിടത്തോളം, ശ്രാവണ മാസത്തില്‍ ഓം നമ ശിവായ മന്ത്രം ചൊല്ലുന്നത് എല്ലാത്തരം പ്രശ്നങ്ങളും നീക്കുന്നതായിരിക്കും. ശ്രാവണ മാസത്തില്‍ കുംഭം രാശിചക്രത്തിലെ ആളുകള്‍ക്കായി ദാനം നല്‍കുന്നതും നല്ലതായിരിക്കും.

English summary

Shravan Month: Lord Shiva Favourite Zodiac Signs in Malayalam

According to astrology, Lord Shiva gets pleased very quickly with some zodiac signs. Read on to know more.
X
Desktop Bottom Promotion