Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശ്രാവണത്തിന് മുന്‍പ് ഭഗവാന് തലയില്‍ കൈവച്ചനുഗ്രഹിക്കാന് വീട്ടിലേക്കെത്തിക്കൂ ഇവയെല്ലാം
ശ്രാവണ മാസത്തിന് തുടക്കം കുറിയ്ക്കുന്നതിന് മുന്‍പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. സൂര്യന് കര്‍ക്കിടകത്തില്‍ പ്രവേശിക്കുമ്പോഴാണ് ശ്രാവണ മാസം ആരംഭിക്കുന്നത്. ജൂലൈ 16-നാണ് സൂര്യന് കര്‍ക്കിടകത്തിലേക്ക് എത്തുന്നത്. ഈ സമയം ശിവന് ഏറ്റവും പ്രിയപ്പെട്ട ഒരു മാസമായാണ് കണക്കാക്കുന്നത്. വേദജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭഗവാന് നിങ്ങളെ അനുഗ്രഹിക്കുന്നു. കൂടാതെ പല വിധത്തിലുള്ള ഗുണാനുഭവങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.
ഏറ്റവും വ്രതശുദ്ധിയോടെയാണ് ശ്രാവണ മാസത്തെ കണക്കാക്കുന്നത്. ഭഗവാന് നേരിട്ട് ഭൂമിയിലേക്ക് ഇറങ്ങി വന്ന് തന്റെ ഭക്തരെ അനുഗ്രഹിക്കുന്ന മാസം കൂടിയാണ്. അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യം ഈ മാസത്തിനുണ്ട്. ശ്രാവണ മാസത്തില്‍ ചില വസ്തുക്കള്‍ വീട്ടില്‍ കൊണ്ട് വരുമ്പോള്‍ അത് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും വെച്ചടി വെച്ചടി കയറ്റവും കൊണ്ട് വരുന്നു.ശ്രാവണമാസം ആരംഭിക്കുന്നതിന് മുന്‍പ് വീട്ടില്‍ ഏതൊക്കെ സാധനങ്ങള്‍ കൊണ്ടുവന്നാല്‍ മഹാദേവന്റെ അനുഗ്രഹം ലഭിക്കുമെന്നു നോക്കാം.

ത്രിശൂലം
ത്രിശൂലം ശിവന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് വീട്ടില്‍ കൊണ്ട് വരുന്നത് മഹാദേവന്റെ സ്വാധീനം വീട്ടിലുണ്ട് എന്നതിന്റെ സൂചനയാണ്. ശ്രാവണത്തില്‍ വെള്ളിയിലോ ചെമ്പിലോ തീര്‍ത്ത ത്രിശൂലം വീട്ടില്‍ കൊണ്ടുവരുന്നത് എന്തുകൊണ്ടും ഉത്തമമാണ്. അത് മാത്രമല്ല ഇത് കുടുംബത്തിലെ അംഗങ്ങളിലെ എല്ലാ ദുഷ്ടശക്തികളില്‍ നിന്നും സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം.
പാദരസം ശിവലിംഗം
പാദരസം, വെള്ളി, ചില പ്രത്യേക സസ്യങ്ങള്‍ എന്നിവ ഒരുമിപ്പിച്ച് ചേര്‍ത്ത് ഉണ്ടാക്കുന്ന ശിവലിംഗമാണ് പാദരസ ശിവലിംഗം. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതിന്റെ സൂചനയാണ് എന്നതില്‍ സംശയം വേണ്ട. കാരണം ശ്രാവണ മാസത്തില്‍ ഇത്തരത്തിലുള്ള ശിവലിംഗം വീട്ടില്‍ കൊണ്ട് വരുന്നത് വഴി അത് ജീവിതത്തിലെ എല്ലാ ഐശ്വര്യങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്നു. എന്ന് മാത്രമല്ല എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു.
രുദ്രാക്ഷം
രുദ്രാക്ഷം മഹാദേവന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ശ്രാവണ മാസത്തിലെ രുദ്രാക്ഷം നിങ്ങളെ എല്ലാ ആപത്തുകളില്‍ നിന്നും സംരക്ഷിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ പുരോഗതിയുണ്ടാവുകയും ചെയ്യുന്നു. എല്ലാ തടസ്സങ്ങളേയും അകറ്റി ജീവിതത്തില്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നതിന് രുദ്രാക്ഷം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ശ്രാവണം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. പ്രത്യേകിച്ച് ശിവഭക്തര്‍ക്ക്.

ഗംഗാജലം
ഭക്തരുടെ വീട്ടില്‍ പലപ്പോഴും ഗംഗാജലം സൂക്ഷിക്കുന്നു. അത് മാത്രമല്ല ഇത് സൂക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിനും സാധിക്കുന്നു. അത് മാത്രമല്ല ശ്രാവണത്തിലെ ആദ്യത്തെ തിങ്കളാഴ്ച വീട്ടില്‍ ഗംഗാജലം തളിക്കുന്നത് നല്ലതാണ്. ഇത് വീട്ടില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും കൊണ്ട് വരുന്നു. കൂടാതെ സന്തോഷവും സമൃദ്ധിയും നിലനിര്‍ത്താന്‍ സാധിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
വെള്ളികൊണ്ടുള്ള കാല്തള
വെള്ളികൊണ്ടുള്ള കാല്തള വീട്ടില്‍ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്നതിന് സാധിക്കുന്നു. ശ്രാവണ മാസത്തില്‍ വെള്ളി കൊണ്ടുള്ള ചിലങ്ക വീട്ടില്‍ കൊണ്ട് വരുന്നത് നിങ്ങളുടെ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് വഴി ശിവന്റെ അനുഗ്രഹവും തേടി എത്തുന്നു.



Click it and Unblock the Notifications
