ശ്രാവണ മാസം കുംഭം രാശി ശ്രദ്ധിക്കണം: ചിങ്ങത്തിന് ഭാഗ്യകാലം: സമ്പൂര്‍ണഫലം

ശ്രാവണ മാസം എന്നത് വളരെയധികം പ്രത്യേകതകള്‍ ഉള്ള ഒരു മാസമാണ്. ഭഗവാന്‍ ശിവന്റെ പ്രിയപ്പെട്ട മാസമായാണ് പൊതുവേ ശ്രാവണ മാസം കണക്കാക്കുന്നത്. എല്ലാവരും പൊതുവേ മികച്ച ഫലങ്ങള്‍ ആഗ്രഹിച്ചാണ് രാശിയും ജ്യോതിഷവും കണക്കാക്കുന്നത്. എന്നാല്‍ പലപ്പോഴും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കൂടിക്കലര്‍ന്നതാണ് ജീവിതം. രാശിമാറ്റങ്ങളും അത്തരത്തില്‍ തന്നെയാണ് വരുന്നതും.

Shravan 2022

ശ്രാവണ മാസത്തില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കൊണ്ട് വരുന്നുണ്ട്. കുംഭം രാശിക്കാര്‍ ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ചിങ്ങം രാശിക്ക് ശ്രാവണ മാസം ഭാഗ്യമാസമായാണ് കണക്കാക്കുന്നത്. ശ്രാവണ മാസത്തിലെ സമ്പൂര്‍ണ രാശിഫലം എന്തൊക്കെയെന്ന് നോക്കാം.

 മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ ശിവന്റെ അനുഗ്രഹത്താല്‍ മികച്ച മാസമായിരിക്കും ശ്രാവണ മാസം. ഇവര്‍ക്ക് സാമ്പത്തികം ശക്തമാവുന്നു. ജോലിക്കാര്യത്തില്‍ ഇവര്‍ക്ക് വിജയം ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മതപരവും ആത്മീയപരവുമായ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കില്ല. ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് അനുകൂലമാസമാണ് ശ്രാവണ മാസം. ഇവര്‍ക്ക് ജോലിയില്‍ ഏത് മേഖലയിലും വിജയം ലഭിക്കുന്നു. പണത്തിന്റെ കാര്യത്തിലും ഇവര്‍ക്ക് മികച്ച സമയമായിരിക്കും. ശിവന്റെ അനുഗ്രഹം ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷപ്രദമാക്കുന്നു. കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പല കോണില്‍ നിന്നും ഭാഗ്യം നിങ്ങളെ തേടി വരും. പ്രമോഷന്‍ ജോലിയില്‍ ആഗ്രഹിക്കുമ്പോള്‍ ലഭിക്കുന്നു. സന്തോഷിക്കുന്നതിനും ആനന്ദിക്കുന്നതിനും ഇവര്‍ തന്നെ ഓരോ വഴികള്‍ കണ്ടെത്തുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ ലഘൂകരിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ പലപ്പോഴും ശ്രാവണ മാസത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന രാശിക്കാരാണ്. ഇവരെ തേടി നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നു. ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം മുന്‍കരുതല്‍ എടുക്കണം. വയറിനും നെഞ്ചിനും ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. മറ്റുള്ളവരോട് സ്‌നേഹത്തോടേയും വാത്സല്യത്തോടെയും പെരുമാറുന്നതിന് ശ്രദ്ധിക്കണം. പൊതുവേ ശ്രാവണ മാസം നല്ല മാസമാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന ഒരു മാസമാണ് ശ്രാവണ മാസം. ജോലിയില്‍ ഇവര്‍ക്ക് മികച്ച സമയം ആയിരിക്കും ബിസിനസിലും ജോലിയിലും ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നതിന് വേണ്ടി ഇവര്‍ ശ്രമിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മികച്ച ഫലം ലഭിക്കുന്നു. പുതിയ ആശയങ്ങള്‍ കൊണ്ട് വരുന്നതിനും അത് പ്രാവര്‍ത്തികമാക്കുന്നതിനും ശ്രമിക്കുന്നു., സൗഹൃദത്തില്‍ പുതിയ മേഖലകള്‍ ഇവര്‍ കണ്ടെത്തും. ആരോഗ്യത്തിന് വേണ്ടി പലപ്പോഴും ധ്യാനം, യോഗ, വ്യായാമം എന്നിവയെല്ലാം തുടങ്ങുന്നതിന് സാധിക്കുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ശിവന്റെ അനുഗ്രഹത്താല്‍ ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം എല്ലാ മേഖലയിലും വിജയം ലഭിക്കും. ഏത് ജോലി ചെയ്താലും പ്രതീക്ഷിച്ച വിജയം ലഭിക്കും. തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ ശ്രാവണ മാസം അവര്‍ക്ക് വളരെ നല്ലതാണ്. സ്ഥാനമാനങ്ങളും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇത് ചിലപ്പോള്‍ നിങ്ങളെ അല്‍പം ധൂര്‍ത്തനാക്കിയേക്കാം. പ്രൊഫഷണല്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്ന ഭാഗ്യം നിങ്ങള്‍ക്ക് ലഭിക്കുന്നു. ബഹുമാനവും നിങ്ങളെ തേടി വരും.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് മികച്ച ഫലമാണ് ഉണ്ടാവുന്നത്. ഈ മാസം കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നു. നിങ്ങളുടെ സ്വന്തം തെറ്റുകള്‍ പലപ്പോഴും മറച്ച് വെക്കുന്നതിന് ശ്രമിക്കുന്നു. എങ്കിലും അതിലൊന്നും കുലുങ്ങാത്ത സമയമാണ്. നിങ്ങള്‍ വളരെയധികം ഊര്‍ജ്ജസ്വലരും ഉത്സാഹികളും ആയിരിക്കും എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ മികച്ച സമയമാണ്. കുടുംബത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. എങ്കിലും ദേഷ്യം നിയന്ത്രിക്കണം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് വളരെയധികം പ്രകടമായ മാറ്റം അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. പല ദിക്കുകളില്‍ നിന്നും നിങ്ങള്‍ക്ക് ജോലിയില്‍ അവസരങ്ങള്‍ ലഭിക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന് വേണ്ടി അല്‍പം കഷ്ടപ്പെടേണ്ടി വരും. ആരോഗ്യകരമായ അസ്വസ്ഥതകള്‍ പലരിലും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കമം. വ്യായാമം ചെയ്യുന്നതില്‍ അലംഭാവം വിചാരിക്കരുത്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഈ മാസം ശിവന്റെ അനുഗ്രഹം ലഭിക്കുന്നു. എന്നാല്‍ സമ്മിശ്രഫലമാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. ധനലാഭത്തിനുള്ള സാധ്യത കാണുന്നു. മറ്റുള്ളവരില്‍ നിന്ന് പല വിധത്തിലുള്ള സഹായവും ലഭിക്കുന്നു. പലപ്പോഴും മത്സരബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുന്ന സമയമാണ് ഉള്ളത്. നിക്ഷേങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പരസ്പര ധാരണയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധ വേണം. ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല എന്ന് വിചാരിക്കരുത്. അതിനേയും മുന്‍കൂട്ടി കണ്ട് മുന്നോട്ട് പോവണം.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് വളരെയധികം സന്തോഷം നല്‍കുന്ന ഒരു മാസമാണ് ശ്രാവണ മാസം. വിവാഹാലോചനയുടെ കാര്യത്തില്‍ വളരെയധികം പൊരുത്തം ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സാഹചര്യമായിരിക്കും. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് നിങ്ങള്‍ തന്നെ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരു കാര്യത്തിലും തിരക്കിട്ട അഭിപ്രായം പറയുകയോ തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്യരുത്. ടെന്‍ഷന്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ശ്രാവണ മാസം ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. ശിവന്റെ അനുഗ്രഹം നിങ്ങള്‍ക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാവുന്നു. മനസമാധാനത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിനും മികച്ച മാസമാണ്. ഏത് ജോലി ചെയ്യുന്നതിലും വിജയം കണ്ടെത്താന്‍ സാധിക്കുന്നു. മികച്ച സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പങ്കാളിയുടെ പിന്തുണ ഏത് കാര്യത്തിനും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും പോസിറ്റീവുകളും നെഗറ്റീവുകളും ഉണ്ടാവുന്നുണ്ട്. പലപ്പോഴും ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പണം സമ്പാദിക്കുന്നതിന് അല്‍പം തടസ്സം നേരിടേണ്ടതായി വരുന്നു. കുടുംബത്തില്‍ പലപ്പോഴും ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പതിവായി വ്യായാമം ചെയ്യാന്‍ മറക്കരുത്. കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഈ മാസം കുംഭം രാശിക്കാര്‍ക്ക്. ആരോഗ്യം നിര്‍ബന്ധമായും ശ്രദ്ധിക്കണം.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മികച്ച മാസമാണ്. ജോലി സ്ഥലത്തെ എല്ലാ കാര്യവും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പെട്ടെന്നുള്ള മാറ്റങ്ങളും കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുന്നു. നിക്ഷേപങ്ങള്‍ക്ക് പറ്റിയ സമയമാണ്. സൗഹൃദങ്ങള്‍ മികച്ചതായിരിക്കും. പലപ്പോഴും ഒരുമിച്ച് കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

most read:തിങ്കള്‍ പ്രദോഷം: മഹാദേവനെ ആരാധിക്കാന്‍ അത്യുത്തമം ഈ ദിനം ഫലം നിശ്ചയം

X
Desktop Bottom Promotion