For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂ

|

ഹിന്ദു കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് ശ്രാവണ മാസം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പൊതുവെ ആചരിക്കപ്പെടുന്ന ഈ മാസത്തിന് ശിവപ്രീതിക്കായി പ്രത്യേക പൂജകള്‍ നടത്തുന്നു. ഈ വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് ശ്രാവണ മാസം. ശ്രാവണ മാസത്തില്‍ ചെയ്യുന്ന പൂജകളിലൂടെ പരമശിവനെ എളുപ്പത്തില്‍ പ്രീതിപ്പെടുത്താനും അനുഗ്രഹങ്ങള്‍ നേടാനാകുമെന്നും പറയുന്നപ്പെടുന്നു.

Most read: ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തിMost read: ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തി

അതിനാല്‍, ശ്രാവണമാസ കാലത്ത് ആളുകള്‍ നേരത്തെ എഴുന്നേല്‍ക്കുകയും വ്രതം അനുഷ്ഠിക്കുകയും പതിവായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു. ശിവനെ പ്രീതിപ്പെടുത്താനും അനുയോജ്യമായ വരനെ നേടാനുമായി സ്ത്രീകള്‍ 'സോല സോമവാര്‍' എന്നറിയപ്പെടുന്ന പതിനാറ് തിങ്കളാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കുന്നു.

ശിവപ്രീതിക്ക് ഉത്തമ സമയം

ശിവപ്രീതിക്ക് ഉത്തമ സമയം

ശിവനോടുള്ള സമ്പൂര്‍ണ്ണ ഭക്തിയാണ് ശ്രാവണ മാസത്തിന് പ്രാധാന്യം നല്‍കുന്നത്. ഹിന്ദു വേദങ്ങളിലും പുരാണങ്ങളിലും പരാമര്‍ശിച്ചിരിക്കുന്ന കാര്യമാണിത്. മതപരമായ ഉത്സവങ്ങളുടെയും പരിപാടികളുടെയും പര്യായമാണ് ശ്രാവണ മാസാം. ഏതെങ്കിലും പൂജയോ മറ്റ് മതപരമായ ചടങ്ങുകളോ നടത്തുന്നതിന് ഈ സമയം വളരെ ശുഭകരമായ സമയമായി കണക്കാക്കപ്പെടുന്നു. കൂടാതെ ഈ മാസത്തിലെ എല്ലാ ദിവസവും വളരെ ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. ശ്രാവണ പൂര്‍ണിമ അഥവാ ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനം വിഷ്ണുവിനെ ആരാധിക്കാന്‍ ഉത്തമ നാളാണ്. ദേവപ്രീതിക്കായി ഈ പുണ്യമാസത്തില്‍ ഓരോരുത്തരും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

* ശിവനെ പ്രീതിപ്പെടുത്താന്‍ ഭക്തര്‍ ഉപവസിക്കുന്നു. ഈ മാസം മുഴുവന്‍ വ്രതമെടുക്കുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു.

* കൂവള ഇലകള്‍ക്കൊപ്പം നെയ്യ്, തൈര്, ഗംഗാജലം, തേന്‍ എന്നിവ ശിവന് അര്‍പ്പിക്കുക.

* ശ്രാവണ മാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും വ്രതമെടുക്കുക, പ്രത്യേകിച്ച് സ്ത്രീകള്‍. ഇതിലൂടെ ഒരു നല്ല ഭര്‍ത്താവിനെ നേടാന്‍ അവര്‍ക്ക് സാധിക്കുന്നു.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

* രുദ്രാക്ഷം ശിവനെ പ്രതീകപ്പെടുത്തുന്നതിനാല്‍, ശ്രാവണ മാസത്തില്‍ രുദ്രാക്ഷം ധരിക്കുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു.

* തിങ്കളാഴ്ചകളില്‍ ശ്രാവണ സോമവാര വ്രത കഥ വായിക്കുക. ശിവന്റെ ജീവിതത്തില്‍ നിന്ന് നിത്യതയിലേക്കുള്ള യാത്രയുടെ പ്രതീകമാണ് ഈ കഥ.

* വിവാഹിതരായ സ്ത്രീകള്‍ അവരുടെ വീട്ടുകാരുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും വേണ്ടി 'മംഗല്‍ ഗരി' വ്രതം നോല്‍ക്കുന്നു.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

ചെയ്യരുതാത്ത കാര്യങ്ങള്‍

ചെയ്യരുതാത്ത കാര്യങ്ങള്‍

* ശ്രാവണ മാസത്തില്‍ മദ്യം കഴിക്കരുത്.

* ശ്രാവണ മാസക്കാലത്ത് താടി, മുടി എന്നിവ മുറിക്കരുത്.

* വ്രതമെടുത്താല്‍ അത് പൂര്‍ത്തിയാകുന്നതുവരെ വ്രതം മുറിക്കരുത്.

ചെയ്യരുതാത്ത കാര്യങ്ങള്‍

ചെയ്യരുതാത്ത കാര്യങ്ങള്‍

* മത്സ്യമാംസാദികള്‍ കഴിക്കരുത്.

* ഇഞ്ചി, വെളുത്തുള്ളി എന്നിവയും ഈ മാസത്തില്‍ ആളുകള്‍ ഒഴിവാക്കുന്നു.

* പുരാണ പ്രകാരം, വഴുതനയെ അശുദ്ധമായി കണക്കാക്കപ്പെടുന്നതിനാല്‍ അവയും ഒഴിവാക്കണം.

Most read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യംMost read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം

നല്ല ഭര്‍ത്താവിനെ നേടാന്‍ വ്രതം

നല്ല ഭര്‍ത്താവിനെ നേടാന്‍ വ്രതം

വിശ്വാസങ്ങള്‍ പ്രകാരം ശ്രാവണ മാസത്തിലെ തിങ്കളാഴ്ച നോമ്പ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി കണക്കാക്കപ്പെടുന്നു. അനുയോജ്യമായ ഒരു വരനെ ലഭിക്കുന്നതിന് അവിവാഹിതരായ പെണ്‍കുട്ടികള്‍ ഈ കാലയളവില്‍ മുഴുവന്‍ പരമേശ്വരനെ ആരാധിക്കുന്നു. നിങ്ങള്‍ 16 തിങ്കളാഴ്ചകള്‍ ഈ ഉപവാസം അനുഷ്ഠിച്ചാല്‍, പരമേശ്വരന്‍ നിങ്ങള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. 16 ആഴ്ച വ്രതമെടുക്കുന്നതിനെ സോലഹ് സോമവാര്‍ വ്രതം എന്നും വിളിക്കപ്പെടുന്നു, ഇത് ഏറ്റവും പ്രതിഫലദായകമായ വ്രതങ്ങളില്‍ ഒന്നാണ്.

English summary

Shravan 2021: Complete list of do's and dont's to follow during Sawan month

Shravan 2021: Sawan Month is considered a very auspicious time for conducting any Puja or other religious ceremonies and all days of this month are considered very prosperous. Here are the do's and dont's in the month of Sawan.
X
Desktop Bottom Promotion