Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചില തോന്നലുകള്‍

പുരാതന ചൈനയിലെ സെന്‍ ഗുരുക്കന്മാരുടെ കഥകള്‍ കേട്ട് സന്ദര്‍ശകര്‍ രണ്ടുപേരും ആശ്ചര്യപ്പെട്ടു. ലൗകികബന്ധങ്ങളില്‍ നിന്നും സ്വതന്ത്രരാകാന്‍ വേണ്ടി വിശുദ്ധ ഗ്രന്ഥങ്ങളും ബുദ്ധന്റെ ചിത്രങ്ങളും വരെ നശിപ്പിച്ച സെന്‍ ഗുരുക്കന്മാരുടെ കഥ അവരെ ഏറെ ആകര്‍ഷിയ്ക്കുകയും ചെയ്തു.
നാകഗാവ അവരെ ബുദ്ധ ക്ഷേത്രം നിര്‍മ്മിച്ചയാളും പ്രശസ്ത സെന്‍ ഗുരുവുമായി ഹാക്കുയിന്‍ സെന്ജിയുടെ പ്രതിമ നില്ക്കുന്നിടത്തേയ്ക്ക് കൊണ്ടുപോയി. പ്രതിമയ്ക്ക് മുന്നില്‍ തലകനിച്ച് വണങ്ങിയോ സുഗന്ധദ്രവ്യം പുകച്ചോ ഗുരുവിനോടുള്ള ആദരവ് പ്രകടിപ്പിയ്ക്കാമെന്ന് നാകഗാവ സന്ദര്‍ശകരോട് പറഞ്ഞു. എന്നിട്ട് അദ്ദേഹം തലകുനിച്ച് പ്രതിമയെ വണങ്ങുകയും ചെയ്തു.
ഇതുകണ്ട് ആശ്ചര്യപ്പെട്ട സന്ദര്‍ശകര്‍ ചോദിച്ചു. 'പുരാതന ചൈനയിലെ ഗുരുക്കന്മാരെല്ലാം ബുദ്ധ വിഗ്രഹത്തില്‍ തുപ്പിയിരുന്നുവെന്ന് പറഞ്ഞു പിന്നെ താങ്കളെന്താണ് അതിനെ തലകുനിച്ച് വണങ്ങുന്നത്?'
അപ്പോള്‍ നാകഗാവ പറഞ്ഞു 'നിങ്ങള്‍ക്ക് തുപ്പാനാണ് തോന്നുന്നതെങ്കില്‍ തുപ്പുക, എനിയ്ക്ക് തലകുനിച്ച് വണങ്ങാനാണ് തോന്നിയത്.'



Click it and Unblock the Notifications
