For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യഥാര്‍ത്ഥ പരിശീലനം

|

Zen
ഏറെ പ്രശസ്തനായ ഒരു ഗായകന്‍ വളരെ കര്‍ക്കശക്കാരനായ ഒരു ഗുരുവിന് കീഴിലായിരുന്നു കഥാകഥനം അഭ്യസിച്ചിരുന്നത്. വീരചരിതത്തിന്റെ ഓരോ ഭാഗങ്ങളും ഒരുമാസത്തോളം പതിവായി ചൊല്ലിപ്പഠിയ്ക്കാനാണ് ഗുരു നിര്‍ദ്ദേശിച്ചിരുന്നത്.

അങ്ങനെ പഠിയ്ക്കാതെ പാഠത്തിലെ അടുത്തഭാഗം പഠിയ്ക്കാന്‍ ഒരു നിര്‍വ്വാഹവുമുണ്ടായിരുന്നില്ല. ഗുരുവിന്റെ ഈ രീതികള്‍ മടുത്ത ശിഷ്യന്‍ മറ്റൊരു അധ്യാപകനെ അന്വേഷിച്ച് ഓടിപ്പോയി.

മറ്റൊരു ഗുരുവിനായുള്ള തിരച്ചിലിനിടയില്‍ വിദ്യാര്‍ഥി ഒരു രാത്രി ഒരു സത്രത്തില്‍ തങ്ങി. അവിടെ അന്ന് വീരഗാഥ ചൊല്ലുന്ന ഒരു മത്സരം നടക്കുന്നുണ്ടായിരുന്നു. വലിയ വിജയപ്രതീക്ഷയൊന്നുമില്ലെങ്കിലും വെറുതെ മത്സരത്തില്‍പങ്കെടുത്തുകളയാമെന്ന് വിദ്യാര്‍ഥി തീരുമാനിച്ചു.

തന്റെ ഊഴം വന്നപ്പോള്‍ വിദ്യാര്‍ഥി അതിമധുരമായിത്തന്നെ തന്റെ ഭാഗം അവതരിപ്പിച്ചു. ആദ്യഗുരു ആവര്‍ത്തിച്ചു പഠിപ്പിച്ചഭാഗങ്ങളായിരുന്നു വിദ്യാര്‍ഥി അവതരിപ്പിച്ചത്. മത്സരം കഴിഞ്ഞപ്പോള്‍ നടത്തിപ്പുകാര്‍ വിദ്യാര്‍ത്ഥിയെ സമ്മാനങ്ങള്‍ കൊണ്ടുമൂടി.

താന്‍ ഈ രംഗത്ത് ഒരു തുടക്കക്കാരനാണെന്ന് അയാള്‍ പറഞ്ഞെങ്കിലും സത്രത്തിലുള്ളവരാരും അത് വിശ്വസിക്കാന്‍ തയ്യാറായില്ല.മത്സരത്തിന്റെ നടത്തിപ്പുകാരില്‍ ഒരാള്‍ ചോദിച്ചു 'നിങ്ങളുടെ ഗുരു ആരാണ്? എന്തായാലും അദ്ദേഹം വളരെ മഹാനാണെന്നതില്‍ സംശയമില്ല.'

പിന്നീട് കഥാകഥന രംഗത്ത് ഏറെ പ്രശസ്തനായ കൊഷിജിയായിരുന്നു ആ വിദ്യാര്‍ഥി.

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, Student, Education, സെന്‍ കഥകള്‍, സെന്‍ ഗുരു, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍, ശിഷ്യന്‍, പഠനം, ആത്മീയത

A dramatic ballad singer learned the art under a very strict teacher who instructed him to rehearse the same passage from the same song for months,
Story first published: Wednesday, February 13, 2013, 14:39 [IST]
X
Desktop Bottom Promotion