For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദ്യാര്‍ഥിയുടെ ബോധോദയം

|

Zen
സെന്‍ഗുരുവായ ഹാകുയിന്‍ന്റെ ശിഷ്യനായ സൂയിവോ ഏറെ പ്രശസ്തനായ ഗുരുവായിരുന്നു. ഒരിക്കല്‍ തെക്കന്‍ ജപ്പാനില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി ശിഷ്യത്വം സ്വീകരിക്കാനായി സൂയിവോയ്ക്കടുത്തെത്തി.

വിദ്യാര്‍ഥിയോട് സൂയിവോ പറഞ്ഞത് ഒറ്റക്കയ്യിന്റെ ശബ്ദം കേള്‍ക്കുക എന്നായിരുന്നു. അദ്ദേഹം മൂന്നുദിവസം ഇതിനായി ശ്രമിച്ചു. നിരാശയാല്‍ കരയുന്ന പരുവത്തില്‍ അദ്ദേഹം ഗുരുവിനടുത്തെത്തി. എന്നിട്ട് പറഞ്ഞു, 'ഞാന്‍ നാട്ടിലേയ്ക്ക് മടങ്ങിപ്പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു. അങ്ങു പറഞ്ഞ കാര്യം അനുഭവിയ്ക്കാന്‍ കഴിയാതെ ഞാന്‍ വല്ലാതെ നിരാശനായിരിക്കുന്നു, എനിയ്ക്ക് ലജ്ജ തോന്നുന്നു'.

അപ്പോള്‍ ഒരാഴ്ചകൂടി കാത്തിരുന്ന് നന്നായി ധ്യാനിയ്ക്കാനായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. ഒരാഴ്ചകൂടി ധ്യാനിച്ചിട്ടും കാര്യമില്ലെന്ന്
കണ്ടപ്പോ വീണ്ടും വിദ്യാര്‍ഥി ഗുരുവിനോട് പരാതിപ്പെട്ടു. അപ്പോള്‍ വീണ്ടുമൊരാഴ്ച ധ്യാനിച്ച് കാത്തിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. എന്നിട്ടും കാര്യമൊന്നുമുണ്ടായില്ല.

വീണ്ടും ശിഷ്യന്‍ ചെന്ന് ഗുരുവിനോട് തന്നെ പോകാനനുവദിക്കണമെന്നും താന്‍ ലക്ഷ്യത്തിലെത്തിയില്ലെന്നും പറഞ്ഞു. അപ്പോള്‍ വീണ്ടുമൊരു അഞ്ചു ദിവസം കൂടി ധ്യാനിച്ചിരിക്കാനായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. അതും ഫലിച്ചില്ല, വീണ്ടും ഗുരു പറഞ്ഞത് മൂന്നു ദിവസം കൂടി ധ്യാനിക്കാനായിരുന്നു, എന്നിട്ടും ബോധോദയമുണ്ടായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നും ഗുരു ശിഷ്യനോട് പറഞ്ഞു.

ഇതുകേട്ട് ഒരുപരീക്ഷണത്തിനും കൂടി ശിഷ്യന്‍ തയ്യാറായി, ധ്യാനത്തിന്റെ മൂന്നാം ദിവസം അയാള്‍ക്ക് ബോധോദയമുണ്ടാവുകയും ചെയ്തു.

X
Desktop Bottom Promotion