Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വിദ്യാര്‍ഥിയുടെ ബോധോദയം

വിദ്യാര്‍ഥിയോട് സൂയിവോ പറഞ്ഞത് ഒറ്റക്കയ്യിന്റെ ശബ്ദം കേള്‍ക്കുക എന്നായിരുന്നു. അദ്ദേഹം മൂന്നുദിവസം ഇതിനായി ശ്രമിച്ചു. നിരാശയാല്‍ കരയുന്ന പരുവത്തില്‍ അദ്ദേഹം ഗുരുവിനടുത്തെത്തി. എന്നിട്ട് പറഞ്ഞു, 'ഞാന്‍ നാട്ടിലേയ്ക്ക് മടങ്ങിപ്പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു. അങ്ങു പറഞ്ഞ കാര്യം അനുഭവിയ്ക്കാന്‍ കഴിയാതെ ഞാന്‍ വല്ലാതെ നിരാശനായിരിക്കുന്നു, എനിയ്ക്ക് ലജ്ജ തോന്നുന്നു'.
അപ്പോള്‍ ഒരാഴ്ചകൂടി കാത്തിരുന്ന് നന്നായി ധ്യാനിയ്ക്കാനായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. ഒരാഴ്ചകൂടി ധ്യാനിച്ചിട്ടും കാര്യമില്ലെന്ന്
കണ്ടപ്പോ വീണ്ടും വിദ്യാര്‍ഥി ഗുരുവിനോട് പരാതിപ്പെട്ടു. അപ്പോള്‍ വീണ്ടുമൊരാഴ്ച ധ്യാനിച്ച് കാത്തിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. എന്നിട്ടും കാര്യമൊന്നുമുണ്ടായില്ല.
വീണ്ടും ശിഷ്യന് ചെന്ന് ഗുരുവിനോട് തന്നെ പോകാനനുവദിക്കണമെന്നും താന്‍ ലക്ഷ്യത്തിലെത്തിയില്ലെന്നും പറഞ്ഞു. അപ്പോള്‍ വീണ്ടുമൊരു അഞ്ചു ദിവസം കൂടി ധ്യാനിച്ചിരിക്കാനായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. അതും ഫലിച്ചില്ല, വീണ്ടും ഗുരു പറഞ്ഞത് മൂന്നു ദിവസം കൂടി ധ്യാനിക്കാനായിരുന്നു, എന്നിട്ടും ബോധോദയമുണ്ടായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നും ഗുരു ശിഷ്യനോട് പറഞ്ഞു.
ഇതുകേട്ട് ഒരുപരീക്ഷണത്തിനും കൂടി ശിഷ്യന് തയ്യാറായി, ധ്യാനത്തിന്റെ മൂന്നാം ദിവസം അയാള്‍ക്ക് ബോധോദയമുണ്ടാവുകയും ചെയ്തു.



Click it and Unblock the Notifications
