For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്പെയ്ത്തുകാരന്റെ മനസ്സ്

|

അമ്പെയ്ത്തില്‍ വിജയിയായ ഒരു യുവാവുണ്ടായിരുന്നു, അല്‍പം പൊങ്ങച്ചക്കാരനായിരുന്നു ഇദ്ദേഹം. ഒട്ടേറെ മത്സരങ്ങളില്‍ വിജയം വരിച്ചുകഴിഞ്ഞശേഷം ഇയാള്‍ ഒരിക്കല്‍ അമ്പെയ്ത്തില്‍ പ്രശസ്തനായ ഒരു സെന്‍ ഗുരുവിനെ വെല്ലുവിളിച്ചു. ഗുരു യുവാവിന്റെ വെല്ലുവിളി സ്വീകരിച്ചു. ആദ്യം യുവാവിന്റെ ഊഴമായിരുന്നു.

അയാള്‍ അകലത്തില്‍ സ്ഥാപിച്ച ബോര്‍ഡിലുള്ള അടയാളത്തിലേയ്ക്ക് അമ്പുകള്‍ എയ്തുതറച്ച് തന്റെ കഴിവുതെളിയിച്ചു. അടുത്തത് ഗുരുവിന്റെ ഊഴമായിരുന്നു. അമ്പെയ്യുന്നതിന് പകരം ഗുരു അടുത്ത മലമുകളിലേയ്ക്ക് നടന്നു, യുവാവിനോട് തന്നെ പിന്തുടരാന്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു. കാര്യമെന്തെന്നറിയാതെ ആകാംഷാഭരിതനായി യുവാവ് ഗുരുവിനൊപ്പം മലയിലേയ്ക്ക് നടന്നു. നടന്നുനടന്ന് അവര്‍ മലയിടുക്കിലെക്കി. മലയിടുക്കിനരികെ കൊക്കയിലേയ്ക്ക് നീണ്ടുകൊണ്ട് മെലിഞ്ഞ ഒരു തടിക്കഷണം നില്‍പ്പുണ്ടായിരുന്നു.

ഗുരു ഈ മരത്തടിയിലേയ്ക്ക് കയറി അകലെയുള്ള ഒരു മരത്തിലേയ്ക്ക് ലക്ഷ്യം വച്ച് അമ്പുതൊടുത്തു, അമ്പ് മരത്തില്‍ തറച്ചപ്പോള്‍ അദ്ദേഹം തടിയില്‍ നിന്നും ഇറങ്ങി മാറിനിന്നു. പിന്നീട് ഗുരു യുവാവിനെ സ്വന്തം കഴിവ് തെളിയിക്കാനായി വിളിച്ചു. ഞാന്നു നില്‍ക്കുന്ന തടിയില്‍ച്ചവിട്ടിനില്‍ക്കുന്നതോര്‍ത്ത് ഭയന്നുപോയ യുവാവിന് അഗാധമായ കൊക്കയിലേയ്ക്ക് നോക്കിയപ്പോള്‍ വിറച്ചുപോയി, അയാള്‍ക്ക് അമ്പ് ലക്ഷ്യത്തിലേയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞില്ല.

അപ്പോള്‍ ഗുരു പറഞ്ഞു അമ്പെയ്ത്തില്‍ നീ കഴിവുള്ളവന്‍ തന്നെയാണ്, പക്ഷേ അമ്പ് എവിടെയും എയ്ത് തറപ്പിയ്ക്കാനുള്ള മനശക്തി നിനക്കില്ല.

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, Mind, സെന്‍ കഥകള്‍, സെന്‍ ഗുരു, ബുദ്ധന്‍, മനസ്സ്, ആത്മീയത, ബുദ്ധ തത്വങ്ങള്‍

A young champion in archery with a proud and boastful attitude, after having emerged successful in several contests,
X
Desktop Bottom Promotion