For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുരുവിന്റെ കത്ത്

|

zen
ഒരിക്കല്‍ സെന്‍ ഗുരു ബാസുയി രോഗം മൂര്‍ച്ഛിച്ച് മരണത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന തന്റെ ഒരു ശിഷ്യന് ഒരു കത്തെഴുതി.
കത്തിലുണ്ടായിരുന്ന വാചകങ്ങള്‍ ഇങ്ങനെയായിരുന്നു 'നിങ്ങളുടെ മനസ്സിന്റെ അന്തസത്ത ഇതേവരെ ജനിച്ചിട്ടില്ല, അതുകൊണ്ടുതന്നെ മരണം സംഭവ്യവുമല്ല. നശ്വരമായ ഒന്നല്ല അത്. എന്നാല്‍ അത് ശൂന്യതയുമല്ല. അതിന് രൂപവും നിറവുമില്ല. അതിന് സന്തോഷം ആസ്വദിയ്ക്കാനോ വേദന അനുഭവിയ്ക്കാനോ കഴിയില്ല.

നിങ്ങള്‍ക്ക് രോഗം മൂര്‍ച്ഛിച്ചിരിക്കുകയാണെന്ന് എനിയ്ക്കറിയാം. ഒരു നല്ല വിദ്യാര്‍ഥിയെന്ന നിലയില്‍ നിങ്ങള്‍ സമര്‍ത്ഥമായി രോഗത്തെ നേരിടും. എന്താണ് യഥാര്‍ത്ഥത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല.

എന്താണ് നിങ്ങളുടെ മനസ്സിന്റെ അന്തസത്തയെന്ന് നിങ്ങള്‍ സ്വയം ചോദിക്കൂ. അതിനെക്കുറിച്ച് മാത്രം ചിന്തിയ്ക്കുക, പിന്നീട് ഒന്നും വേണ്ടിവരില്ല. ഒന്നിനുവേണ്ടിയും ആഗ്രഹിയ്ക്കാതിരിക്കുക. നിങ്ങളുടെ അന്ത്യമെന്നത് യഥാര്‍ത്ഥത്തില്‍ അനശ്വരമാണ്. അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്ന ഒരു മഞ്ഞിന്‍കണം പോലെയാണത്.'

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, Mind, സെന്‍ കഥകള്‍, സെന്‍ ഗുരു, മനസ്, ആത്മീയത, ജീവിതം, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍

Once Bassui wrote a letter to one of his disciples who was dying,
X
Desktop Bottom Promotion