Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
അവസാനത്തെ ശിക്ഷ

ഏതെങ്കിലും കാര്യത്തിനായി തന്റെ സമ്മതം അന്വേഷിച്ച് വരുന്ന ശിഷ്യരുടെ തലയില് പ്രഹരിയ്ക്കുന്നത് സെന്ഗായിയുടെ പതിവാണ്. ടാന്ഗന് ഒരു മുതിര്ന്ന സന്യാസിയുടെ പക്കലെത്തിയാണ് അവധി അനുവദിയ്ക്കാന് അപേക്ഷിച്ചത്. ടാന്ഗന്റെ ആഗ്രഹമനുസരിച്ച് അവധി അനുവദിയ്ക്കുകയാണെന്ന് സന്യാസി പറഞ്ഞു. 'എല്ലാം ശരിയാക്കിയിട്ടുണ്ട്, നിങ്ങള് ആവശ്യപ്പെട്ടകാര്യം അംഗീകരിച്ചിട്ടുണ്ട്, മുന്നോട്ടുതന്നെ പോവുക, അറിവിനായുള്ള യാത്ര തുടങ്ങുക'- സന്യാസി പറഞ്ഞു.
പഠനത്തിനായി അവധി അനുവദിച്ചതിന് നന്ദി അറിയിക്കാനായി സെന്ഗായിയെ ചെന്നുകാണാന് ടാന്ഗെന് തീരുമാനിച്ചു. പതിവുപോലെ സെന്ഗായി ടാന്ഗെന്റെ തലയില് പ്രഹരിച്ചു. ഈ സംഭവത്തില് ടെന്ഗാന് അതിയായ സങ്കടം തോന്നി. അദ്ദേഹം ഇക്കാര്യം നേരത്തേ സംസാരിച്ച മുതിര്ന്ന സന്യാസിയോട് പറയുകയും ചെയ്തു.
അപ്പോള് സന്യാസി പറഞ്ഞു 'സമ്മതം നല്കിക്കഴിഞ്ഞാല് സെന്ഗായിയ്ക്ക് അതില് നിന്നും മാറാന് സാധ്യമല്ല, ഞാന് അദ്ദേഹത്തോട് സംസാരിക്കാം.'
ഇക്കാര്യം സന്യാസി സെന്ഗായിയുടെ ശ്രദ്ധയില്പ്പെടുത്തി. അപ്പോള് അദ്ദേഹം പറഞ്ഞതിങ്ങനെ- 'ഞാന് അനുവദിച്ചു നല്കിയ കാര്യം പിന്വലിയ്ക്കുന്നില്ല. അവസാനമായി ടാന്ഗെന്റ് തലയില് പ്രഹരിയ്ക്കണമെന്ന് എനിയ്ക്കാഗ്രഹമുണ്ടായിരുന്നു, തിരിച്ചുവരുമ്പോള് ടാന്ഗന് ബോധോദയം നേടിയിരിക്കും അപ്പോള് എനിയ്ക്ക് ഈ ശിക്ഷ നടപ്പിലാക്കാന് കഴിയില്ല, അതിനാലാണ് ഇപ്പോള് ശിക്ഷിച്ചത്.'



Click it and Unblock the Notifications
