For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാപാരിയുടെ മനസ്സ്

|

Zen
സെന്‍ ഗുരുവായ സെയ്‌സെറ്റ്‌സു പ്രശസ്തനായ സെന്‍ ഗുരുവായിരുന്നു. ശിഷ്യന്മാരുടെ എണ്ണം കൂടിവന്നപ്പോള്‍ പതിവായി അധ്യയനം നടത്തുന്ന സ്ഥലത്തിന് പകരം പുതിയതൊന്ന് പണിയണമെന്ന അവസ്ഥ വന്നു. സ്ഥലത്തെ ധനവാനായ വ്യാപാരി ഉമേസ സെബി ഇക്കാര്യമറിഞ്ഞപ്പോള്‍ കെട്ടിടനിര്‍മ്മാണത്തിനായി അഞ്ഞൂറു സ്വര്‍ണനാണയങ്ങള്‍ നല്‍കാമെന്നേറ്റു.

കാര്യമറിഞ്ഞപ്പോള്‍ കെട്ടിടനിര്‍മ്മാണത്തിനായി താന്‍ സ്വര്‍ണം സ്വീകരിക്കാമെന്ന് ഗുരു പറഞ്ഞു. വ്യാപാരി സ്വര്‍ണം ചാക്കിലാക്കി ആശ്രമത്തിലെത്തിച്ചു. ഇത്രയേറെ സ്വര്‍ണം വാങ്ങിവച്ച ഗുരു നന്ദിയൊന്നും പ്രകടിപ്പിച്ചില്ല, ഇക്കാര്യത്തില്‍ വ്യാപാരിയ്ക്ക് അനിഷ്ടം തോന്നുകയും ചെയ്തു.

ഒരൊറ്റ സ്വര്‍ണനായണം കൊണ്ട് ഒരാള്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ നന്നായി ജീവിയ്ക്കാന്‍ കഴിയും. ഇത്തരത്തില്‍ നോക്കുമ്പോള്‍ അഞ്ഞൂറു സ്വര്‍ണനാണയങ്ങള്‍ വാങ്ങിവച്ച ഗുരു തീര്‍ച്ചയായും തന്നോട് നന്ദിപറയേണ്ടതാണ് എന്ന് വ്യാപാരിയ്ക്ക് തോന്നി. എന്തായാലും നന്ദിപറയാന്‍ മറന്ന ഗുരുവിന്റെ അലംഭാവം ചൂണ്ടിക്കാണിയ്ക്കാന്‍ തന്നെ വ്യാപാരി തീരുമാനിച്ചു.

അദ്ദേഹം ഗുരുവിനോടായി പറഞ്ഞു - 'ചാക്കില്‍ അഞ്ഞൂറു സ്വര്‍ണ നാണയങ്ങളാണുള്ളത്'

അപ്പോള്‍ ഗുരു - 'അത് നിങ്ങള്‍ നേരത്തേ പറഞ്ഞതാണല്ലോ?'

അപ്പോള്‍ വ്യാപാരി - 'ഞാന്‍ ധനവാനാണ്, എന്നുവച്ച് അഞ്ഞൂറു സ്വര്‍ണനാണങ്ങള്‍ എന്നത് വലിയ ഒരു തുകയല്ലാതാവുന്നില്ല.'

അപ്പോള്‍ ഗുരു - 'അതിനാല്‍ ഞാന്‍ നിങ്ങളോട് നന്ദി പറയണമെന്നാണോ നിങ്ങള്‍ പറയുന്നത്?'

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, Gold, Money, Merchant സെന്‍ കഥകള്‍, സെന്‍ ഗുരു, ആത്മീയത, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍, നന്ദി, പണം, സ്വര്‍ണം, വ്യാപാരി

Seisetsu was the master of Engaku in Kamakura. The quarters he was teaching was overcrowded and hence required a larger teaching,
X
Desktop Bottom Promotion