Latest Updates
-
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം!
അധ്വാനിയ്ക്കാതെ ഭക്ഷണം കഴിയ്ക്കരുത്

ഒരിക്കല്‍ ഇനിയെങ്കിലും ഗുരു വിശ്രമിക്കണമെന്ന് കരുതി ശിഷ്യന്മാരെല്ലാം കൂടി ഗുരിവുന്റെ ജോലിചെയ്യല്‍ നിര്‍ത്തിക്കാനായി ഒരു പദ്ധതിയിട്ടു. അങ്ങനെ അദ്ദേഹം ജോലിയ്ക്കായി ഉപയോഗിക്കാറുള്ള ഉപകരണങ്ങള്‍ ശിഷ്യന്മാര് ഒളിപ്പിച്ചുവച്ചു.
ഉപകരണങ്ങള്‍ കാണാതായതിനാല്‍ അന്ന് ജോലിചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല, അതിനാല്‍ അദ്ദേഹം അന്ന് ഭക്ഷണമൊന്നും കഴിച്ചില്ല. അടുത്ത രണ്ട് ദിവസവും അദ്ദേഹം ഇത്തരത്തില്‍ ഉപവാസം തുടര്‍ന്നു.
നന്നേ വാര്‍ധക്യം ബാധിച്ച ഗുരു ഭക്ഷണം കഴിയ്ക്കാതിരിക്കുന്നത് കണ്ട് ശിഷ്യന്മാര് വിഷമവൃത്തത്തിലായി. ഒടുക്കം ഗുരു ഭക്ഷണം കഴിയ്ക്കാതിരുന്നാലുള്ള പ്രശ്നമോര്‍ത്ത് ഇവര്‍ ഒളിപ്പിച്ചുവച്ച ഉപകരണങ്ങള്‍ യഥാസ്ഥാനത്ത് കൊണ്ടു ചെന്നുവച്ചു.
ഉപകരണങ്ങള്‍ തിരികെ കിട്ടിയ ദിവസം ഗുരു പതിവുപോലെ അധ്വാനിയ്ക്കുകയും ഭക്ഷണം കഴിയ്ക്കുകയും ചെയ്തു. അന്നു വൈകുന്നേരെ അദ്ദേഹം തന്റെ ശിഷ്യന്മാരോടായി പറഞ്ഞു 'ജോലിയില്ലെങ്കില്‍ ഭക്ഷണവുമില്ല'



Click it and Unblock the Notifications
