Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ചക്രവര്ത്തിയും ബോധിധര്മ്മയും

ഒരിക്കല് ചക്രവര്ത്തി മഹാനായ സെന് ഗുരുവായിരുന്ന ബോധിധര്മ്മയോട് ചോദിച്ചു 'ഞാന് ചെയ്ത സദ്കര്മ്മങ്ങളെക്കുറിച്ച് അങ്ങ് എന്തുപറയുന്നു?'
അപ്പോള് ഗുരു - 'അതൊന്നും വലിയകാര്യമല്ല'
അപ്പോള് ചക്രവര്ത്തി - 'പരിശുദ്ധമായ യാഥാര്ത്ഥ്യത്തിന്റെ യഥാര്ത്ഥ പൊരുള് എന്താണ്?'
ഗുരു - 'ശൂന്യതയാണ്, പരിശുദ്ധിയല്ല'
ചക്രവര്ത്തി- 'എന്നെ എതിരിടാന് ആരുണ്ട്?'
ഗുരു - 'എനിയ്ക്കറിയില്ല'
ഇത്രയുമായിട്ടും ഗുരു പറഞ്ഞതിന്റെ പൊരുള് മനസ്സിലാക്കാന് ചക്രവര്ത്തിക്കു കഴിഞ്ഞില്ല. പിന്നീട് ഗുരു വുവിന്റെ സാമ്രാജ്യം വിട്ടുപോവുകയും ചെയ്തു.
പിന്നീടൊരിക്കല് ഗുരുവുമായുണ്ടായ സംസാരത്തെക്കുറിച്ച് ചക്രവര്ത്തി രാജകുമാരനായ ഷികോയോട് പറഞ്ഞു. അതുകേട്ടപ്പോള് ഗുരു പറഞ്ഞതിന്റെ പൊരുള് സൂചിപ്പിച്ച രാജകുമാരന് ബോധിധര്മ്മ ഗുരുവിന് യഥാര്ത്ഥ സത്യമറിയാമെന്ന് പറയുകയും ചെയ്തു.
ഇതുകേട്ടപ്പോള് ചക്രവര്ത്തിയ്ക്ക് പശ്ചാത്താപം തോന്നി, ഒട്ടും താമസിയാതെ ഒരു ദൂതനെ ബോധിധര്മ്മയെ കൂട്ടിക്കൊണ്ടുവരുവാനായി പറഞ്ഞയച്ചു. ഇതറിഞ്ഞപ്പോള് രാജകുമാരന് പറഞ്ഞു ഇവിടത്തെ സകലജനങ്ങളെ അയച്ചാലും പോയയാല് ഒരിക്കലും തിരിച്ചുവരില്ല.



Click it and Unblock the Notifications
