For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണപതി ചിന്താമണിയായത്‌...

By Staff
|

തടസങ്ങള്‍ നീക്കുന്നവന്‍ (വിഗ്ന ഹര്‍ത്ത), ബുദ്ധിശക്തി പ്രദാനം ചെയ്യുന്നവന്‍ തുടങ്ങി ഗണപതിക്ക് നിരവധി പേരുകളാണ് ഉള്ളത്. ഇതിലൊന്നാണ് ചിന്താമണി. ഗണപതിക്ക് ഈ പേര് ലഭിച്ചുവെന്നത് നോക്കാം.

ഗന്‍ എന്ന ക്രൂരനായ രാജമാരനുമായി ബന്ധപ്പെട്ടാണ് ഐതിഹ്യം. പാവങ്ങളെ ബുദ്ധിമുട്ടിക്കുകയും മഹര്‍ഷിമാരുടെ ധ്യാനത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നു ഇയാളുടെ തൊഴില്‍. ഒരിക്കല്‍ സുഹൃത്തുക്കളുമൊത്ത് വേട്ടക്ക് പോയ രാജകുമാരന്‍ കപില സന്യാസിയുടെ ആശ്രമത്തിലത്തെി. രാജകുമാരനെയും കൂട്ടുകാരെയും ഉച്ചഭക്ഷണത്തിന് വിളിച്ച മഹര്‍ഷിയെ പരിഹസിക്കുകയാണ് അവര്‍ ചെയ്തത്. നിങ്ങളെ പോലുള്ള പാവം സന്യാസിക്ക് എങ്ങനെ ഇത്രയും പേര്‍ക്ക് ഭക്ഷണം തരാന്‍ കഴിയും എന്നായിരുന്നു പരിഹാസ രൂപത്തിലുള്ള ചോദ്യം.

Ganesh

ഇത് കേട്ട സന്യാസി തന്‍െറ കഴുത്തില്‍ കിടന്ന ആഭരണത്തില്‍ നിന്ന് ചിന്താമണി (ആഗ്രഹ പൂര്‍ത്തീകരണത്തിനുള്ള രത്നം) ഊരിയെടുത്തു. ഇത് തടികൊണ്ടുള്ള മേശമേല്‍ വെച്ച ശേഷം സന്യാസി പ്രാര്‍ഥിച്ചതോടെ അവിടെ ഒരു അടുക്കള രൂപപ്പെട്ടു. തുടര്‍ന്ന് ചന്ദനത്തടികള്‍ കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ രൂപപ്പെടുകയും വെള്ളിപാത്രങ്ങളില്‍ രാജകുമാരനും സംഘത്തിനും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം വിളമ്പി നല്‍കുകയും ചെയ്തു.

ഭക്ഷണ ശേഷം പോകാനൊരുങ്ങിയ രാജകുമാരന്‍ സന്യാസിയോട് രത്നം തരാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ സന്യാസിയുടെ കൈയില്‍ രത്നം രാജകുമാരന്‍ തട്ടിപ്പറിച്ചെടുത്തു.

നിസ്സഹായനായ കപില സന്യാസി ഗണപതിയെ വിളിച്ച് പ്രാര്‍ഥിച്ചു. മഹര്‍ഷിയുടെ ഭക്തിയില്‍ സംപ്രീതനായ ഗണപതി ഗാനിനെ ശിക്ഷിക്കാന്‍ തീരുമാനിച്ചു.

രത്നം തിരിച്ചുവാങ്ങാന്‍ മഹര്‍ഷി തന്നെ ആക്രമിക്കുമെന്ന് കരുതിയ രാജകുമാരന്‍ കപില മഹര്‍ഷിയെ ആക്രമിച്ചെങ്കിലും ഗണപതിയുടെ അനുഗ്രഹത്താല്‍ ഒരു സൈന്യം തന്നെ രൂപപ്പെട്ടു. കടുത്ത യുദ്ധത്തില്‍ ഗാനിന്‍െറ ഏതാണ്ടെല്ലാ സൈന്യവും നശിപ്പിക്കപ്പെട്ടു.

അവസാനം ഗണപതി നേരിട്ട് യുദ്ധ ഭൂമിയിലത്തെി. അസ്ത്രമഴ പെയ്യിച്ച് ആക്രമിക്കാന്‍ ഗാന്‍ ശ്രമിച്ചെങ്കിലും അസ്ത്രങ്ങളെ വായുവില്‍ വെച്ച് തന്നെ ഗണപതി നശിപ്പിച്ചു. തുടര്‍ന്ന് തന്‍െറ ദിവ്യാസ്ത്രം (പരശു) ഉപയോഗിച്ച് ഗണപതി ഗാനിനെ വധിച്ചു.

തുടര്‍ന്ന് ഗാനിന്‍െറ പിതാവും രാജാവുമായ അഭിജിത് യുദ്ധ ഭൂമിയിലത്തെുകയും ഗണപതിക്ക് മുന്നില്‍ വണങ്ങുകയും ചെയ്തു. കപില മഹര്‍ഷിക്ക് ചിന്താമണി തിരികെ നല്‍കിയ രാജാവ് തന്‍െറ മകന് പൊറുത്തുനല്‍കണമെന്നും മോക്ഷം നല്‍കണമെന്നും ഗണപതിയോട് പ്രാര്‍ഥന നടത്തുകയും ചെയ്തു. സംപ്രീതനായ ഗണപതി ഈ പ്രാര്‍ഥന സ്വീകരിച്ചു. ഇങ്ങനെ കപില മഹര്‍ഷിക്ക് ചിന്താമണി തിരികെ ലഭിക്കാന്‍ സഹായിച്ചതിനെ തുടര്‍ന്നാണ് ഗണപതിക്ക് ചിന്താമണി എന്ന പേര് ലഭിച്ചത്.

English summary

How Ganapathi Came To Known As Chintamani

Ganapati is the Deity of knowledge. He is the one who bestows good intellect upon us. Ganapati is also called 'Vighnaharta', which literally means 'Remover of obstacles'. Today we will see how Ganapati came to be known as 'Chintamani',
X
Desktop Bottom Promotion