For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പക്ഷിയുടെ ജീവന്‍

|

Bird
ഒരിക്കല്‍ ഒരു യുവാവ് തന്റെ ഒരു പക്ഷിയെയും കൊണ്ട് തന്റെ ഗുരുവിനടുത്തുചെന്നു. എന്നിട്ട് ഗുരുവിനെ കളിപ്പിയ്ക്കാനായി യുവാവ് ചോദിച്ചു

"ഗുരോ ഈ പക്ഷി ജീവനുള്ളതാണോ അതോ ചത്തതാണോ?"

ഗുരു കാണാതിരിക്കാനായി ഇയാള്‍ പക്ഷിയെ ശരീരത്തിന് പുറകിലേയ്ക്ക് പിടിച്ചിരിക്കുകയായിരുന്നു. ഗുരു പക്ഷി ചത്തതാണെന്ന് പറയുകയാണെങ്കില്‍ അതിനെ പറത്തിവിടാനും അതിന് ജീവനുണ്ടെന്ന് പറയുകയാണെങ്കില്‍ കയ്യിലിട്ട് കഴുത്തുഞെരിച്ച് കൊല്ലാനും യുവാവ് മനസ്സില്‍ പദ്ധതിയിട്ടിരുന്നു.

യുവാവിന്റെ ചോദ്യം കേട്ടപ്പോള്‍ ഗുരു പറഞ്ഞു "ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ കൈയ്ക്കുള്ളിലാണ്"

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, സെന്‍ കഥകള്‍, സെന്‍ ഗുരു, ആത്മീയത, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍, പക്ഷി, ജീവന്‍

A young man once approached his master with a bird that he caught behind his back,
X
Desktop Bottom Promotion