Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
പെണ്കുട്ടിയുടെ ധ്യാനം
ഒരിക്കല് ബോധിസത്വനായ മഞ്ജുശ്രീ ബുദ്ധസഭയില് സന്ദര്ശനത്തിനെത്തി. മഞ്ജുശ്രീ എത്തുമ്പോഴേയ്ക്കും സഭ പിരിയുകയും മിക്കവാറും എല്ലാവരും പോവുകയും ചെയ്തിരുന്നു. ബുദ്ധനും ധ്യാനിയ്ക്കുന്ന ഒരു പെണ്കുട്ടിയും മാത്രമേ അവിടെയുണ്ടായിരുന്നുള്ളു.
അതിഗാഡമായ ധ്യാനത്തിലായിരുന്നു പെണ്കുട്ടി. ഇത് കണ്ട് മഞ്ജുശ്രീയ്ക്ക് അതിശയം തോന്നി. തനിയ്ക്ക് പോലും ഇതുവരെ എത്തിപ്പെടാന് കഴിയാത്തതരത്തില് ഇത്രയധികം ആഴത്തില് ധ്യാനനിരതയാകാന് ഈ പെണ്കുട്ടിയ്ക്ക് എങ്ങനെ കഴിയുന്നുവെന്ന് അദ്ദേഹം ബുദ്ധനോട് ചോദിച്ചു.
അപ്പോള് പെണ്കുട്ടിയെ ധ്യാനത്തില് നിന്നുണര്ത്തി അവരോട് തന്നെ കാര്യം ചോദിച്ചറിയാനായിരുന്നു ബുദ്ധന്റെ നിര്ദ്ദേശം. ഇത് കേട്ട മഞ്ജുശ്രീ ആദ്യം പെണ്കുട്ടിയ്ക്ക് ചുറ്റും മൂന്നുവട്ടം ആദരസൂചകമായി വലം വച്ചു. പിന്നീട് അവരെ ഉണര്ത്താനായി തന്റെ കൈകള് നീട്ടി. പക്ഷേ പെണ്കുട്ടി ധ്യാനത്തില് നിന്നുണര്ന്നില്ല, താന് സ്വാംശീകരിച്ചിട്ടുള്ള മാന്ത്രിക സിദ്ധികളെല്ലാം മഞ്ജുശ്രീ പ്രയോഗിച്ചും ഒരുവേള പെണ്കുട്ടിയെ അദ്ദേഹം നിലത്തുനിന്നും ഉയര്ത്തുകയും ചെയ്തു. പക്ഷേ ഫലമൊന്നുമുണ്ടായില്ല. പെണ്കുട്ടി ധ്യാനം തുടര്ന്നു
ഈ സമയത്ത് ബോധോദയം ലഭിച്ചിട്ടില്ലാത്ത മോംയോയെന്ന വ്യക്തി ഭൂമിയ്ക്കടിയില് നിന്നും കുതിച്ചെത്തുകയും ചെറിയൊരു വിരല്ഞൊടികൊണ്ട് പെണ്കുട്ടിയെ ധ്യാനത്തില് നിന്നും ഉണര്ത്തുകയും ചെയ്തു.



Click it and Unblock the Notifications
