Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്വര്‍ഗവും നരകവും
ഒരിക്കല്‍ ഭടനായ നൊബുഷിഗെ ഒരു സംശയ നിവാരണത്തിനായി സെന്‍ ഗുരുവായ ഹൗകിനടുത്തെത്തി. സ്വര്‍ഗവും നരകവും യഥാര്‍ത്ഥത്തിലുള്ള കാര്യങ്ങളാണോയെന്നായിരുന്നു നൊബുഷിഗെയ്ക്ക് അറിയേണ്ടിയിരുന്നത്.
ഭടന്റെ ചോദ്യം കേട്ട ഗുരു ചോദിച്ചു- 'നിങ്ങള്‍ ആരാണ?'
അപ്പോള്‍ നൊബുഷിഗെ- 'ഞാനൊരു ഭടനാണ്'
ഇതു കേട്ടപ്പോള്‍ ഗുരു ആശ്ചര്യത്തോടെ ചോദിച്ചു - 'ഹോ നിങ്ങള്‍ ഒരു ഭടനാണോ? ഏത് ഭരണാധികാരിയാണ് നിങ്ങളെ ഒരു ഭടനായി നിയമിച്ചിരിക്കുന്നത്, നിങ്ങളുടെ മുഖം കണ്ടാല്‍ ഒരു യാചകനെപ്പോലിരിക്കുന്നു.'
ഇതു കേട്ടതും നൊബുഷിഗേ രോഷാകുലനായി അരയില്‍ സൂക്ഷിച്ചിരുന്ന വാള് വലിച്ചെടുക്കാന്‍ തുനിഞ്ഞു.
ഇതു കണ്ടപ്പോള്‍ ഗുരു വീണ്ടും നൊബുഷിഗേയുടെ രോഷം ഇരട്ടിപ്പുക്കുന്ന രീതിയില്‍ പറഞ്ഞു- 'ഹോ നിങ്ങളുടെ കയ്യില്‍ വാളുമുണ്ടോ, പക്ഷേ നിങ്ങളുടെ ആയുധം എന്റെ തലയറുക്കാന്‍ മാത്രം മതിയാകില്ല.'
ഇതുകൂടി കേട്ടപ്പോള്‍ ദേഷ്യം അടക്കാന്‍ കഴിയാതെ ഭടന് വാള് വലിച്ചൂരി
അതുകണ്ടപ്പോള്‍ ഗുരു പറഞ്ഞു - 'ഇവിടെയാണ് നരകത്തിന്റെ വാതില്‍ തുറക്കപ്പെടുന്നത്'
ഇതുകേട്ടപ്പോള്‍ നൊബുഷിഗേ പെട്ടെന്ന് മനസ്സാന്നിധ്യം വീണ്ടെടുക്കുകയും വാള് യഥാസ്ഥാനത്ത് വെയ്ക്കുകയും ചെയ്തു.
അപ്പോള്‍ ഗുരു വീണ്ടും പറഞ്ഞു- 'ഇവിടെ സ്വര്‍ഗ കവാടം തുറക്കപ്പെടുന്നു.'



Click it and Unblock the Notifications
