For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലളിതമായ ചോദ്യം

|

Question
വജ്രഛേദികാ സൂത്രത്തില്‍ വിദഗ്ധനായ ഒരു സന്യാസിയുണ്ടായിരുന്നു. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളയാളുകള്‍ ഇദ്ദേഹത്തിനടുത്ത് പലഉപദേശങ്ങള്‍ക്കുമായി എത്തുക പതിവായിരുന്നു. എവിടെ സഞ്ചരിക്കുമ്പോഴും അദ്ദേഹം വജ്രഛേദിക സൂത്രം സംബന്ധിച്ച പുസ്തകത്തിന്റെ ഒരു പകര്‍പ്പ് തന്റെ കീശയില്‍ സൂക്ഷിയ്ക്കുക പതിവായിരുന്നു.

ഒരിക്കല്‍ ഇദ്ദേഹം ഒരു മലമ്പാതയിലൂടെ നടക്കുകയായിരുന്നു. വഴിയില്‍ വച്ച് സന്യാസി ചായയും കേക്കും വില്‍ക്കുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടി. വിശക്കുന്നുണ്ടായിരുന്നുവെങ്കിലും കേക്കും ചായയും വാങ്ങാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. തന്റെ വിശപ്പടക്കാനായുള്ള ഒരു വിദ്യയുമായി അദ്ദേഹം സ്ത്രീയ്ക്കടുത്തേയ്ക്ക് ചെന്നിട്ട് പറഞ്ഞു 'നിങ്ങള്‍ അല്‍പം ചായയും കേക്കും തരുകയാണെങ്കില്‍ വിലമതിയ്ക്കാനാവാത്ത വജ്രഛേദികാ സൂത്രം ഞാന്‍ നിങ്ങള്‍ക്കും പറഞ്ഞുതരാം.'

വജ്രഛേദികയെക്കുറിച്ച് അല്‍പസ്വല്‍പം അറിവുണ്ടായിരുന്ന സ്ത്രീ പറഞ്ഞു 'ഞാന്‍ ചോദിക്കുന്ന ഒരു ലളിതമായ ചോദ്യത്തിന് ഉത്തരം നല്‍കുകയാണെങ്കില്‍ ഞാന്‍ ചായയും കേക്കും നല്‍കാം.' അതുകേട്ടപ്പോള്‍ സന്യാസി സമ്മതിച്ചു.

സ്ത്രീയുടെ ചോദ്യം ഇങ്ങനെയായിരുന്നു 'ഈ കേക്കുകള്‍ കിട്ടുകയാണെങ്കില്‍ നിങ്ങള്‍ ഭൂതകാലത്തിലെ മനസ്സുമായിട്ടാണോ, വര്‍ത്തമാനകാലത്തിലെ മനസ്സുമായിട്ടാണോ അതല്ല ഭാവികാലത്തിലെ മനസ്സുമായിട്ടാണോ അത് ഭക്ഷിയ്ക്കുക?'

ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സന്യാസിയ്ക്ക് കഴിഞ്ഞില്ല. കീശയില്‍ നിന്നും പുസ്തകമെടുത്ത് അദ്ദേഹം അതില്‍ ഉത്തരത്തിനായി തിരഞ്ഞു. ആ ദിവസം മുഴുവന്‍ അദ്ദേഹം ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ശ്രമിച്ചു. വൈകുന്നേരമായപ്പോള്‍ തന്റെ കച്ചവടസാധാനങ്ങളെല്ലാം അടുക്കിവെച്ച് സ്ത്രീ സന്യാസിയ്ക്കരികിലെത്തിയിട്ട് പറഞ്ഞു 'നിങ്ങള്‍ ഒരു വിഡ്ഢിയാണ്. നിങ്ങള്‍ നിങ്ങളുടെ വായകൊണ്ടാണ് കേക്ക് കഴിയ്ക്കുക.'

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, Mind, സെന്‍ കഥകള്‍, സെന്‍ ഗുരു, ആത്മീയത, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍

There was once a monk who was extremely good in the Diamond Sutra. He was approached by people from all walks of life like monks, masters and even laymen to whom he expounded the essence of the book
X
Desktop Bottom Promotion