Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ലളിതമായ ചോദ്യം

ഒരിക്കല്‍ ഇദ്ദേഹം ഒരു മലമ്പാതയിലൂടെ നടക്കുകയായിരുന്നു. വഴിയില്‍ വച്ച് സന്യാസി ചായയും കേക്കും വില്‍ക്കുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടി. വിശക്കുന്നുണ്ടായിരുന്നുവെങ്കിലും കേക്കും ചായയും വാങ്ങാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. തന്റെ വിശപ്പടക്കാനായുള്ള ഒരു വിദ്യയുമായി അദ്ദേഹം സ്ത്രീയ്ക്കടുത്തേയ്ക്ക് ചെന്നിട്ട് പറഞ്ഞു 'നിങ്ങള്‍ അല്പം ചായയും കേക്കും തരുകയാണെങ്കില്‍ വിലമതിയ്ക്കാനാവാത്ത വജ്രഛേദികാ സൂത്രം ഞാന്‍ നിങ്ങള്‍ക്കും പറഞ്ഞുതരാം.'
വജ്രഛേദികയെക്കുറിച്ച് അല്പസ്വല്പം അറിവുണ്ടായിരുന്ന സ്ത്രീ പറഞ്ഞു 'ഞാന്‍ ചോദിക്കുന്ന ഒരു ലളിതമായ ചോദ്യത്തിന് ഉത്തരം നല്കുകയാണെങ്കില് ഞാന്‍ ചായയും കേക്കും നല്‍കാം.' അതുകേട്ടപ്പോള്‍ സന്യാസി സമ്മതിച്ചു.
സ്ത്രീയുടെ ചോദ്യം ഇങ്ങനെയായിരുന്നു 'ഈ കേക്കുകള്‍ കിട്ടുകയാണെങ്കില്‍ നിങ്ങള്‍ ഭൂതകാലത്തിലെ മനസ്സുമായിട്ടാണോ, വര്‍ത്തമാനകാലത്തിലെ മനസ്സുമായിട്ടാണോ അതല്ല ഭാവികാലത്തിലെ മനസ്സുമായിട്ടാണോ അത് ഭക്ഷിയ്ക്കുക?'
ഈ ചോദ്യത്തിന് ഉത്തരം നല്കാന് സന്യാസിയ്ക്ക് കഴിഞ്ഞില്ല. കീശയില്‍ നിന്നും പുസ്തകമെടുത്ത് അദ്ദേഹം അതില്‍ ഉത്തരത്തിനായി തിരഞ്ഞു. ആ ദിവസം മുഴുവന്‍ അദ്ദേഹം ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ശ്രമിച്ചു. വൈകുന്നേരമായപ്പോള്‍ തന്റെ കച്ചവടസാധാനങ്ങളെല്ലാം അടുക്കിവെച്ച് സ്ത്രീ സന്യാസിയ്ക്കരികിലെത്തിയിട്ട് പറഞ്ഞു 'നിങ്ങള്‍ ഒരു വിഡ്ഢിയാണ്. നിങ്ങള്‍ നിങ്ങളുടെ വായകൊണ്ടാണ് കേക്ക് കഴിയ്ക്കുക.'



Click it and Unblock the Notifications
