For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനസ്സിനുള്ളിലെ കല്ല്

|

Zen
ചൈനക്കാരനായ സെന്‍ ഗുരു ഹോഗന്‍ ഒരു ചെറിയ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഒരു ദിവസം ദൂരയാത്രയ്ക്കു പുറപ്പെട്ട നാല് സന്യാസിമാര്‍ ഹോഗന്‍ താമസിക്കുന്ന ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിനടുത്ത് അല്‍പം തീകായാന്‍ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു, ഹോഗന്‍ അതു സമ്മതിക്കുകയും ചെയ്തു.

അവര്‍ ക്ഷേത്രത്തിനടുത്തായി തീയിട്ട് ചൂടുകായാന്‍ തുടങ്ങി, ഒപ്പം സംസാരവും തുടങ്ങി. ആത്മനിഷ്ഠം, വസ്തുനിഷ്ഠം എന്നീ വിഷയങ്ങളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നുണ്ടായിരുന്നത്. ഈ സംസാരം ഗുരു ഹോഗന്റെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ അദ്ദേഹം സന്യാസിമാര്‍ക്കടുത്തേയ്ക്ക് ചെന്ന്, അവരുടെ സംസാരത്തില്‍ ഇടപെട്ടുകൊണ്ട് ഇങ്ങനെ ചോദിച്ചു-'അവിടെയൊരു വലിയ കല്ലുണ്ട്. അത് നിങ്ങളുടെ മനസ്സിനകത്തോ പുറത്തോ, എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത?'.

ചോദ്യം കേട്ടപ്പോള്‍ സന്യാസിമാരില്‍ ഒന്നാമത്തെയാള്‍ പറഞ്ഞു-"കല്ല് എന്റെ മനസ്സിലാണ്, ബുദ്ധതത്വങ്ങളുടെ പൊരുള്‍ പ്രകാരം എന്തെങ്കിലും ഉണ്ടെന്നുതോന്നുന്നതും രൂപാന്തരം പ്രാപിക്കുന്നതുമെല്ലാം മനസ്സിലാണ്"

അപ്പോള്‍ ഹോഗന്‍- "ഇത്രയും വലിയൊരു കല്ല് നിങ്ങളുടെ മനസ്സിലുണ്ടെങ്കില്‍ നിങ്ങളുടെ തലയ്ക്ക് നല്ല ഭാരം തോന്നുന്നുണ്ടാകണം."

English summary

Zen Stories, Zen Master, Enlightenment, Temple, Mind, Buddha, Buddhist Doctrine, Spirituality, സെന്‍ കഥകള്‍, സെന്‍ ഗുരു, സന്യാസി, മനസ്സ്, അറിവ്, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍

The Chinese Zen teacher, Hogen lived in a small temple. One day four monks in the course of their travel, with the permission of Hogen made a fire and began to warm themselves,
X
Desktop Bottom Promotion