For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സന്യാസം സ്വീകരിച്ച കള്ളന്‍

|

Zen
ഒരിക്കല്‍ ഒരു കള്ളന്‍ സന്യാസിയായ ശിചിരി കോജുനോട് പണം ആവശ്യപ്പെട്ടു, പണം നല്‍കിയില്ലെങ്കില്‍ കയ്യിലുള്ള വാള്‍ കൊണ്ട് സന്യാസിയുടെ ജീവനെടുക്കുമെന്നായിരുന്നു കള്ളന്റെ ഭീഷണി. ശിചിരി തന്റെ മുറിയിലിരുന്ന് ബുദ്ധ സൂക്തങ്ങള്‍ വായിക്കുന്നതിനിടെയാണ് കള്ളന്‍ ഭീഷണിയുമായി എത്തിയത്.

കള്ളന്റെ ആവശ്യം കേട്ടപ്പോള്‍ സന്യാസി പറഞ്ഞു - 'ആ കാണുന്ന മേശവലിപ്പില്‍ കുറച്ച് പണമുണ്ട് അതെടുത്തോളൂ പക്ഷേ എന്നെ ശല്യം ചെയ്യരുത്.' ഇതുപറഞ്ഞുകഴിഞ്ഞ് അദ്ദേഹം വീണ്ടും സൂക്തങ്ങള്‍ ഉരുവിടാന്‍ തുടങ്ങി.

ഇതുകേട്ട് കള്ളന്‍ പണമെടുക്കാനായി തിരിഞ്ഞപ്പോള്‍ സന്യാസി വീണ്ടും സൂകതവായന നിര്‍ത്തിയിട്ടു പറഞ്ഞു -'നാളെ എനിയ്ക്ക് നുകുതിയടയ്ക്കണം അതിനായി കുറച്ച് പണമവിടെ വെയ്ക്കണം'.

കള്ളന്‍ മേശവലിപ്പ് തുറന്ന് അതിലുണ്ടായിരുന്ന പണത്തില്‍ ഏറെയും കൈവശപ്പെടുത്തിയശേഷം മുറിയില്‍ നിന്നും പോകാനൊരുങ്ങി. അപ്പോള്‍ സന്യാസി വീണ്ടും പറഞ്ഞു - 'നിങ്ങള്‍ക്ക് എന്തെങ്കിലും സമ്മാനം കിട്ടുമ്പോള്‍ അത് നല്‍കിയ ആളോട് നന്ദി പറയണം.' അതുകേട്ടപ്പോള്‍ കള്ളന്‍ സന്യാസിയ്ക്ക് നന്ദി പറയുകയും സ്ഥലം വിടുകയും ചെയ്തു.

അധികം വൈകാതെ തന്നെ പൊലീസ് കള്ളനെ പിടികൂടി. സംഭവം കണ്ട സാക്ഷിയെന്ന നിലയില്‍ കള്ളനെതിരെ മൊഴി നല്‍കാനായി പൊലീസ് സന്യാസിയെ വിളിപ്പിച്ചു. സന്യാസി പൊലീസിനോടായി പറഞ്ഞു- 'എന്നെ സംബന്ധിച്ച് ഇയാള്‍ കള്ളനല്ല, ഞാനയാള്‍ക്ക് കുറച്ച് പണം നല്‍കുകയായിരുന്നു, അതിനയാള്‍ എന്നെ നന്ദി അറിയിക്കുകയും ചെയ്തതാണ്.'

ഒടുവില്‍ കള്ളന്‍ ശിക്ഷിക്കപ്പെട്ടു, നിയമപ്രകാരമുള്ള ജയില്‍ശിക്ഷ അനുഭവിച്ച ശേഷം കള്ളന്‍ നേരെ വന്നത് ശിചിരിയുടെ അടുത്തേയ്ക്കാണ്, തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.

English summary

Zen Stories, Zen Master, Thief, Monk, Money, Buddha, Buddhist Doctrine, Spirituality, സെന്‍ കഥകള്‍, സെന്‍ ഗുരു, കള്ളന്‍, സന്യാസി, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍, ആത്മീയത

Shichiri Kojun was reciting sutras one evening when he was intruded by a thief, powered by a sword demanding him to give some money or threatened to take away his life,
X
Desktop Bottom Promotion