Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
അഹംഭാവത്തിന്റെ നിര്‍വ്വചനം

ഇടക്കിടെ ബുദ്ധ തത്വങ്ങള്‍ പഠിയ്ക്കുന്നതിനായി അദ്ദേഹം തനിയ്ക്കേറെ ഇഷ്ടമുള്ള സെന്‍ ഗുരുവിനടുത്തുചെല്ലുക പതിവായിരുന്നു. ഗുരുവും പ്രധാനമന്ത്രിയും തമ്മില്‍ വളരെ നല്ല ബന്ധമാണുണ്ടായിരുന്നത്. താന്‍ ഒരു പ്രധാനമന്ത്രിയാണെന്ന ഭാവമൊന്നും കൂടാതെ വളരെ വിനീതനായ ശിഷ്യനായിട്ടായിരുന്നു അദ്ദേഹം ഗുരുവിനടുത്തിരുന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയത്.
ഒരു ദിവസം പതിവ് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രധാനമന്ത്രി ഗുരുവിനോട് ബുദ്ധിസത്തില്‍ ഞാനെന്ന ഭാവത്തിന്റെ അര്‍ത്ഥമെന്താണെന്ന് ചോദിച്ചു. ഇതുകേട്ടപ്പോള്‍ ഗുരുവിന്റെ മുഖം ആകെ മാറി, സ്ഥലകാലബോധമില്ലാത്തവണ്ണം രോഷാകുലനായി അദ്ദേഹം ഉച്ചത്തില്‍ ചോദിച്ചു-' എന്തൊരു വിവരംകെട്ട ചോദ്യമാണിത്?'. പ്രധാനമന്ത്രിയെ കൊച്ചാക്കുന്നതരത്തിലായിരുന്നു ഗുരുവിന്റെ പ്രവൃത്തി.
ഗുരുവില്‍ നിന്നുമുണ്ടായ അപ്രതീക്ഷിത പ്രതികരണം പ്രധാനമന്ത്രിയെ രോഷാകുലനാക്കി. അതുകണ്ട ഗുരു അതുവരെയുള്ള ഭാവം മാറ്റി ശാന്തനായി പറഞ്ഞു ഇതാ ഇതുതന്നെയാണ് ചോദ്യത്തിന്റെ ഉത്തരം, നിങ്ങളിലിപ്പോള് ഉണ്ടായിരിക്കുന്ന ഭാവമാണ് അഹമെന്ന ഭാവം.



Click it and Unblock the Notifications
