Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സന്യാസിയുടെ പരാതി

ഒരിക്കല് ആശ്രമത്തിലുണ്ടായിരുന്ന ഒരു സന്യാസി, താന് ആശ്രമത്തില് ആദ്യത്തെ പത്തുവര്ഷം പൂര്ത്തിയാക്കിയതായി ആശ്രമമേധാവിയായ ഗുരുവിനെ അറിയിച്ചു. അപ്പോള് ഗുരു ചോദിച്ചു, 'താങ്കള് പറയാനിഷ്ടപ്പെടുന്ന രണ്ട് വാക്കുകള് ഏതാണ്?'
'കിടക്ക പരുപരുത്തത്' എന്നീ വാക്കുകളാണ് താന് പറയാനാഗ്രഹിക്കുന്നതെന്ന് സന്യാസി അറിയിച്ചു. 'ഹോ അങ്ങനെയാണോ'യെന്നായിരുന്നു ഗുരുവിന്റെ മറുപടി.
പിന്നീട് അടുത്ത പത്തുവര്ഷം കൂടി പൂര്ത്തിയാകുന്നവേളയില് സന്യാസി വീണ്ടും ഗുരുവിനടുത്തെത്തിയിട്ട് വീണ്ടുമൊരു പത്തുവര്ഷം പിന്നിടുന്ന കാര്യമറിയിച്ചു. വീണ്ടു ഗുരു പഴയ ചോദ്യം ചോദിച്ചു 'നിങ്ങള് പറയാനിഷ്ടപ്പെടുന്ന രണ്ട് വാക്കുകള് ഏതാണ്?'
'ഭക്ഷണം നാറുന്നു' എന്നീ വാക്കുകള് പറയാന് തനിയ്ക്കാഗ്രഹമുണ്ടെന്നാണ് സന്യാസി അറിയിച്ചത്. അപ്പോഴും പഴയപടി 'ഹോ അങ്ങനെയാണോ'യെന്നായിരുന്നു ഗുരുവിന്റെ മറുപടി.
വീണ്ടുമൊരു പത്തുവര്ഷം കൂടി കടന്നുപോയി, അക്കാര്യം അറിയിക്കാനായി സന്യാസി വീണ്ടും ഗുരുവിനടുത്തെത്തി. ഇപ്പോള് പറായനിഷ്ടമുള്ള രണ്ടുവാക്കുകള് ഏതാണെന്ന് ഗുരു ചോദിച്ചു.
'ഞാന് പോകുന്നു' എന്ന രണ്ടുവാക്കുകളാണ് സന്യാസി പറഞ്ഞത്. അതുകേട്ടപ്പോള് ഗുരു പറഞ്ഞു- 'നല്ലത്, നിങ്ങള് ഇതേവരെ പറഞ്ഞതെല്ലാം പരാതികളായിരുന്നു.'



Click it and Unblock the Notifications
