For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകമൊരു സത്രം

|

zen
ഒരിക്കല്‍ പ്രശസ്തനായ ഒരു ആത്മീയ ഗുരു അന്നാട്ടിലെ രാജാവിന്റെ കൊട്ടാര വാതിലിലെത്തി. പൊതുവേ കവാടത്തില്‍ കാവല്‍ നില്‍ക്കുന്നവര്‍ സന്ദര്‍ശകരെ തടയുമെങ്കിലും ഗുരുവിനെ ആരും തടഞ്ഞില്ല. അദ്ദേഹം നടന്ന് രാജാവ് ഇരിക്കുന്ന രാജധാനിയിലെത്തി.

ഗുരുവിനെക്കണ്ട രാജാവ് താങ്കള്‍ക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചു. 'ഈ സത്രത്തില്‍ എനിയ്ക്ക് ഉറങ്ങണം' ഇതായിരുന്നു ഗുരുവിന്റെ മറുപടി.

അപ്പോള്‍ രാജാവ് - 'ഇത് സത്രമല്ല, എന്റെ കൊട്ടാരമാണ'്.

അപ്പോള്‍ ഗുരു - 'താങ്കള്‍ക്ക് മുമ്പ് ഈ കൊട്ടാരം ആരുടേതായിരുന്നുവെന്ന് പറയാമോ?'

രാജാവ് - 'എന്റെ പിതാവിന്റേതായിരുന്നു, അദ്ദേഹം മരിച്ചു.'

ഗുരു - 'താങ്കളുടെ പിതാവിനും മുമ്പേ ഇതാരുടേതായിരുന്നു?'

രാജാവ് - 'എന്റെ പിതാമഹന്റേതായിരുന്നു, അദ്ദേഹവും മരിച്ചു'.

ഗുരു - 'പലകാലങ്ങളിലായി പലരാണ് ഇവിടെ ജീവിച്ചിരുന്നത്, അവരൊക്കെ ഇല്ലാതാവുകയും ചെയ്തു. അപ്പോള്‍ ഇതൊരു സത്രമല്ലെന്ന് പറയാന്‍ കഴിയുമോ?'

English summary

Zen Stories, Buddha, Monk, Spirituality, Zen Master, Mind, Knowledge, Garden, Temple, സെന്‍ ഗുരു, രാജാവ്, കൊട്ടാരം, സെന്‍ കഥകള്‍, ആത്മീയത, സത്രം, ജീവിതം, മരണം

A famous spiritual teacher came to the front door of the King's palace. None of the guards tried to stop him as he entered and made his way to where the King himself was sitting on his throne,
X
Desktop Bottom Promotion