Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പിതാവിന്റെ നല്ല ചിന്തകള്‍

ഇങ്ങനെ പലദിവസങ്ങള്‍ കഴിഞ്ഞു, പിതാവ് ജോലിചെയ്യാതിരിക്കുന്നതില് രോഷാകുലനായ മകന് ഒരു ശവപ്പെട്ടി പണിയിച്ച് അച്ഛന് ഇരിയ്ക്കുകയായിരുന്ന പോര്ച്ചിനടുത്തേയ്ക്ക് കൊണ്ടുവന്നു. എന്നിട്ട് പിതാവിനോട് അതില്‍ കയറി കിടക്കാന്‍ പറഞ്ഞു. ഇതുകേട്ട വൃദ്ധനാകട്ടെ മറുത്തൊന്നും പറയാതെ മകന് പറഞ്ഞ കാര്യം അതേപടി അനുസരിച്ചു. പെട്ടി അടച്ചശേഷം മകന് അത് വയലിനടുത്തായി സ്ഥിതിചെയ്യുന്ന പാറക്കെട്ടിന്റെ മുനമ്പിലേയ്ക്ക് വലിച്ചെത്തിച്ചു.
മുകളില്‍ നിന്നും താഴേയ്ക്ക് പെട്ടി തള്ളിയിടാനൊരുങ്ങുന്നതിനിടയില് പെട്ടിയുടെ ഉള്ളില്‍ നിന്ന് നേര്‍ത്ത ശബ്ദം കേട്ട്, മൂടി തുറന്നു. അപ്പോള്‍ അച്ഛന് മകനോട് സംസാരിക്കാന്‍ തുടങ്ങി.
'നീ എന്നെ താഴേയ്ക്കെറിയാന് പോവുകയാണെന്ന് എനിയ്ക്കറിയാം. അതിന് മുമ്പേ എനിയ്ക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്'. ഇതുകേട്ട മകന് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു.
അപ്പോള്‍ പിതാവ് - 'നിനക്ക് നിര്ബ്ബന്ധമാണെങ്കില് എന്നെ താഴേയ്ക്കെറിഞ്ഞോളൂ, പക്ഷേ നല്ല മരത്തില്‍ പണിത ഈ ശവപ്പെട്ടി എറിഞ്ഞു കളയേണ്ട, നീയിത് സൂക്ഷിച്ച് വച്ചാല്‍ നിന്റെ മക്കള്‍ക്ക് ഇതുകൊണ്ട് ഉപയോഗം വരും'.



Click it and Unblock the Notifications
