Latest Updates
-
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം -
സെപ്റ്റംബർ 21: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
പട്ടിണി കിടന്നല്ല, കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; 46-ാം വയസ്സിലും തിളങ്ങാൻ ഈ ഡയറ്റ് മതി! -
സെപ്റ്റംബർ 21-27: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ ഉയർച്ചയും ആർക്കൊക്കെ? -
ഇന്ന് രാത്രി ബുധൻ ചിത്തിര നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 21: കേരളത്തിൽ ഇന്ന് അതിവിശിഷ്ടമായ രവിയോഗം; സാമ്പത്തിക ഇടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം പ്രയോജനപ്പെടുത്തൂ -
സെപ്റ്റംബർ 21 നക്ഷത്രഫലം: ഉത്രാടം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
കേരളത്തിൽ മഴ കനക്കുന്നു: കോട്ടയം, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; യാത്രകൾക്ക് അതീവ ജാഗ്രത വേണം
ഗുരുവിനെ തിരിച്ചറിയൂ

ഈ സമയത്ത് റോഷിയുടെ ശിഷ്യരില്‍ ഒരാള്‍ കടന്നുവന്ന് റോഷിയെ നമസ്കരിച്ച ശേഷം കുറച്ച് അകലെയായി ഇട്ടിരുന്ന മറ്റൊരു മെത്തയില്‍ ഇരുന്നു. എന്നിട്ട് ഗുരുവിനെ നോക്കി 'എന്താണ് സെന്‍' എന്ന് ചോദിച്ചു.
ഇതുകേട്ട ഗുരു ഒരു വാഴപ്പഴം എടുത്ത് തൊലിയുരിച്ച് കഴിയ്ക്കാന്‍ തുടങ്ങി. ഇതുകണ്ട വിദ്യാര്‍ത്ഥി ഇങ്ങനെ ചോദിച്ചു- 'ഇത്രയേയുള്ളോ, ഇതല്ലാതെ മറ്റെന്തെങ്കിലും കാണിയ്ക്കാന്‍ പറ്റുമോ?'. ഇതുകേട്ട ഗുരു വിദ്യാര്‍ഥിയെ തന്റെ അടുത്തേയ്ക്ക് വിളിച്ചു.
വിദ്യാര്‍ഥി തൊട്ടടുത്തെത്തിയപ്പോള്‍ ഗുരു കഴിച്ചതിന്റെ ബാക്കി പഴം അയാളുടെ മുഖത്തിന് നേരെ വീശി. വിദ്യാര്‍ഥി വീണ്ടും ഗുരുവിനെ നമസ്കരിയ്ക്കുകയും അവിടെനിന്നും പോവുകയും ചെയ്തു. അപ്പോള്‍ രണ്ടാമത്തെ ശിഷ്യന് കണ്ടുനില്ക്കുന്നവരോടായി ചോദിച്ചു. 'നിങ്ങള്‍ക്ക് എല്ലാം മനസ്സിലായോ?' കാണികളില്‍ നിന്നാരും ശബ്ദിച്ചില്ല. അപ്പോള്‍ വിദ്യാര്‍ഥി വീണ്ടും ഇങ്ങനെ പറഞ്ഞു- 'നിങ്ങള്‍ ഇപ്പോള്‍ സാക്ഷികളായത് 'എന്താണ് സെന്‍' എന്നചോദ്യത്തിനുള്ള ഉത്തരത്തിന്റെ ആദ്യപടിയാണ്, ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോ?'
നീണ്ട നിശ്ബ്ദതയ്ക്കുശേഷം കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു- 'റോഷി നിങ്ങളുടെ പ്രകനടത്തില്‍ ഞാന്‍ സംതൃപ്തനല്ല. ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല. മനസ്സിലാവുകന്ന രീതിയില്‍ സെന്‍ എന്താണെന്ന് നിങ്ങള്‍ക്ക് പറഞ്ഞുതരാന്‍ കഴിയുമോ?'അപ്പോള്‍ ഗുരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു- 'ഞാന്‍ വാക്കുകളിലൂടെ സെന്‍ എന്താണെന്ന് പറയണമെന്ന് നിങ്ങള്‍ വാശിപിടിക്കുകയാണെങ്കില്‍, ഒരു ചെള്ളുമായി സംഭോഗത്തിലേര്‍പ്പെടുന്ന ആനയാണ് സെന്‍ എന്നു ഞാന്‍ പറയും.'



Click it and Unblock the Notifications
