Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിശക്കുമ്പോള് ഉണ്ണുക

"ഗുരോ ബോധോദയമെന്നാല് എന്താണ്?"
അപ്പോള് ഗുരു: "വിശക്കുമ്പോള് ഭക്ഷണം കഴിയ്ക്കുകയും ക്ഷീണിക്കുമ്പോള് ഉറങ്ങുകയും ചെയ്യുക".
ഇതേ പാഠമുള്ക്കൊള്ളുന്ന കഥ തന്നെ മറ്റൊരു രീതിയിലും പറഞ്ഞുവരുന്നുണ്ട്, അതിങ്ങനെയാണ്.
രണ്ട് ഗുരുക്കന്മാരുടെ ശിഷ്യന്മാര് തമ്മില് കണ്ടുമുട്ടി, ഒന്നാമന് തന്റെ ഗുരുവിന്റെ കഴിവുകളെക്കുറിച്ച് സംസാരം തുടങ്ങി.
"എന്റെ ഗുരുവിന് പലതരം മാന്ത്രികമായ കാര്യങ്ങള് ചെയ്യാന് കഴിയും. അദ്ദേഹം വായുവിയില് എഴുതുകയും ആ അക്ഷരങ്ങള് നൂറു വാര അകലെയിരിക്കുന്ന കടലാസില് വരുത്തുകയും ചെയ്യും, നിങ്ങളുടെ ഗുരുവിന്റെ കഴിവുകള് എന്തൊക്കെയാണ്?"
അപ്പോള് രണ്ടാമന്: "എന്റെ ഗുരുവിനും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങള് ചെയ്യാന് കഴിയും, അദ്ദേഹം ക്ഷീണിയ്ക്കുമ്പോള് ഉറങ്ങുകയും വിശക്കുമ്പോള് ഭക്ഷണം കഴിയ്ക്കുകയും ചെയ്യും. അതായത് ഉറങ്ങുമ്പോള് ഉറങ്ങുകയും ഉണ്ണുമ്പോള് ഉണ്ണുകയും ചെയ്യും"



Click it and Unblock the Notifications
