Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആ കുഞ്ഞിന്റെ അച്ഛനാര്?

വളരെ സാത്വിക ജീവിത നയിക്കുന്ന സെന്‍ ഗുരുവാണ് യുവതിയുടെ ഗര്‍ഭത്തിന് കാരണക്കാരനെന്നറിഞ്ഞ മാതാപിതാക്കള്‍ അദ്ദേഹത്തെ ചെന്നുകണ്ടു. സംഭവമറിഞ്ഞപ്പോള്‍ 'ഹോ അങ്ങനെയാണോ?' യെന്ന ചോദ്യമായിരുന്നു ഗുരുവിന്റെ പ്രതികരണം.
തന്നെ ഗര്‍ഭിണിയാക്കിയത് ഗുരുവാണെന്ന യുവതിയുടെ വാക്കുകള്‍ വിശ്വസിച്ച ഗ്രാമവാസികള്‍ക്കെല്ലാം ഗുരുവിലുള്ള വിശ്വാസവും അദ്ദേഹത്തോടുള്ള ബഹുമാനവുമെല്ലാം നഷ്ടപ്പെട്ടു.
പിന്നീട് യുവതി പ്രസവിച്ചപ്പോള്‍ മാതാപിതാക്കള്‍ നവജാതശിശുവിനെയും കൊണ്ട് വീണ്ടും ഗുരുവിനടുത്ത് ചെന്നു. കുഞ്ഞിനെയും അമ്മയെയും സംരക്ഷിക്കേണ്ടത് ഗുരുവാണെന്ന് യുവതിയുടെ മാതാപിതാക്കള്‍ അദ്ദേഹത്തോടു പറഞ്ഞു. അതുകേട്ടപ്പോഴും 'ഹോ അങ്ങനെയാണോ'യെന്ന് വളരെ സൗമ്യനായി ചോദിച്ചുകൊണ്ട് എതിര്‍പ്പുകളോ മറുവാദങ്ങളോ ഇല്ലാതെ ഗുരു കുഞ്ഞിനെ സ്വീകരിച്ചു.
പിന്നീട് ഏറെ മാസക്കാലം അദ്ദേഹം കുഞ്ഞിന് വേണ്ട പരിചരണങ്ങള്‍ നല്കി. ഒടുക്കം കുഞ്ഞിന്റെ പിതാവാരാണെന്ന സത്യം യുവതിയ്ക്ക് പുറത്തുപറയേണ്ടതായിത്തന്നെ വന്നു. ഗ്രാമത്തിലെ ഒരു യുവാവാണ് കുഞ്ഞിന്റെ പിതാവെന്നും അയാളെ സംരക്ഷിക്കാനാണ് താന്‍ ഗുരുവിന്റെ പേര് പറഞ്ഞതെന്നും യുവതി കുറ്റസമ്മതം നടത്തി.
സംഭവമറിഞ്ഞ മാതാപിതാക്കള്‍ വീണ്ടും ഗുരുവനടുത്തെത്തി കഥകളെല്ലാം പറയുകയും കുഞ്ഞിനെ തിരികെ ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും ശാന്ത ഭാവവും ക്ഷമയും കൈവിടാതെ 'ഹോ അങ്ങനെയാണോ'യെന്ന ചോദ്യം മാത്രമായിരുന്നു ഗുരുവിന്റെ പ്രതികരണം. എന്നിട്ട് ഗുരു കുഞ്ഞിനെ അവര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.



Click it and Unblock the Notifications
