Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
യേശുക്രിസ്തു വിവാഹിതനായിരുന്നുവോ?
വിവാദങ്ങള്‍ക്ക് ഈ സമൂഹത്തില്‍ കുറവില്ല. ഇത് ചരിത്രകാലത്തേതാണെങ്കില് പോലും.
ലോകത്ത് കൂടുതല്‍ പേര് പിന്തുടരുന്നത് ക്രിസ്തുമതമാണ്. ലോകത്തിന്റെ നന്മയ്ക്കു വേണ്ട കുരിശിലേറിയ യേശുദേവന്റെ മതം.
അവിവാഹിതനായിരുന്നു ക്രിസ്തുദേവനെന്നാണ് ചരിത്രം. എന്നാല്‍ ഇതിനെ ഖണ്ഡിയ്ക്കുന്ന വിധത്തിലുള്ള വാദങ്ങളും നിലവിലുണ്ട്.
2003ല്‍ ഡാന്‍ ബ്രൗണ്‍ പുറത്തിറക്കിയ ഡാവിഞ്ചി കോഡ് എന്ന പുസ്തകം ശ്രദ്ധ നേടിയത് യേശുവിനെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തല്‍ കൊണ്ടാണ്. യേശുദേവന് വിവാഹിതനായിരുന്നുവെന്നായിരുന്നു ഈ പുസ്തകത്തില്‍ പറയുന്നത്. മഗ്ദലന മറിയത്തെയാണ് യേശു വിവാഹം ചെയ്തിരുന്നതെന്നും പുസ്തകത്തില്‍ പറയുന്നു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായിരുന്നതായും ചരിത്രം പറയുന്നുണ്ട്.

ബ്രിട്ടീഷ് ലൈബ്രറിയിലെ 1500 കൊല്ലം പഴക്കമുള്ള ഒരു രേഖയില്‍ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങള്‍ വീണ്ടും വിവാദം ഉയര്‍ത്തുന്നവയാണ്. പ്രൊഫസര്‍ ബാരി വില്‍സണ്‍, സിംച ജാകോബോവിക് എന്നിവര്‍ ചേര്‍ന്ന് ഈ പുസ്തകം വിവര്‍ത്തനം ചെയ്തു കൊണ്ടിരിയ്ക്കുകയാണ്. ഇതില്‍ പറയുന്നത് മഗ്ദലന മറിയത്തെ യേശു വിവാഹം ചെയ്തിരുന്നുവെന്നും ഇതില്‍ രണ്ടു കുട്ടികളുണ്ടായിരുന്നുവെന്നുമാണ്. ദ ലോസ്റ്റ് ഗോസ്പെല്‍ എന്നാണ് ഈ പുസ്തത്തിന്റെ പേര്.
ഇത്തരം വാദങ്ങള്‍ ആദ്യമായിട്ടല്ല. ചരിത്രത്തിലെ പല പുസ്തകങ്ങളും യേശു വിവാഹിതനായിരുന്നുവെന്നു പറയുന്നു.
13-ാം നൂറ്റാണ്ടിലെ പുരോഹിതനായ പീറ്റര്‍ ഓഫ് വോക്സ് ഡീ കെര്നെയുടെ അഭിപ്രായത്തില്‍ മഗ്ദനല മറിയവുമായി ക്രിസ്തുവിനു ബന്ധമുണ്ടായിരുന്നതായി ചരിത്രം പറയുന്നു.
ഫ്രഞ്ച് സോഷ്യലിസ്റ്റ് രാഷ്ട്രതന്ത്രജ്ഞനായ ലൂയിസ് മാര്ട്ടിന് തന്റെ പുസ്തകമായ ലസ് ഇവാഞ്ചലീസ് സാന്‍സ് ഡിയു എന്ന പുസ്തകത്തില്‍ മഗ്ദലന മറിയത്തെ ക്രിസ്തു വിവാഹം ചെയ്തിരുന്നതായി അവകാശപ്പെടുന്നു.
20-ാം നൂറ്റാണ്ടിലെ പുസ്തകമായ ദ ജീസസ് സ്ക്രോള്‍ എന്ന പുസ്തകത്തിലും ക്രിസ്തു വിവാഹിതനായതായാണ് പറയുന്നത്. 1977ല്‍ ഇറങ്ങിയ ജീസസ് ഡൈഡ് ഇന്‍ കശ്മീര്‍ എന്ന പുസ്തകത്തില്‍ ക്രിസ്തു കശ്മീരിലെത്തിയതായും അവിടുള്ള ഒരു കശ്മീരി യുവതിയെ വിവാഹം ചെയ്തതായും ഇതില്‍ രണ്ടിലേറെ കുട്ടികളുള്ളതായും പറയുന്നു.
ലോസ്റ്റ് ഗോസ്പെലില് പറയുന്ന കാര്യങ്ങള്‍ തങ്ങള്‍ ആറു വര്‍ഷത്തോളം ബ്രിട്ടീഷ് ലൈബ്രറിയിലെ രേഖങ്ങള്‍ പഠിച്ചതിനു ശേഷമാണ് പ്രസിദ്ധപ്പെടുത്തുന്നതെന്നു ഗ്രന്ഥകര്‍ത്താക്കള്‍ പറയുന്നു. ജീസസ് സംസാരിച്ചിരുന്ന മിഡില്‍ ഈസ്റ്റേണ്‍ ഭാഷയായ സിറിയാകിലാണ് ഈ രേഖകള്‍ എഴുതിയിരുന്നതെന്നും പുസ്കത്തില്‍ പറയുന്നുണ്ട്. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
