Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക!
മഹാഭാരതത്തിലെ ഞെട്ടിക്കുന്ന വസ്തുതകള്‍
മഹാഭാരത യുദ്ധം തുടങ്ങുന്നതിന് മുമ്പ് അര്‍ജുനനും ദുര്യോധനനും സഹായത്തിനായി കൃഷ്ണന്റെ അടുത്തെത്തി. അര്‍ജുനനേക്കാള്‍ മുമ്പെ എത്തിയ ദുര്യോധനന് കൃഷ്ണന്റെ തലയ്ക്കല്‍ ഇരുന്നു. വൈകിയെത്തിയ അര്ജുനന് കൃഷ്ണന്റെ പാദങ്ങള്ക്കടുത്തും ഇരുന്നു. കൃഷ്ണന് ഉണര്‍ന്നപ്പോള്‍ കണ്ണിന് നേരെ ഇരുന്ന അര്‍ജുനനെ ആദ്യം കാണുകയും സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്താണന്ന് ചോദിക്കുകയും ചെയ്തു.
എന്നാല്‍, അര്‍ജുനനേക്കാള്‍ മുമ്പേ എത്തിയ ദുര്യോധനന് ഇതില്‍ ദേഷ്യം വരുകയും അദ്ദേഹം ആണ് ആദ്യം എത്തിയതെന്ന് പരാതി പറയുകയും ചെയ്തു. എന്നാല്‍, താന്‍ ആദ്യം കണ്ടത് അര്‍ജുനനെ ആയതിനാല്‍ അദ്ദേഹത്തിന്റെ ആഗ്രഹം ആദ്യം പൂര്‍ത്തീകരിക്കുമെന്ന് കൃഷ്ണന് മറുപടി പറഞ്ഞു. കൃഷ്ണന് സ്വന്തം പക്ഷത്ത് നില്‍ക്കണം എന്നാണ് അര്ജുനന് ആവശ്യപ്പെട്ടത്. ഇത് കേട്ട ദുര്യോധനന് സന്തോഷവാനായി കാരണം അദ്ദേഹത്തിന് ആവശ്യം കൃഷ്ണന്റെ സേനയെ ആയിരുന്നു. നിരായുധനായ കൃഷ്ണനെ ആയിരുന്നില്ല.
ഇത് ശരിക്കും ഒരു തന്ത്രം ആയിരുന്നു!യുദ്ധത്തിന് മുമ്പ് അര്‍ജുനനും ദുര്യോധനനും കൃഷണനോയോ അദ്ദേഹത്തിന്റെ സേനയേയോ തിരഞ്ഞെടുക്കാനുള്ള അവസരം നല്കി. അര്ജുനന് സന്തോഷത്തോടെ കൃഷ്ണനെയും ദുര്യോധനന് കൃഷ്ണന്റെ സേനയേയും തിരഞ്ഞെടുത്തു, ശരിക്കും കൃഷ്ണനല്ല അദ്ദേഹത്തിന്റെ സേനയെ കൗരവര്‍ക്ക് നല്‍കുന്നത്. അവര്‍ സ്വയം തിരഞ്ഞെടുത്തതാണ്.
അര്ജുനന് തന്നെ തിരഞ്ഞെടുക്കുമെന്ന് അറിയാവുന്നതു കൊണ്ടും ദുര്യോധനന് കൃഷ്ണനെ ഭഗവാനായി കണക്കാക്കാത്തതിനാല്‍ സൈന്യത്തെ മാത്രമെ തിരഞ്ഞെടുക്കൂ എന്നും ഉത്തമ ബോധ്യമുള്ളതിനാലാണ് കൃഷ്ണന് ഈ നാടകം കളിച്ചത്.
അദ്ദേഹം കൗരവരുടെ പക്ഷം ചേരാന്‍ ആഗ്രഹിച്ചിരുന്നില്ല. ഈ നടപടി കൗരവരെയും പാണ്ഡവരെയും ഒരുപോലെ സന്തോഷിപ്പിക്കുകയും തൃപ്തരാക്കുകയും ചെയ്തു.
കൃഷ്ണന്റെ അവതാര ഉദ്ദേശങ്ങളില്‍ ഒന്നായിരുന്നു ബലവാന്മാരായ യോദ്ധാക്കളെ ഒഴിപ്പിച്ച് ഭൂമിയില്‍ സന്തുലനം നിലനിര്‍ത്തുക എന്നത്. കാരണം ആസമയത്ത് രാജാക്കന്മാരുടെ സൈനിക, ആയുധ ബലവും യോദ്ധാക്കളുടെ എണ്ണവും വളരെ കൂടുതലായിരുന്നു. ഇവരുടെ ശക്തി മൊത്തം സമൂഹത്തിന് വെല്ലുവിളിയായി തുടങ്ങിയിരുന്നു. അതിനാല്‍ , കൃഷ്ണന് സ്വന്തം സൈന്യത്തെ നശിപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനാല്‍ അവരെ കൗരവര്‍ക്ക് നല്കി.
സാരഥിയായ കൃഷ്ണന്റെ പിന്തുണയാല്‍ കൃഷ്ണന്റെ സൈന്യത്തെ കൊല്ലുന്നത് അര്‍ജുനനാണ്. കൃഷ്ണന്റെ സേന സംസാപ്തകരോട് ചേര്‍ന്ന് അര്ജുനനോട് യുദ്ധം ചെയ്തു. അവരെ ഏവരെയും നശിപ്പിച്ചത് അദ്ദേഹമാണ്.
കൃഷ്ണന് അദ്ദേഹത്തിന്റെ നാരായണി സേന ( രണ്ട് അക്ഷൗണി) പാണ്ഡവ പക്ഷത്തിന് നല്‍കിയരുന്നെങ്കില്‍ ഇരു ഭാഗത്തെയും സേനയുടെ എണ്ണം തുല്യമാകുമായിരുന്നു.
കൗരവ സേന = 11-2 = 9 അക്ഷൗണി
പാണ്ഡവ സേന = 7+2 =9 അക്ഷൗണി
തുടക്കത്തില്‍ ഇരു സേനകളുടെയും വലുപ്പം തുല്യമാകുമായിരുന്നെങ്കിലും യുദ്ധത്തിന്റെ അവസാനം വിജയികളുടെ ഭാഗത്തെ അംഗബലം കൂടുതലാകുമായിരുന്നു. പാണ്ഡവ പക്ഷത്ത് ചെറിയ സേനയുമായി തുടങ്ങിയതിനാല്‍ യുദ്ധത്തിന്റെ അവസാനം കുറച്ച് സേനയെ ശേഷിച്ചൊള്ളു. തുല്യ സേനകളുമായി തുടങ്ങിയിരുന്നെങ്കില്‍ യുദ്ധം അവസാനിക്കുമ്പോള്‍ പാണ്ഡവ പക്ഷത്ത് രണ്ട് അക്ഷൗണിയില് കൂടുതല്‍ സേന അവശേഷിച്ചേനെ. അവരെ പിന്നെ ആര് കൊല്ലും? അതിനാലാണ് കൃഷ്ണന് തന്റെ സേനയെ കൗരവര്‍ക്ക് നല്‍കിയത്.
കൃഷ്ണന് ദുര്യോധനനെ സഹായിച്ചിട്ടില്ല. ക്ഷത്രിയ നിയമ പ്രകാരം യോദ്ധാക്കള്‍ക്ക് അവരുടെ സുഹൃത്തുക്കളെ സഹായിക്കാനുള്ള അവകാശമുണ്ട് മറുപക്ഷം ആവശ്യപ്പെട്ടോ ഇല്ലയോ എന്നത് വിഷയമല്ല. ഒരു പക്ഷത്തേയ്ക്കും കൂടുതല്‍ അടുപ്പം ഇല്ലാത്തവര്‍ക്ക് അവരോട് ആദ്യം അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് സഹായം നല്‍കാം. സൗഹൃദത്തിന്റെയും മുന്‍ ബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ കൗരവരും പാണ്ഡവരും ഇരുപക്ഷങ്ങളിലും പ്രധാന പോരാളികളെ തിരഞ്ഞെടുത്തത് എങ്ങനെയാണന്ന് നമുക്ക് കാണാന്‍ കഴിയും.
വ്യക്തിപരമായി കൃഷ്ണന് അടുപ്പം കൂടുതല്‍ പാണ്ഡവരോടാണ്, എന്നാല്‍ അദ്ദേഹത്തിന്റെ രാജ്യത്തിന് ഭരണപരമായി പാണ്ഡവരോടും കൗരവരോടും തുല്യ ബന്ധമാണ് ഉള്ളത്. അതു കൊണ്ടാണ് ദുര്യോധനന് ചില സഹായങ്ങള്‍ ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചത്.
എന്നാല്‍, മഹാഭാരതത്തില്‍ പറയുന്നുണ്ട്, യാദവരിലെ ഒരു പ്രത്യേക വിഭാഗ പാണ്ഡവര്‍ക്കൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്തതായി . കൃഷ്ണന്റെ പുത്രന് പ്രദ്യുമ്നന് ഇതില്‍ ഉള്‍പ്പെടും. സത്യകിയും പാണ്ഡവ പക്ഷത്ത് നിന്നാണ് യുദ്ധം ചെയ്തത് കാരണം അര്ജുനന് അദ്ദേഹത്തിന്റെ ഗുരു ആയിരുന്നു.
പാണ്ഡവര്‍ ധര്മ്മത്തിന് വേണ്ടി യുദ്ധം ചെയ്തതിനാലാണ് കൃഷ്ണന് അവരുടെ പക്ഷം ചേര്‍ന്നത്. അദ്ദേഹത്തിന്റെ അവതാര ഉദ്ദേശം തന്നെ ധര്‍മ്മ പരിപാലനം ആയിരുന്നു. സ്വന്തം സൈന്യത്തില്‍ നിന്നും വിയോജിപ്പിന്റെ സ്വരങ്ങള്‍ ഉയര്‍ന്നതിനാലും മറ്റ് ചില കാരണങ്ങളാലും അദ്ദേഹം സ്വയം അവരില്‍ നിന്നും അകന്നു. കൃഷ്ണന് അദ്ദേഹത്തിന്റെ സേനയെ ഉപേക്ഷിച്ചില്ല. ജീവിതത്തില്‍ ഏറിയ കാലവും അദ്ദേഹം യാദവരെ സംരക്ഷിച്ചു- അദ്ദേഹം ഗീതയില്‍ പറയുന്നത് പോലെ - സമ്പൂര്‍ണമായ നിഷ്പക്ഷതയോടെ .
യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇരുപക്ഷത്തിനോടും ഒരേ ബന്ധം ആയതിനാല്‍ ആരോടും കൂടുതല്‍ ചായ്വ് അദ്ദേഹം കാണിച്ചിരുന്നില്ല. പാണ്ഡവര്‍ പൂര്‍ണമായും നല്ലവരാണന്നോ കൗരവര്‍ പൂര്‍ണമയും ദുഷ്ടരാണന്നോ അദ്ദേഹം വിശ്വിസിച്ചിരുന്നില്ല. ജീവിതത്തെ അദ്ദേഹം കണ്ടിരുന്നത് അങ്ങനെ ആയിരുന്നില്ല.
കൗരവരോട് എപ്പോഴും നല്ല ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. ദുര്യോധനന്റെ പത്ന ഭാനുമതി വലിയ കൃഷ്ണ ഭക്ത ആയിരുന്നു. കൗരവരെ ദുഷ്ടരായി അദ്ദേഹം കണ്ടിരുന്നില്ല.അവര്‍ ദുഷ്ടതകള്‍ക്ക് കാരണമാവുകയായിരുന്നു എന്ന് അദ്ദേഹത്തിന് അറിയാമിയിരുന്നു.
പല രീതിയിലും ദുര്യോധനനെ ധര്മ്മര്ത്തിന്റെ വഴിയിലേക്ക് കൊണ്ടു വരാന്‍ കൃഷ്ണന് ശ്രമിച്ചിരുന്നു. ഇരുപക്ഷത്തിനും സേനയെയും അദ്ദേഹത്തെയും തിരഞ്ഞെടുക്കാനുള്ള അവസരം നല്കിയപ്പോഴും യുദ്ധം ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ആ വഴിക്ക് വളരെ ബുദ്ധിപരമായാണ് ദുര്യോധനന് സൈന്യത്തെ നല്‍കിയത്. അതോടെ കൃഷ്ണന് തന്റെ പക്ഷത്താണന്നും ലക്ഷം പേരടങ്ങുന്ന സൈന്യത്തിന് പകരം ഒരാളെ തിരഞ്ഞെടുത്ത പാണ്ഡവര്‍ ബുദ്ധിശൂന്യരാണന്നും ദുര്യോധനന് കരുതി. ദുര്യോധനനെ അനുനയിപ്പിക്കാനും സമാധാനം തിരികെ കൊണ്ടുവരാനും ഉള്ള ശ്രമമായിരുന്നു അത്. എന്നാല്‍ അത് പരാജയപ്പെട്ടു.
പാണ്ഡവര്‍ ധര്മ്മത്തിന് വേണ്ടി യുദ്ധം ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന് പാണ്ഡവ പക്ഷത്ത് ചേരേണ്ടി വന്നു. ധര്‍മ്മ പരിപാലനം ആയിരുന്നു അദ്ദേഹത്തിന്റെ അവതാരം ഉദ്ദേശം.



Click it and Unblock the Notifications











