Latest Updates
-
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ ഉപയോഗിക്കുന്നുണ്ടോ? വ്യാജന്മാരെ സൂക്ഷിക്കണം, CDSCO മുന്നറിയിപ്പ് ഇങ്ങനെ! -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, അറിയാം ശരിയായ വഴി -
പ്ലാസ്റ്റിക് സർജറിയോ? ഗോസിപ്പുകൾക്ക് മറുപടിയുമായി കീർത്തി സുരേഷ്; വണ്ണം കുറച്ചതിന് പിന്നിലെ സത്യം ഇതാണ് -
ചൊവ്വ ഇടവം രാശിയിലേക്ക്: നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ? -
സൂര്യന്റെ മിഥുന രാശി മാറ്റം 2026: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
മെയ് 20, 21: സർവാർത്ഥ സിദ്ധി യോഗത്തിന്റെ അപൂർവ്വ സമയം; ഈ 3 രാശിക്കാർക്ക് ഇനി ധനമഴയുടെ കാലം! -
ബുധന്റെ മാറ്റം: 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം ഉറപ്പ്! -
സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും: 2026 മെയ് 20-ലെ നക്ഷത്രഫലം പ്രകാരം ഭാഗ്യം തെളിയുന്നവർ ഇവർ! -
ഇന്നത്തെ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ചൂടുകാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ലളിതമായ ഡയറ്റ് മാറ്റങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കും!
വരിവരിയായി നേട്ടങ്ങളെത്തും, ഏതിലും വിജയം നിശ്ചയം; ഇന്ന് ഭാഗ്യഫലങ്ങള്‍ കൈവരുന്ന 5 രാശി
ഒക്ടോബര്‍ 19 വ്യാഴാഴ്ച ധനു രാശിയില്‍ ചന്ദ്രന് വരും. ഇതോടൊപ്പം ഇന്ന് തുലാം രാശിയില്‍ സൂര്യന്, ചൊവ്വ, ശുക്രന് എന്നിവയുടെ സംയോജനം ഉണ്ടാകുന്നു. അതുമൂലം ത്രിഗ്രഹിയോഗം രൂപപ്പെടുന്നു. ഇതോടൊപ്പം ശാരദിയ നവരാത്രിയുടെ അഞ്ചാം നാളില്‍ രവിയോഗം, സൗഭാഗ്യയോഗം, ശോഭനയോഗം, തൃക്കേട്ട നക്ഷത്രം എന്നിവയുടെ ഐശ്വര്യ സംയോജനവും രൂപപ്പെടുന്നു. ഈ യോഗങ്ങള്‍ എപ്പോഴും പേരുപോലെ തന്നെ ഭാഗ്യം വര്‍ധിപ്പിക്കുമെന്ന് ജ്യോതിഷത്തില്‍ പറയുന്നു.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം വ്യാഴാഴ്ച അഞ്ച് രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിക്കാരുടെ സ്ഥാനമാനങ്ങള്‍ വര്‍ധിക്കും, തൊഴില്‍രംഗത്ത് പുരോഗതിക്കുള്ള ശുഭസാധ്യതകള് ഉണ്ടാകും. ഒക്ടോബര്‍ 19 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് നല്ല ഫലങ്ങള്‍ കൈവരുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഒക്ടോബര്‍ 19 ഇടവം രാശിക്കാര്‍ക്ക് ഗുണകരമാണ്. ഇടവം രാശിയിലുള്ള ആളുകള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഇത് നിങ്ങളുടെ കരിയര്‍ ശക്തിപ്പെടുത്തുകയും വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ചില പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ സന്തോഷം ലഭിക്കും. കൂടാതെ നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. ബിസിനസ്സ് വളര്‍ച്ചയ്ക്കായി നിങ്ങള്‍ എന്ത് തീരുമാനമെടുത്താലും അത് നല്ല ഫലങ്ങള്‍ നല്‍കും.
വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത വര്‍ദ്ധിക്കും, വിദ്യാഭ്യാസ രംഗത്ത് നല്ല നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ വാക്കുകള്‍ ആരെയും ആകര്‍ഷിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും, സഹോദരങ്ങളുമായുള്ള ബന്ധം ശക്തമാകും. സുഹൃത്തുക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയും ലഭിക്കും. പുതിയ ആളുകളുമായുള്ള സൗഹൃദം വര്‍ദ്ധിക്കുകയും പുതിയ കാര്യങ്ങള്‍ അറിയാനുള്ള ആഗ്രഹം വര്‍ദ്ധിക്കുകയും ചെയ്യും. പണം സമ്പാദിക്കാന്‍ കഴിയും, മാതാപിതാക്കളില്‍ നിന്ന് അനുഗ്രഹം ലഭിക്കും.
പ്രതിവിധി: കുബേരയന്ത്രമോ ശ്രീയന്ത്രമോ ഒരു ചെമ്പ് തകിടില്‍ കൊത്തി നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കുക. ഇതോടൊപ്പം, ഒരു കഷണം ഗോമതി ചക്രം, അടയ്ക്ക, കുങ്കുമം, മഞ്ഞള്‍ എന്നിവ നിങ്ങള്‍ക്കൊപ്പം കരുതുക.
കന്നി
ഒക്ടോബര്‍ 19 കന്നി രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ്. കന്നി രാശിക്കാര്‍ക്ക് പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയും. പ്രധാനപ്പെട്ട ജോലികളില്‍ നിങ്ങള്‍ വിജയം കൈവരിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ വര്‍ദ്ധിപ്പിക്കും. ജോലി ചെയ്യുന്നവര്‍ ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്തും. നിങ്ങളുടെ സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ ബിസിനസ്സ് കോണ്ടാക്റ്റുകള് വര്‍ദ്ധിക്കും, കന്നി രാശിക്കാര്‍ക്ക് കുടുംബ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കുക. ജോലിസ്ഥലത്ത് മഞ്ഞ നിറം ഉപയോഗിക്കുക, ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുക.
തുലാം
ഒക്ടോബര്‍ 19 തുലാം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. തുലാം രാശിക്കാര്‍ക്ക് ബിസിനസ് കാര്യങ്ങളില്‍ നല്ല ലാഭം ലഭിക്കാനുള്ള അവസരങ്ങളുണ്ട്. നിങ്ങളുടെ പ്രശസ്തിയും നന്നായി വര്‍ദ്ധിക്കും. പ്രണയ ബന്ധം ദൃഢമാകും, നിങ്ങളുടെ ബന്ധത്തിന് കുടുംബാംഗങ്ങളില്‍ നിന്ന് പച്ച സിഗ്നല്‍ ലഭിക്കും. നിങ്ങളുടെ സംസാരത്തിന്റെ മാധുര്യം കാരണം എല്ലാവരും നിങ്ങളുടെ സുഹൃത്തുക്കളാകും. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ജോലിയുള്ളവര്‍ക്ക് നാളെ മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് നല്ല ഓഫര്‍ ലഭിച്ചേക്കാം. നിങ്ങള്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരവും ലഭിക്കും.
ദോഷപരിഹാരം: തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വാഴപ്പഴം പൂജിക്കുക. പഴങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ മഞ്ഞ വസ്തുക്കള്‍ ദാനം ചെയ്യുക. എന്നാല്‍ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക.
മകരം
ഒക്ടോബര്‍ 19 മകരം രാശിക്കാര്‍ക്ക് ഗുണകരാമണ്. ഇന്ന് നിങ്ങളുടെ കിട്ടാതെ കിടന്നിരുന്ന പണം ലഭിക്കും. ഇണയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ബിസിനസ്സില്‍ പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. നല്ല ലാഭം നേടാനും കഴിയും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കൂടുതല്‍ കൂടുതല്‍ പണം സമ്പാദിക്കുക എന്നതായിരിക്കും നിങ്ങളുടെ ലക്ഷ്യം. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ ഇണയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും. കുടുംബത്തില്‍ ചില പരിപാടികള്‍ സംഘടിപ്പിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. സന്താനങ്ങള്‍ മുഖേന സന്തോഷം വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടം, പൂര്‍വ്വിക സ്വത്ത് എന്നിവ ലഭിക്കാനും സാധ്യതയുണ്ട്.
പരിഹാരം: രോഗങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നുമുള്ള മോചനത്തിന്, ഭഗവാന് സത്യനാരായണന്റെ കഥ കേട്ട് വ്യാഴാഴ്ച വ്രതമെടുക്കുക. മഞ്ഞ വസ്ത്രം ധരിക്കുക, ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക.
മീനം
ഒക്ടോബര്‍ 19 മീനരാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചുറ്റുമുള്ള ആളുകള്‍ക്ക് സന്തോഷം നല്‍കും. ബിസിനസ്സിന് നല്ല ദിവസമായിരിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനും കഴിയും. തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ജോലിയിലൂടെ മറ്റുള്ളവരില്‍ മതിപ്പുളവാക്കാന്‍ കഴിയും. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ സമൂഹത്തില്‍ നല്ല പ്രതിച്ഛായ ഉണ്ടാക്കുകയും ബഹുമാനം നേടുകയും ചെയ്യും. വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത വര്‍ദ്ധിക്കുകയും വിദ്യാഭ്യാസത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യും. സന്താനങ്ങളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ കേള്‍ക്കും. നിങ്ങളുടെ ഇണയുമായുള്ള സ്നേഹം വര്‍ദ്ധിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമായേക്കാവുന്ന ചില പുതിയ ആളുകളെ കാണാനാകും.
പ്രതിവിധി: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി, ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിക്കുകയും ലക്ഷ്മി ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications