Latest Updates
-
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ!
അത്ഭുതനേട്ടങ്ങള്‍ അരികിലെത്തും, ഹനുമാന് സ്വാമിയുടെ പ്രത്യേക കൃപ; ഇന്ന് ഭാഗ്യോദയം നേടുന്ന 4 രാശി
നവംബര്‍ 14ന് ചന്ദ്രന് വൃശ്ചിക രാശിയിലേക്ക് കടക്കും. ഇന്ന് കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ പ്രതിപദ തിഥിയാണ്, ഈ ദിവസം ഗോവര്‍ദ്ധന പൂജയും ആഘോഷിക്കും. ഈ ദിവസം, ശോഭന യോഗത്തിന്റെയും അനിഴം നക്ഷത്രത്തിന്റെയും ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഇന്നത്തെ ദിവസം തീര്‍ത്തും പവിത്രമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷം അനുസരിച്ച്, ഗോവര്‍ദ്ധന പൂജ ദിവസം രൂപപ്പെടുന്ന ഈ ശുഭയോഗങ്ങളുടെ ഗുണം നാല് രാശിക്കാര്‍ക്ക് ലഭിക്കും.
ഈ രാശിക്കാര്‍ ശ്രീകൃഷ്ണഭഗവാന്റെ അനുഗ്രഹം ലഭിക്കുകയും ഭാഗ്യം ലഭിക്കുകയും ചെയ്യും. ചൊവ്വയുടെ സ്ഥാനം ജാതകത്തില്‍ ശക്തിപ്പെടും, നിങ്ങള്‍ക്ക് ഹനുമാന് സ്വാമിയുടെ അനുഗ്രഹവും ലഭിക്കുകയും ചെയ്യം. നവംബര്‍ 14 ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കുക എന്ന് നമുക്ക് നോക്കാം.

മിഥുനം
നവംബര്‍ 14 അനിഴം നക്ഷത്രം മിഥുന രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. മിഥുന രാശിക്കാര്‍ക്ക് ഹനുമാന് സ്വാമിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കാന്‍ പോകുന്നു. എല്ലാ ജോലികളും നാളെ ക്രമേണ പൂര്‍ത്തിയാകും, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും പഴയ കടം ഉണ്ടെങ്കില്‍, അത് വീട്ടാനാകും. സാമ്പത്തിക അഭിവൃദ്ധിയുടെ ശുഭകരമായ അവസരങ്ങള്‍ ഉണ്ടാകും. കുടുംബ ബിസിനസ് നടത്തുന്നവര്‍ക്ക് നാളെ ചില പ്രത്യേക തീരുമാനങ്ങള്‍ എടുക്കാം, അത് ഭാവിയില്‍ ഗുണം ചെയ്യും. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിപ്പിക്കാന്‍, ഹനുമാന് സ്വാമിയുടെ മുന്നില്‍ ഒരു പാത്രം വെള്ളം വയ്ക്കുക, 21 ദിവസം ഹനുമാന് ബാഹുക് പാരായണം ചെയ്യുക. പാഠം കഴിഞ്ഞ് എല്ലാ ദിവസവും വെള്ളം കുടിക്കുക, അടുത്ത ദിവസം മറ്റൊരു വെള്ളം സൂക്ഷിക്കുക.
കര്‍ക്കടകം
നവംബര്‍ 14 ന് കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കര്‍ക്കടക രാശിക്കാര്‍ ജോലിസ്ഥലത്ത് ചില നല്ല അവസരങ്ങള്‍ ലഭിക്കും, അത് നിങ്ങളുടെ സാമ്പത്തികം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വ്യാപാരികള്‍ ബിസിനസ്സില്‍ പുതിയ കോണ്ടാക്റ്റുകള് സ്ഥാപിക്കും, അത് നിങ്ങള്‍ക്ക് ഭാവിയില്‍ നേട്ടങ്ങള്‍ സമ്മാനിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഭാഗ്യത്തിന്റെ കടാക്ഷമുണ്ടാകും. സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാകും. നിങ്ങളുടെ സഹോദരങ്ങളില്‍ നിന്നും സഹോദരിമാരില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. പിതാവുമായുള്ള ബന്ധം ശക്തമാകും. ആരോഗ്യം മികച്ചതായിരിക്കും.
പരിഹാരം: ശത്രുക്കളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മുക്തി നേടുന്നതിന്, ചൊവ്വാഴ്ച വ്രതമെടുത്ത് ഹനുമാന് ക്ഷേത്രത്തില്‍ 21 ദിവസം ബജ്റംഗ് ബാന്‍ ചൊല്ലുക.
മകരം
മകരം രാശിക്കാര്‍ക്ക് ശോഭനയോഗം മൂലം ഇന്ന് അനുകൂല ദിവസമാണ്. പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും, കൂടാതെ സ്വത്ത് വഴി ലാഭം നേടാനും കഴിയും. ബിസിനസ്സുകാര്‍ക്ക് വിദേശ സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരമുണ്ടാകും. സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും. നിങ്ങളുടെ ബന്ധിക്കളില്‍ നിന്ന് പ്രോത്സാഹജനകമായ ചില വാര്‍ത്തകള്‍ നിങ്ങള്‍ കേള്‍ക്കാനിടയുണ്ട്. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പണം വന്നുകൊണ്ടേയിരിക്കും, ഇത് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ബിസിനസുകാര്‍ക്ക് ലാഭകരമായ ദിവസമായിരിക്കും, വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും.
ദോഷപരിഹാരം: തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ഹനുമാന് സ്വാമിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങുക, 11 പരിക്രമം കഴിഞ്ഞ് ഹനുമാന് ചാലിസ ചൊല്ലുകയും ഹനുമാന് മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
മീനം
നവംബര്‍ 14 ന് ശുഭയോഗ മൂലം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മീനരാശിക്കാര്‍ക്ക് പണം സമ്പാദിക്കുന്നതിനൊപ്പം ലാഭിക്കാനും കഴിയും. മികച്ച തൊഴില്‍ സാധ്യതകളും ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം നല്ല ഫലങ്ങള്‍ നല്‍കും, അത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഹനുമാന് സ്വാമിയുടെ കൃപയാല്‍ ഇന്ന് നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയും തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി നല്ല ഏകോപനം ഉണ്ടാകും, ബന്ധം ശക്തമാകും.
ദോഷപരിഹാരം: ശുഭ ഫലങ്ങള്‍ ലഭിക്കുന്നതിന് ചുവന്ന വസ്ത്രം ധരിക്കുക. കൂടാതെ ഹനുമാന് സ്വാമിക്ക് ശര്‍ക്കരയും പയറും സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications