Latest Updates
-
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം!
2023-ലെ മഹാശിവരാത്രി അതിശ്രേഷ്ഠം: വ്രതദിനം ഇരട്ടിഫലം- എട്ട് വ്രതങ്ങളില്‍ അതിപ്രധാന വ്രതം
ഈ വര്‍ഷത്തെ മഹാശിവരാത്രി ദിനം ഫെബ്രുവരി 18-നാണ് വരുന്നത്. ശിവരാത്രി വ്രതത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ശിവരാത്രി വ്രതമെടുക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ നിരവധി കാര്യങ്ങള്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ വളരെയധികം ഭക്തിപൂര്‍വ്വം ആചരിക്കുന്ന ഒന്നാണ് മഹാശിവരാത്രി. പാലാഴി മഥനത്തിന് ശേഷം കാളകൂട വിഷം കഴിച്ച ശിവനെ മരണത്തില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥനകളുമായി ഭൂതഗണങ്ങളും പാര്‍വ്വതി ദേവിയും ഉറക്കമൊഴിഞ്ഞ് പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് ഐതിഹ്യം.

ശിവരാത്രി ദിനത്തില്‍ ഭഗവാനെ ആരാധിക്കുന്ന ആര്‍ക്കും മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. വര്‍ഷം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്ന ഫലമാണ് ശിവരാത്രി ദിനത്തില്‍ ഭഗവാന് പ്രദാനം ചെയ്യുന്നത്. എല്ലാ വിധത്തിലുള്ള നന്മകളും ഗുണങ്ങളും എല്ലാം നിങ്ങള്‍ക്ക് ശിവരാത്രി ദിനത്തില്‍ ഉണ്ടാവുന്നു. ശിവരാത്രി ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നവരെ തന്റെ സ്വന്തം പുത്രനായാണ് ഭഗവാന് കാണുന്നത് എന്നാണ് വിശ്വാസം. എന്നാല്‍ ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. വ്രതം അനുഷ്ഠിക്കുമ്പോള്‍ മാത്രമല്ല വ്രതാനുഷ്ഠാനം ഇല്ലാത്തവരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

എന്തുകൊണ്ട് ശിവരാത്രി വ്രതം?
ശിവരാത്രി വ്രതം വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് നമുക്ക് അറിയാം. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ട് വ്രതങ്ങളില്‍ അതിശ്രേഷ്ഠമാണ് ശിവരാത്രി വ്രതം. സര്‍വ്വ പാപ പരിഹാരമായാണ് ഈ വ്രതത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും വര്‍ദ്ധിക്കുന്നതിന് വേണ്ടി ശിവരാത്രി വ്രതം അനുഷ്ഠിക്കാം. ജീവിതത്തില്‍ ഉയര്‍ച്ചയും ജീവിത പങ്കാളിക്ക് ദീര്‍ഘായുസ്സിനും വേണ്ടി ഈ വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഈ ദിനത്തില്‍ ദമ്പതികള്‍ ഒന്നിച്ച വ്രതം അനുഷ്ഠിക്കുന്നത് ഇരട്ടി ഫലം നല്കുന്നു. എന്നാല്‍ ഇക്കൊല്ലത്തെ വ്രതാനുഷ്ഠാനത്തിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. കുംഭ മാസത്തിലെ കൃഷ്ണ ചതുര്‍ദ്ദശി തിഥിയിലാണ് വ്രതം അനുഷ്ഠിക്കുന്നത്. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ദിനമാണ് ഈ ദിനം. ഇത് കൂടാതെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഈ ദിനത്തില്‍ തന്നെയാണ് പ്രദോഷവും വരുന്നത്. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ദിനമാണ് പ്രദോഷം. ഈ ദിനത്തിലെ പ്രത്യേകത വളരെ പ്രശസ്തമാണ്.

വ്രതാനുഷ്ഠാനം ഇപ്രകാരം
ശിവരാത്രി വ്രതം മറ്റേതൊരു വ്രതത്തേയും പോലെ അല്ല ആരംഭിക്കുന്നത്. തലേന്ന് തന്നെ ഒരിക്കലോടെ വേണം വ്രതം ആരംഭിക്കുന്നതിന്. ശിവരത്രിയുടെ തലേ ദിവസം ഒരിക്കലും അരിയാഹാരം കഴിക്കാന്‍ പാടില്ല. ശിവരാത്രി ദിനത്തില്‍ രാവിലെ ഉണര്‍ന്ന് ദേഹശുദ്ധി വരുത്തിയതിന് ശേഷം ഓം നമ:ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ഭസ്മം ധരിച്ച ശേഷം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. ഈ ദിനത്തില്‍ പൂര്‍ണമായ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്. എന്നാല്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന പഴങ്ങളോ ഇളനീരോ കഴിക്കാവുന്നതാണ്.

ശിവനെ പ്രീതിപ്പെടുത്താന്‍
ശിവരാത്രി ദിനത്തില്‍ ശിവനെ പ്രീതിപ്പെടുത്താവുന്ന തരത്തിലുള്ള ശിവപ്രീതികരമായ കാര്യങ്ങള്‍ ചെയ്യണം. ഇതില്‍ പ്രധാനമായും നാം ചെയ്യേണ്ടത് ്ന്നദാനമാണ്. അന്നദാനം അത്യുത്തമമാണ് എന്നതില്‍ സംശയം വേണ്ട. ഇത് കൂടാതെ കൂവളത്തിന്റെ ചെടികളും മരങ്ങളും പരിപാലിക്കുകയും കൂവളമാല ഭഗവാന് ചാര്‍ത്തുകയും ചെയ്യാവുന്നതാണ്. രാത്രി ഉറങ്ങാതെ വേണം വ്രതം പൂര്‍ത്തിയാക്കുന്നതിന്. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ഭസ്മം ധരിച്ച് ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് പാരണ വീടിയതിന് ശേഷം മാത്രമേ വ്രതം അവസാനിപ്പിക്കാവൂ.

മന്ത്രജപം ഉത്തമം
നിങ്ങള്‍ ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവരോ അല്ലാത്തവരോ ആണെങ്കിലും മന്ത്രജപം വളരെ പ്രധാനപ്പെട്ടതാണ്. ഈ ദിനത്തില്‍ പഞ്ചാക്ഷരി മന്ത്രം ജപിക്കാവുന്നതാണ്. അതും കഴിയുന്നത്ര തവണ ജപിക്കുന്നത് ഉത്തമം. ഇത് കൂടാതെ ശിവപഞ്ചാക്ഷര സ്തോത്രം, ശിവാഷ്ടകം, ശിവസഹസ്രനാമം, ശിവപുരാണം എന്നിവ പാരായണം ചെയ്യുന്നതും നല്ലതാണ്. ശിവരാത്രി ദിനത്തില്‍ നിലവിളക്ക് തെളിയിച്ച് ശിവഗായത്രി മന്ത്രം ജപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും ആഗ്രഹ പൂര്‍ത്തീകരണവും സാധ്യമാക്കുന്നു.

ശിവരാത്രി ദിനത്തില്‍ വഴിപാടുകള്‍
ശിവരാത്രി ദിനത്തില്‍ ഭഗവാന് വളരെയധികം പ്രധാനപ്പെട്ട അഭീഷ്ഠസാധകമായ വഴിപാടുകള്‍ ഉണ്ട്. ശിവരാത്രി ദിനത്തില്‍ കഴിക്കുന്ന വഴിപാടുകള്‍ എല്ലാം തന്നെ അതീവഫലം നല്‍കുന്നതാണ്. കൂവളത്തിലയാണ് ഭഗവാന് പ്രിയപ്പെട്ടത്. ശിവരാത്രി ദിനത്തിലും പ്രദോഷത്തിലും പക്ഷേ കൂവളത്തിന്റെ ഇല പറിക്കാന്‍ ശ്രമിക്കരുത്. ഇത് ദോഷം നല്കുന്നു. ശിവരാത്രിക്ക് മുന്‍പ് കൂവളത്തില പറിച്ച് ഭഗവാന് മാല ചാര്‍ത്താവുന്നതാണ്. പിന്‍വിളക്ക്, ജലധാര എന്നിവ ഭഗവാന് സമര്‍പ്പിക്കാം. വിവാഹ തടസ്സത്തെ മാറ്റുന്നതിന് വേണ്ടി സ്വയംവര പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നത് നല്ലതാണ്.

ശിവരാത്രി ദിനത്തില്‍ വഴിപാടുകള്‍
ശയനപ്രദക്ഷിണം നടത്താവുന്നതാണ്. സ്ത്രീകള്‍ക്ക് അടിപ്രദക്ഷിണം നടത്താവുന്നതും ആണ്. ഈ സമയം പഞ്ചാക്ഷരി മന്ത്രം ജപിച്ച് വേണം പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നതിന്. ഈ ദിനത്തില്‍ ഭക്തിപൂര്‍വ്വം ക്ഷേത്ര ദര്‍ശനം നടത്തുന്നത് നിങ്ങളുടെ സര്‍വ്വ പാപങ്ങളേയും ഇല്ലാതാക്കുകയും ജീവിതത്തില്‍ പാപമോക്ഷം ഉണ്ടാവുകയും ചെയ്യും എന്നാണ് വിശ്വാസം. ശിവരാത്രി വ്രതം മുകളില്‍ പറഞ്ഞതുപോലെ അനുഷ്ഠിക്കൂ, ജീവിതതത്തില്‍ ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടാവും.



Click it and Unblock the Notifications