Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
മഹാലക്ഷ്മിയുടെ അനുഗ്രഹം, വിജയപ്പടവുകള്‍ കയറും; ഇന്ന് ഭാഗ്യകടാക്ഷം ലഭിക്കുന്ന 5 രാശി
ഒക്ടോബര്‍ 6 വെള്ളിയാഴ്ച ചന്ദ്രന് മിഥുന രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. കൂടാതെ, അശ്വിനി മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമി തിഥിയാണ് ഇന്ന്. ഈ ദിവസം സര്‍വാര്‍ത്ത സിദ്ധിയോഗം, ശിവയോഗം, തിരുവാതിര നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം നടക്കുന്നതിനാല്‍ അഷ്ടമി തിഥിയുടെ പ്രാധാന്യം വളരെയധികം വര്‍ദ്ധിക്കുന്നു.
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം അഞ്ച് രാശിക്കാര്‍ക്ക് വെള്ളിയാഴ്ച വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് പതിവിലും മികച്ച ഫലങ്ങള്‍ ലഭിക്കുകയും ഭാഗ്യത്തിന്റെ പിന്തുണയും ലഭിക്കുകയും ചെയ്യും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനില്ക്കുകയും ചെയ്യും. ഒക്ടോബര്‍ 6 വെള്ളിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഒക്ടോബര്‍ 6 നല്ല ദിവസമായിരിക്കും. ശത്രുക്കളെ മറികടക്കാന്‍ കഴിയും, അവരെ പരാജയപ്പെടും. ഏതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനത്തിന് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ സന്തോഷം വര്‍ദ്ധിക്കും, നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധം വര്‍ധിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. ഒരു പുതിയ വസ്തുവോ വാഹനമോ വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. ജോലിക്കാര്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് പിന്തുണ ലഭിക്കും, ഇത് നിങ്ങളുടെ സ്ഥാനവും സ്വാധീനവും വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ പെട്ടെന്ന് ഒരു പഴയ സുഹൃത്തിനെ കാണാനാകും.
ദോഷപരിഹാരം: വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തില്‍ ലക്ഷ്മി ദേവിക്ക് ശംഖ്, അടക്ക, താമര മുതലായവ സമര്‍പ്പിക്കുകയും ലക്ഷ്മി ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
കര്‍ക്കടകം
ഒക്ടോബര്‍ 6 കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലവും ഫലദായകവുമായ ദിവസമാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് സര്‍വാര്‍ത്ത സിദ്ധി യോഗയുടെ ശുഭഫലം ലഭിക്കും. ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. വീടിന്റെ അറ്റകുറ്റപ്പണി നടത്തുന്ന ആലോചനകളുണ്ടാകും. ബിസിനസുകാര്‍ക്ക് ലാഭസാധ്യതകള്‍ ഉണ്ടാകും, സമയം നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയും. സഹോദരീസഹോദരന്മാരുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും, നിങ്ങള്‍ സന്തോഷകരമായ നിമിഷം ചെലവഴിക്കും. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഇന്ന് നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ മികച്ചതായിരിക്കും.
പരിഹാരം: രാവിലെ എഴുന്നേറ്റ് വെള്ള വസ്ത്രം ധരിച്ച് ലക്ഷ്മി ദേവിയെ ആരാധിക്കുക, ശ്രീ സൂക്തം പാരായണം ചെയ്യുക, താമരപ്പൂവ് സമര്‍പ്പിക്കുക.

ചിങ്ങം
ഒക്ടോബര്‍ 6 ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമാണ്. ചിങ്ങം രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകും, ഭാഗ്യം കൂടെയുണ്ടാകും. കുടുങ്ങിക്കിടക്കുന്ന പണം വീണ്ടെടുക്കാന്‍ കഴിയും. നിങ്ങളുടെ വാക്കുകളിലൂടെ മറ്റുള്ളവരെ നിങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ ബിസിനസില്‍ നല്ല വളര്‍ച്ചയുണ്ടാകും. പുതിയ വാഹനവും സ്ഥലവും വാങ്ങണമെന്ന ആഗ്രഹം സഫലമാകും. വിദ്യാഭ്യാസത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. മറ്റുള്ളവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും.
പ്രതിവിധി: സാമ്പത്തിക സ്ഥിതി ദൃഢമാക്കാന്‍, ലക്ഷ്മി ദേവിക്ക് ചുവന്ന നിറത്തിലുള്ള വിവാഹ സാധനങ്ങള്‍ സമര്‍പ്പിക്കുകയും ലക്ഷ്മീ രക്ഷാകവചം ചൊല്ലുകയും ചെയ്യുക.
കന്നി
ഒക്ടോബര്‍ 6 കന്നി രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ്. കന്നി രാശിക്കാര്‍ക്ക് ശിവയോഗത്തിന്റെ ശുഭഫലം ലഭിക്കും. സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തില്‍ വളരെ നല്ല ദിവസമായിരിക്കും, നിങ്ങള്‍ക്ക് ഒരു വസ്തുവോ വീടോ വാങ്ങുന്നതിന് പണം നിക്ഷേപിക്കാനാകും. നിങ്ങളുടെ സാമൂഹിക വലയം വികസിക്കും. ഗാര്‍ഹിക ജീവിതം മെച്ചപ്പെടും. കുടുംബാംഗങ്ങളുമായും പ്രിയപ്പെട്ടവരുമായും നിങ്ങള്‍ ജീവിതം ആസ്വദിക്കും. ജോലിയുള്ളവര്‍ക്ക് നാളെ മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ഇന്റര്‍വ്യൂവിനായി കോള്‍ വന്നേക്കാം.
പരിഹാരം: സാമ്പത്തിക പുരോഗതിക്കായി, ലക്ഷ്മി ദേവിക്ക് അഞ്ച് ചുവന്ന പൂക്കളും അഞ്ച് കവടിയും മഞ്ഞ തുണിയില്‍ പൊതിഞ്ഞ് സമര്‍പ്പിച്ച് യഥാവിധി പൂജിക്കുക. ഇതിനുശേഷം ചുവന്ന തുണി നിങ്ങളുടെ അലമാരയില്‍ സൂക്ഷിക്കുക.

മകരം
ഒക്ടോബര്‍ 6 മകരം രാശിക്കാര്‍ക്ക് ഗുണകരമാണ്. മകരം രാശിക്കാരുടെ സാമൂഹിക പ്രസക്തി നാളെ വര്‍ദ്ധിക്കും, സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വീടിനായി ചില ആഡംബര വസ്തുക്കള്‍ വാങ്ങാനാകും. ഏതെങ്കിലും കുടുംബാംഗങ്ങളുടെ വിവാഹത്തില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം നീങ്ങും. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് അവരുടെ കരിയറില്‍ പുരോഗതിയുണ്ടാകും. വ്യവസായികളുടെ ബിസിനസ് വളരും. കുടുംബജീവിതം നന്നായിരിക്കും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്, വെള്ളിയാഴ്ച ലക്ഷ്മീദേവിക്ക് പായസം സമര്‍പ്പിച്ച് ശ്രീ ലക്ഷ്മി നാരായണ സ്തോത്രം പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

