Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശിവന്റെ തൃക്കണ്ണിന്റെ കഥ
ശിവകഥകളില് മൂന്നാംതൃക്കണ്ണിന് കഥകളിലും പുരാണങ്ങളിലും ഏറെ പ്രാധാന്യമുണ്ട്.
ശിവന് തൃക്കണ്ണു തുറന്നു നോക്കുന്ന വസ്തു ചാമ്പലാകുമെന്നാണ് വിശ്വാസം. ഈ തൃക്കണ്ണ് ആത്മീയതയും ശക്തിയും സൂചിപ്പിയ്ക്കുന്നതാണെന്നും വിശ്വാസമുണ്ട്.
ശിവന്റെ തൃക്കണ്ണിനെ കുറിച്ചു പല കഥകളുമുണ്ട്.

സതീദേവിയുടെ മരണത്തിനു ശേഷം വൈരാഗിയായിത്തീര്ന്ന ശിവന് എല്ലാം മറന്ന് ഒരു ഗുഹയില്‍ ധ്യാനനിരതനായിരിയ്ക്കുകയായിരുന്നു. സതി പാര്വതീദേവിയായി അവതാരമെടുത്ത് ശിവനടുത്തു വന്നെങ്കിലും ശിവനെ പ്രീണിപ്പിയാക്കാന് കഴിഞ്ഞില്ല,
ശിവനെ തപസില്‍ നിന്നുണര്‍ത്തി പാര്‍വതിയില്‍ അനുരക്തനാക്കുക എന്ന ഉദ്ദേശത്തോടെ എത്തിയ കാമദേവനെ ശിവന് തൃക്കണ്ണു തുറന്ന് ഭസ്മമാക്കിയത്രെ.
ഒരിക്കല്‍ തമാശയ്ക്ക് പാര്‍വതി ശിവന്റെ ഇരുകണ്ണുകളും പൊത്തിപ്പിടിച്ചു. ഇതോടെ ലോകത്താകെ അന്ധകാരമായി. ലോകത്തിന് പ്രകാശവും ഊര്‍ജവും നല്കാന് ശിവന് തൃക്കണ്ണു തുറക്കേണ്ടി വന്നു.
ശിവന്റെ തൃക്കണ്ണില്‍ നിന്നുള്ള ചൂടേറ്റ് പാര്‍വതിയുടെ കയ്യില്‍ നിന്നും വിയര്‍പ്പു കണം ഇറ്റുവീണു. ഇതില്‍ നിന്നും അന്തകന്‍ എന്നൊരു ശിശുവുണ്ടായി.
ഈ ശിശുവിനെ ശിവഭക്തനായ, കുട്ടികളില്ലാത്ത ഒരു അസുരന് എടുത്തുവളര്‍ത്തി. ആഗ്രഹിക്കാന്‍ പാടില്ലാത്ത ഒരു സ്ത്രീയെ മോഹിച്ചാല്‍ മാത്രമേ തന്റെ മരണം സംഭവിയ്ക്കൂ എന്നൊരു വരവും ശിവനില്‍ നിന്നും അന്തകന്‍ നേടി.
ഒരിക്കല്‍ പാര്‍വതിയെ കണ്ട അന്തകന്‍ ദേവിയില്‍ അനുരക്തനായി. പാര്‍വതിയെ പിന്തുടര്ന്നെത്തിയ അന്തകനെ ശിവന് തൃക്കണ്ണു കൊണ്ടു ദഹിപ്പിയ്ക്കുകയായിരുന്നു.
ആഗ്രഹങ്ങളില്‍ നിന്നുള്ള വിടുതലാണ് തൃക്കണ്ണെന്ന തത്വമാണ് ഈ കഥ വെളിവാക്കുന്നത്.
ആത്മീയത, ശിവരാത്രി,



Click it and Unblock the Notifications
