For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പം നേടാന്‍ ശിവപഞ്ചാക്ഷരി മന്ത്രം ഇങ്ങനെ ചൊല്ലൂ

|

ഹിന്ദു മതത്തില്‍ മന്ത്രങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ജീവിതത്തിലെ ദുരിതങ്ങള്‍ നീങ്ങാനും ആഗ്രഹിച്ച കാര്യങ്ങള്‍ നേടാനുമായി മന്ത്രങ്ങള്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അത്തരത്തില്‍ ഫലസിദ്ധി പ്രദാനം ചെയ്യുന്ന ഒരു മന്ത്രമാണ് ശിവപഞ്ചാക്ഷരി മന്ത്രം. ഈ ശക്തമായ മന്ത്രം രചിച്ചത് അദ്വൈത സിദ്ധാന്തത്തിലെ മഹാനായ ജ്ഞാനിയായിരുന്ന ഗുരു ആദിശങ്കരാചാര്യരാണ്. ശിവന്റെ ദിവ്യഗുണങ്ങളുടെ ഒരു വിവരണമാണ് ഇതിലെ വരികള്‍. കൂടാതെ പഞ്ചാക്ഷരി മന്ത്രമായ 'നമഃ ശിവായ'യുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെയും ഇത് പ്രശംസിക്കുന്നു.

Most read: സൂര്യന്‍ വൃശ്ചികം രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലംMost read: സൂര്യന്‍ വൃശ്ചികം രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലം

'നാഗേന്ദ്രഹാരായ ത്രിലോചനായ' എന്ന ശ്ലോകത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ഓരോ വാക്കിന്റെയും ആദ്യ രണ്ടക്ഷരങ്ങള്‍ ശിവപഞ്ചാക്ഷര സ്‌തോത്രത്തിന്റെ വരികള്‍- ന, മ, ശി, വ, യ എന്നിവ ചേര്‍ന്ന് അഞ്ച് അടിസ്ഥാന ഘടകങ്ങളായ ഭൂമി, ജലം, അഗ്‌നി, വായു എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ ലേഖനത്തില്‍ ശിവപഞ്ചാക്ഷരി മന്ത്രവും അത് ചൊല്ലിയാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്നും വായിച്ചറിയാം.

ശിവപഞ്ചാക്ഷരി മന്ത്രം

ശിവപഞ്ചാക്ഷരി മന്ത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ

ഭസ്മാംഗ രാഗായ മഹേശ്വരായ

നിത്യായ ശുദ്ധായ ദിഗംബരായ

തസ്‌മൈ നാകാരായ നമഃശിവായ

ശിവപഞ്ചാക്ഷരി മന്ത്രം

ശിവപഞ്ചാക്ഷരി മന്ത്രം

മന്ദാകിനീ സലില ചന്ദനചര്‍ച്ചിതായ

നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ

മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ

തസ്‌മൈ മകാരായ നമഃശിവായ

Most read:ഈ രാശിക്കാരുടെ ജീവിതത്തില്‍ ദീപാവലി നല്‍കും സന്തോഷം; വരും വര്‍ഷത്തെ പ്രവചനംMost read:ഈ രാശിക്കാരുടെ ജീവിതത്തില്‍ ദീപാവലി നല്‍കും സന്തോഷം; വരും വര്‍ഷത്തെ പ്രവചനം

ശിവപഞ്ചാക്ഷരി മന്ത്രം

ശിവപഞ്ചാക്ഷരി മന്ത്രം

ശിവായഗൗരി വദനാബ്ജ വൃന്ദ

സുര്യായ ദക്ഷാധ്വവര നാശകായ

ശ്രീനീലകണ്ഠായ വൃഷധ്വജായ

തസ്‌മൈ ശികാരായ നമഃശിവായ

ശിവപഞ്ചാക്ഷരി മന്ത്രം

ശിവപഞ്ചാക്ഷരി മന്ത്രം

വസിഷ്ഠ കുംഭോത് ഭവ ഗൗതമാര്യ

മൂനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ

ചന്ദ്രാര്‍ക്ക വൈശ്വാവാനരലോചനായ

തസ്‌മൈ വകാരായ നമഃശിവായ

ശിവപഞ്ചാക്ഷരി മന്ത്രം

ശിവപഞ്ചാക്ഷരി മന്ത്രം

യക്ഷസ്വരൂപായ ജടാധരായ

പിനാക ഹസ്തായ സനാതനായ

ദിവ്യായ ദേവായ ദികംബരായ

തസ്‌മൈ യകാരായ നമഃശിവായ

Most read: 580 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം; ഇന്ത്യയില്‍ കാണാംMost read: 580 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം; ഇന്ത്യയില്‍ കാണാം

ശിവപഞ്ചാക്ഷരി മന്ത്രം

ശിവപഞ്ചാക്ഷരി മന്ത്രം

പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ

ശിവലോകമവാപ്‌നോതി ശിവേന സഹ മോദതേ

പഞ്ചാക്ഷര സ്‌തോത്രം ജപിച്ചാലുള്ള ഗുണങ്ങള്‍

പഞ്ചാക്ഷര സ്‌തോത്രം ജപിച്ചാലുള്ള ഗുണങ്ങള്‍

പരമശിവനെ ഭക്തര്‍ക്ക് മനസ്സിലാക്കാനും അദ്ദേഹത്തിന്റെ പ്രാധാന്യം അറിയാനുമാണ് ഈ മന്ത്രം. ശിവപഞ്ചാക്ഷര സ്‌തോത്രം ഭക്തരില്‍ ഭക്തി വര്‍ധിപ്പിക്കാനും അവരെ പരമശിവനോട് കൂടുതല്‍ അടുപ്പിക്കാനും സഹായിക്കുമെന്ന് പറയപ്പെടുന്നു. ഈ മന്ത്രം നിങ്ങളെ ആത്മീയ സ്വഭാവത്തിലേക്ക് കൊണ്ടുപോകുന്നുവെന്നും അതിന്റെ അക്ഷരങ്ങള്‍ അടിസ്ഥാനപരമായി ആത്മാവിനും ശരീരത്തിനും വേണ്ടിയുള്ള ശബ്ദ ചികിത്സയാണെന്നും മുനിമാര്‍ വിശ്വസിക്കുന്നു.

Most read:വിദുര നീതി: ഈ 6 കാരണങ്ങളാണ് മനുഷ്യന്റെ ആയുസ്സ് കുറയ്ക്കുന്നത്Most read:വിദുര നീതി: ഈ 6 കാരണങ്ങളാണ് മനുഷ്യന്റെ ആയുസ്സ് കുറയ്ക്കുന്നത്

മന്ത്രം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍

മന്ത്രം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍

നമഃശിവായ എന്ന പഞ്ചാക്ഷരമന്ത്രത്തിലുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന ഈ ശ്ലോകം ജപിച്ചു കൊണ്ട് പ്രദോഷവേളയില്‍ ശിവനെ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പത്തില്‍ വന്നുചേരും എന്നാണ് നിലനില്‍ക്കുന്ന വിശ്വാസം. ഈ ദിവ്യസ്‌തോത്രം ശിവസന്നിധിയില്‍ (ക്ഷേത്രത്തിലോ പൂജാസ്ഥലത്തോ) അര്‍ത്ഥപൂര്‍വ്വം വായിക്കുന്നവര്‍, ശിവന്റെ വാസസ്ഥലം നേടുകയും അദ്ദേഹത്തോടൊപ്പം എന്നേക്കും വസിക്കുകയും ചെയ്യും. ഈ സ്‌തോത്രത്തിന്റെ അടിസ്ഥാന വശം പരമേശ്വരന്റെ സ്വഭാവത്തിന്റെ പ്രാധാന്യം ഭക്തര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ്.

English summary

Shiva Panchakshara Mantra Lyrics, Meaning and Benefits of chanting in Malayalam

Know the lyrics of the Shiva Panchakshara Stotram and reap its powerful benefits.
X
Desktop Bottom Promotion